മുഹമ്മദ് ഖോദബന്ദ (ഖോദബന്ദേ എന്നും ഉച്ചരിക്കുന്നു; പേർഷ്യൻ: شاه محمد خدابنده, ജനനം 1532; മരണം 1595 അല്ലെങ്കിൽ 1596),[1] 1578 മുതൽ 1587-ൽ അദ്ദേഹത്തിന്റെ മകൻ അബ്ബാസ് ഒന്നാമൻ അട്ടിമറിക്കുന്നതു വരെയുള്ള കാലത്ത് ഇറാനിലെ നാലാമത്തെ സഫാവിദ് ഷായായിരുന്നു. ഖോദബന്ദ തന്റെ സഹോദരൻ ഇസ്മായിൽ രണ്ടാമന്റെ പിൻഗാമിയായി അധികാരമേറ്റു. ഷാ തഹ്മാസ്പ് ഒന്നാമന് ഒരു ടർക്കോമൻ മാതാവായ സുൽത്താനം ബീഗം മൗസിലുവിൽ[2] ജനിച്ച ഖോദബന്ദ, സഫാവിദ് രാജവംശത്തിന്റെ സ്ഥാപകനായ ഇസ്മായിൽ ഒന്നാമന്റെ ചെറുമകനായിരുന്നു.

മുഹമ്മദ് ഖോദബന്ദ
Shah of Iran
ഭരണകാലം 11 February 1578 – October 1587
മുൻഗാമി Ismail II
പിൻഗാമി Abbas I
Consort Khayr al-Nisa Begum
മക്കൾ
  • Hamza Mirza
  • Abu Talib Mirza
  • Abbas I
  • Hasan Mirza
  • Tahmasp Mirza
  • Shah Begum
പേര്
Mohammad Khodabandeh
പിതാവ് Tahmasp I
മാതാവ് Sultanum Begum
മതം Twelver Shi'a Islam

1576-ൽ പിതാവിന്റെ മരണശേഷം, ഇളയ സഹോദരൻ ഇസ്മായിൽ രണ്ടാമൻ ഷാ ആകുന്നതിനെ അനുകൂലിച്ചു. നേത്രരോഗം ഉണ്ടായിരുന്ന ഖോദബന്ദ, ഏതാണ്ട് അന്ധനായിരുന്നതിനാൽ, പേർഷ്യൻ രാജകീയ സംസ്കാരത്തിന് അനുസൃതമായി സിംഹാസനത്തിനായി അദ്ദേഹത്തിന് മത്സരിക്കാൻ കഴിഞ്ഞില്ല.[3] എന്നിരുന്നാലും, ഇസ്മായിൽ രണ്ടാമന്റെ ഹ്രസ്വവും രക്തരൂക്ഷിതമായതുമായ ഭരണത്തെത്തുടർന്ന് ഖോദബന്ദ ഏക അവകാശിയായി ഉയർന്നുവന്നതോടെ ഖിസിൽബാഷ് ഗോത്രങ്ങളുടെ പിന്തുണയോടെ 1578-ൽ അദ്ദേഹം ഷാ ആയി അവരോധിതനായി.

