ചിരാഗ് യുണൈറ്റഡ് ക്ലബ് കേരള
ഇന്ത്യയിലെ കേരള സംസ്ഥാനത്തിലെ ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബാണ് ചിരാഗ് യുണൈറ്റഡ് ക്ലബ് കേരള. കല്ലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയമാണ് ആണു ഹോം സ്റ്റേഡിയം. 2004 ഓഗസ്റ്റ് 8-നു വിവ കേരള എന്ന പേരിൽ രൂപവത്കരിക്കപ്പെട്ട ക്ലബ്, ഓഗസ്റ്റ് 19-നു ഔദ്യോഗികമായി നിലവിൽ വന്നു. 2011-ൽ ചിരാഗ് കമ്പ്യൂട്ടേഴ്സ് ക്ലബിനെ മേടിക്കുകയും പേര് ചിരാഗ് യുണൈറ്റഡ് ക്ലബ് കേരള എന്നാക്കുകയും ചെയ്തു
ചിരാഗ് യുണൈറ്റഡ് ക്ലബ് കേരള | |||||||||||||||||||||||||||||||||
പൂർണ്ണനാമം | ചിരാഗ് യുണൈറ്റഡ് ക്ലബ് കേരള | ||||||||||||||||||||||||||||||||
വിളിപ്പേരുകൾ | നീലപ്പട | ||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
സ്ഥാപിതം | 2004 മേയ് 9, വിവ കേരള എന്ന പേരിൽ | ||||||||||||||||||||||||||||||||
കളിക്കളം | ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി | ||||||||||||||||||||||||||||||||
കാണികൾ | 60,000 | ||||||||||||||||||||||||||||||||
ചെയർമാൻ | സുബ്രത ഭട്ടാചാര്യ | ||||||||||||||||||||||||||||||||
മാനേജർ | പാകിർ അലി | ||||||||||||||||||||||||||||||||
ലീഗ് | ഐ-ലീഗ് | ||||||||||||||||||||||||||||||||
2010-11 | ഐ-ലീഗ്, പത്താം സ്ഥാനം | ||||||||||||||||||||||||||||||||
|
2007-08
തിരുത്തുക2007-ൽ ടീമിനു എൻഎഫ്എൽ രണ്ടാം ഡിവിഷനിൽ നിന്ന് ഐ-ലീഗിലേക്ക് സ്ഥാനക്കയറ്റും ലഭിച്ചു. നൈജീരിയൻ സ്ട്രൈക്കർ ബാബ തുണ്ടെ, കെഎസ്ഇബി-യിൽ നിന്നും താത്കാലികമായി വിവയിലെത്തിയ പി.കെ. അനിൽ കുമാർ എന്നിവരാണ് വിവയുടെ നേട്ടത്തിൽ പ്രധാന പങ്ക് വഹിച്ചത്. എന്നാൽ ഐ-ലീഗിൽ വിവയുടെ പ്രകടനം നിരാശാജനകമഅയിരുന്നു. പോയിന്റ് നിലയിൽ 9-ആം സ്ഥാനത്തായ വിവ അടുത്ത സീസണിൽ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു.
2009-10
തിരുത്തുക2009-10 സീസണിൽ ഐ-ലീഗിൽ തിരികെയെത്തിയ വിവ കേരള സ്ഥാനം നിലനിർത്തുന്നതിൽ വിജയിച്ചു. എ.എ ശ്രീധരൻ പരിശീലിപ്പിച്ച ടീമിൽ എം.പി സക്കീർ, വിദേശ താരങ്ങളായ ബെല്ലോ റസാഖ്, റൂബൻ സന്യാവോ തുടങ്ങിയവരായിരുന്നു ടീമിന്റെ പ്രധാന കളിക്കാർ.
2010-11
തിരുത്തുക2010-11 സീസൺ തുടക്കത്തിൽ മികച്ച വിജയങ്ങൾ നേടിയെങ്കിലും പിന്നീട് പ്രകടനം മോശമാകുന്നതാണ് കണ്ടത്. ത്സരങ്ങളിൽ അവസാന നിമിഷങ്ങളിൽ ഗോൾ വഴങ്ങി വിവ വിജയം കൈവിട്ടു. ലീഗിലെ ഇന്ത്യൻ ടോപ്‌സ്‌കോററായ അനിൽ കുമാർ, ബെല്ലോ റസാഖ്, എൻ.പി പ്രദീപ്, ഫെലിക്‌സ് ചിമോക്വു തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഈ സീസണിൽ അരങ്ങേറ്റം കുറിച്ച യുവകളിക്കാർ സ്ഥിരം കളിക്കുന്നു.