രാജാധികാരത്തിൻറെ ബലഹീനത അടയാളപ്പെടുത്തിയ ഖോദബന്ദയുടെ ഭരണകാലത്ത് സഫാവിദ് കാലഘട്ടത്തിലെ രണ്ടാം ആഭ്യന്തരയുദ്ധത്തിന്റെ ഭാഗമായുള്ള ഗോത്രകലഹങ്ങൾ പതിവായി.[4] ഭരണത്തിന്റെ ആദ്യ വർഷങ്ങളിലെ ഒരു പ്രധാന വ്യക്തിയായിരുന്ന അദ്ദേഹത്തിൻറെ ഭാര്യ ഖൈർ അൽ-നിസാ ബീഗം തന്റെ ഭർത്താവിന്റെ ഭരണം സുരക്ഷിതമാക്കാൻ സഹായിച്ചു.[5] എന്നിരുന്നാലും, അധികാരം കേന്ദ്രീകരിക്കാനുള്ള അവരുടെ ശ്രമങ്ങൾ ശക്തരായ ഖിസിൽബാഷ് ഗോത്രങ്ങളുടെ എതിർപ്പിന് കാരണമാകുകയും അവർ 1579-ൽ അവരെ കൊലപ്പെടുത്തുകയുംചെയ്തു. "അഭിരുചികളുള്ള, എന്നാൽ ദുർബലമായ സ്വഭാവമുള്ള ഒരു മനുഷ്യൻ" എന്ന് ഖോദബന്ദ വിശേഷിപ്പിക്കപ്പെടുന്നു.[6] തൽഫലമായി, ഖോദബന്ദയുടെ ഭരണകാലത്ത് വിഭാഗീയത രൂക്ഷമാകുകയും പ്രധാന ഗോത്രങ്ങൾ ഖോദബണ്ഡയുടെ പുത്രന്മാരുടേയും ഭാവി അവകാശികളുടേയും പിന്നിൽ അണിനിരക്കുകയും ചെയ്തു. ഈ ആഭ്യന്തര കലഹങ്ങൾ വിദേശ ശക്തികളെ, പ്രത്യേകിച്ച് എതിരാളികളും അയൽക്കാരുമായ ഓട്ടോമൻ സാമ്രാജ്യത്തെ 1585-ൽ പഴയ തലസ്ഥാനമായ ടാബ്രിസ് കീഴടക്കിയതുൾപ്പെടെയുടെ പ്രാദേശിക നേട്ടങ്ങൾ ഉണ്ടാക്കാൻ അനുവദിച്ചു. അദ്ദേഹത്തിന്റെ മകൻ ഷാ അബ്ബാസ് ഒന്നാമന് അനുകൂലമായ ഒരു അട്ടിമറിയിലൂടെ ഖോഡബന്ദ ഒടുവിൽ അധികാരത്തിന് പുറത്തായി.

മുൻകാലജീവിതം

തിരുത്തുക

തബ്രിസിൽ സോൾട്ടാൻ-മുഹമ്മദ് മിർസ എന്ന പേരിൽ ജനിച്ച അദ്ദേഹം, 1537-ൽ ഉസ്‌ബെക്കുകളിൽ നിന്ന് നഗരം വീണ്ടെടുത്തതിന് തൊട്ടുപിന്നാലെ, നാലാം വയസ്സിൽ ഹെറാത്തിന്റെ നാമമാത്ര ഗവർണറായി നാമകരണം ചെയ്യപ്പെട്ടു. 1540-കളിൽ ജലസേചന സമുച്ചയങ്ങൾ, പൂന്തോട്ടങ്ങൾ, ആരാധനാലയങ്ങൾ, മറ്റ് പൊതു കെട്ടിടങ്ങൾ എന്നിവ ഹെറാത്തിലെത്തിച്ചുകൊണ്ട് വൻ പൊതുപ്രവർത്തനങ്ങൾക്ക് ഉത്തരവാദിയായ അദ്ദേഹത്തിന്റെ ലാലായും (ഉപദേശകൻ), ക്വിസിൽബാഷ് അമീറുമായിരുന്ന മുഹമ്മദ് ഷറഫ് അൽ-ദിൻ ഒഗ്ലി തക്കലുവായിരുന്നു യഥാർത്ഥ ശക്തികേന്ദ്രം. ഈ ശ്രമങ്ങൾക്ക് ഷാ തഹ്മാസ്‌പിന്റെ അംഗീകാരം ലഭിച്ചതോടൊപ്പം സോൾട്ടാൻ-മുഹമ്മദ് പരിചയപ്പെട്ട നഗരത്തിലെ കവികൾ, ചിത്രകാരന്മാർ, കാലിഗ്രാഫർമാർ എന്നിരുടെ ശ്രദ്ധ നേടുന്നതിനും കാരണമായി.[7] സോൾട്ടൻ-മുഹമ്മദ് 1572-ൽ ഷിറാസിന്റെ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. കവികളുടെ ജീവചരിത്രകാരനായിരുന്ന ഒരു സമകാലികനായ സാം മിർസയുടെ അഭിപ്രായത്തിൽ, "വിദ്യാഭ്യാസത്തിനും വൈജ്ഞാനിക തീവ്രതയ്ക്കും പേരുകേട്ട" ഒരാളായി ഹെറാത്തിലെ കവിയെന്ന നിലയിൽ അദ്ദേഹം പ്രശസ്തി നേടിയിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഒരു ദാർശനികാന്വേഷണ കേന്ദ്രവും അടുത്തിടെ വ്യാപകമായി കയ്യെഴുത്തുപ്രതി പ്രകാശനത്തിനുള്ള വേദിയായി കണക്കാക്കപ്പെട്ടിരുന്ന ഒരു നഗരമായ ഷിറാസിലേയ്ക്ക് മുഹമ്മദ് തന്റെ കൂടെ ഏതാനും കലാകാരന്മാരെയും വളർത്തുമൃഗങ്ങളെയും കൊണ്ടുവന്നു.[8] സഹോദരനായ ഷാ മരിക്കുമ്പോൾ സോൾട്ടൻ-മുഹമ്മദ് ഷിറാസിലുണ്ടായിരുന്നു.

അധികാര പോരാട്ടത്തിൻറെ തുടക്കം.

തിരുത്തുക

1577 നവംബർ 25-ന്, മുഹമ്മദ് ഖോദബന്ദയുടെ ഇളയ സഹോദരൻ ഇസ്മായിൽ രണ്ടാമൻ ആരോഗ്യനില മോശമായതിന്റെ പ്രാരംഭ ലക്ഷണങ്ങളൊന്നും കാട്ടാതെ പെട്ടെന്ന് മരിച്ചു. മൃതദേഹം പരിശോധിച്ച രാജസഭയിലെ ഡോക്ടർമാർ വിഷം കഴിച്ച് മരിച്ചതാകാമെന്ന് അനുമാനിച്ചു. അർദ്ധസഹോദരി പാരി ഖാനമിനോടുള്ള അവന്റെ മോശം പെരുമാറ്റത്തിനുള്ള പ്രതികാരമായി അന്തപ്പുരത്തിലെ യജമാനത്തിമാരുടെ സഹായത്തോടെ വിഷം കൊടുക്കുവാൻ തീരുമാനിച്ചുവെന്നതായിരുന്നു പൊതുവായ വിശ്വാസം.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഇസ്മായിൽ രണ്ടാമൻ അധികാരത്തിൽനിന്ന് പുറത്തായതോടെ, പരി ഖാൻ ഖാനും അവളുടെ അധികാരവും നിയന്ത്രണവും വീണ്ടെടുത്തു. എല്ലാ സംസ്ഥാന പ്രഭുക്കന്മാരും ഗോത്രത്തലവന്മാരും ഉദ്യോഗസ്ഥരും അവളുടെ പ്രതിനിധികൾ നൽകിയ ഉത്തരവുകൾ നടപ്പിലാക്കുകയും അവളുടെ വാക്ക് അനുസരിച്ച് മാത്രം പ്രവർത്തിക്കുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

പിന്തുടർച്ചാവകാശ പ്രതിസന്ധി പരിഹരിക്കുന്നതിനായി, ഖിസിൽബാഷ് തലവൻമാർ പരസ്പരം നടത്തിയ ഒരു കൂടിയാലോചനയ്ക്കുശേഷം ഭാവി ഷായെ നിയമിക്കാനും പിന്നീട് അവരെടുത്ത തീരുമാനത്തെക്കുറിച്ച് പരി ഖാൻ ഖാനുമിനെ അറിയിക്കാനും തീരുമാനിക്കപ്പെട്ടു. ആദ്യം, ഇസ്മായിൽ രണ്ടാമന്റെ എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞായ ഷോജ അൽ-ദിൻ മുഹമ്മദ് സഫാവിയെ ഷാ ആയി കിരീടമണിയിക്കണമെന്ന പ്രമേയമാണ് അവർ ചർച്ച ചെയ്തതെങ്കിലും യഥാർത്ഥത്തിൽ സംസ്ഥാന കാര്യങ്ങളുടെ ചുമതല പരി ഖാൻ ഖാനുമിൽ വന്നുചേരുമായിരുന്നു. എന്നിരുന്നാലും, ഈ നിർദ്ദേശത്തിന് മിക്ക അസംബ്ലികളുടെയും സമ്മതം ലഭിച്ചില്ല, കാരണം ഇത് നിരവധി ഖിസിൽബാഷ് ഗോത്രങ്ങൾക്കിടയിലെ അധികാര സന്തുലിതാവസ്ഥയെ സ്വാധീനിക്കുമായിരുന്നു. ആത്യന്തികമായി മുഹമ്മദ് ഖോദബന്ദയെ ഷാ ആയി നിയമിക്കാൻ നിയമസഭ സമ്മതിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

മുഹമ്മദ് ഖോദബന്ദയുടെ നിയമനത്തെ പാരി ഖാനും പിന്തുണയ്ക്കുകയും അംഗീകരിക്കുകയും ചെയ്തു. അയാൾ ഒരു ഉചിതനായി പിൻഗാമിയായിരുന്നതിനാൽ പരി ഖാൻ ഖാനുമിന് അയാളുടെ ബലഹീനത മുതലെടുത്തുകൊണ്ട് സ്വയം ഭരിക്കാൻ കഴിഞ്ഞു. മുഹമ്മദ് ഖോദബന്ദ ഷാ എന്ന പേരിൽ തുടരുമ്പോൾ അവളും അവളുടെ ദൂതന്മാരും സംസ്ഥാന താൽപ്പര്യങ്ങൾ നിയന്ത്രിക്കുന്നത് തുടരും എന്നൊരു കരാർ ക്വിസിൽബാഷ് മേധാവികളുമായി അവൾ ഉണ്ടാക്കി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) മുഹമ്മദ് ഖോദബന്ദ ഷായും കിരീടാധാരണസമയത്ത് സഫാവിദ് പ്രഭുക്കന്മാരും ഉദ്യോഗസ്ഥരും പ്രവിശ്യാ ഗവർണർമാരും അദ്ദേഹത്തെ അഭിനന്ദിക്കാൻ പാരി ഖാൻ ഖാനുമിന്റെ അനുമതി തേടിയിരുന്നു. പരി ഖാൻ ഖാനൂമിന്റെ സ്വാധീനവും അധികാര മണ്ഡലവും അത്രമാത്രം വിസ്തൃതമായിരുന്നതിനാൽ അവളുടെ വ്യക്തമായ അംഗീകാരമില്ലാതെ ഷിറാസിനെ സന്ദർശിക്കാൻ അക്കാലത്ത് ആർക്കും ധൈര്യമുണ്ടായിരുന്നില്ല.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) മുഹമ്മദ് ഖോദബന്ദയെ ഷായെ നിയമിച്ച ദിവസം മുതൽ, മഹദ്-ഇ ഒല്യ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ഖൈർ അൽ-നിസാ ബീഗം അദ്ദേഹത്തിന്റെ ഭരണകാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. തന്റെ ഭർത്താവിന്റെ പോരായ്മയെക്കുറിച്ച് ബോദ്ധ്യമുണ്ടായിരു അവർ അദ്ദേഹത്തിൻറെ നേരിനും ഗുണനിലവാരമില്ലായ്മയ്ക്കും പ്രായശ്ചിത്തമെന്നോണം സഫാവിദ് ഭരണകൂടത്തിന്റെ പ്രായോഗിക ഭരണാധികാരിയാകാൻ അവൾ തീരുമാനിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

1578 ഫെബ്രുവരി 12-ന് മുഹമ്മദ് ഖോദബന്ദയും മഹദ്-ഇ ഒല്യയും ഖാസ്വിൻ നഗരപരിസരത്ത് പ്രവേശിച്ചു. പരി ഖാൻ ഖാനും രണ്ട് മാസവും 20 ദിവസവും ആസ്വദിച്ചിരുന്ന അനിഷേധ്യമായ ഭരണത്തിന് ഇതോടെ അന്ത്യമായി. അവൾ ഇപ്പോഴും സംസ്ഥാനത്തിന്റെ പ്രായോഗിക ഭരണാധികാരിയായിരുന്നെങ്കിലും, മഹദ്-ഇ ഒലിയയിൽ നിന്നും അവളുടെ സഖ്യകക്ഷികളിൽ നിന്നും അവൾക്ക് ഇപ്പോൾ എതിർപ്പ് നേരിടേണ്ടിവന്നു. അവർ നഗരത്തിലെത്തിയപ്പോൾ, 4,000-5,000 സ്വകാര്യ അംഗരക്ഷകരും അന്തപ്പുര സ്വകാര്യ പരിചാരകരും രാജസഭയിലെ സേവകരുമായി ഒരു സ്വർണ്ണം പൊതിഞ്ഞ പല്ലക്കിലിരുന്നുകൊണ്ട് വലിയ ഗാംഭീര്യത്തോടും ആഘോഷപ്രകടനത്തോടും കൂടി അവരെ സ്വീകരിച്ചു..ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) എന്നിരുന്നാലും, മദ്-ഇ ഒല്യയുടെ ഉത്തരവനുസരിച്ച് ഖലീൽ ഖാൻ അഫ്ഷർ പരി ഖാൻ ഖാനുമിനെ അതേ ദിവസംതന്നെ കഴുത്തുഞെരിച്ചു കൊന്നു.

മഹദ്-ഇ ഒല്യ ഇറാന്റെ സ്വകാര്യ നിയന്ത്രണം ഏറ്റെടുക്കുകയും അവളുടെ മൂത്ത മകൻ ഹംസ മിർസയുടെ കരിയർ പ്രോത്സാഹിപ്പിക്കുകയും ചെയ്തു (അവളുടെ ഇളയ മകൻ അബ്ബാസ് മിർസയെ അവൾ കാര്യമായി പരിഗണിച്ചില്ല). ഒടുവിൽ ഷായോട് തന്നെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട ഖിസിൽബാഷിനെ അവൾ എതിർത്തു. അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ അവൾ വിസമ്മതിച്ചപ്പോൾ 1579 ജൂലൈ 26-ന് ഒരു കൂട്ടം ക്വിസിൽബാഷ് അനുകൂലികളായ ഗൂഢാലോചനക്കാർ ഹറമിൽ അതിക്രമിച്ച് കയറി അവളെ കഴുത്തു ഞെരിച്ച് കൊന്നു.[9][10]

  1. Matthee, Rudi (28 July 2008), Safavid dynasty, retrieved 9 August 2012
  2. Andrew J. Newman, Safavid Iran, I.B.Tauris, 2004, p.42
  3. Garthwaite, Gene R. (2005). The Persians. The Peoples of Asia. Vol. 9. Blackwell. pp. 172–173. ISBN 1557868603.
  4. Newman p.41
  5. Garthwaite, Gene R. (2005). The Persians. The Peoples of Asia. Vol. 9. Blackwell. pp. 172–173. ISBN 1557868603.
  6. Matthee, Rudi (28 July 2008), Safavid dynasty, retrieved 9 August 2012
  7. Colin P. Mitchell, The Practice of Politics in Safavid Iran: Power, Religion and Rhetoric (London: I.B. Tauris, 2009) ("Mitchell"), p. 160.
  8. Mitchell, pp. 160–61.
  9. Savory pp.71–73
  10. Cambridge History of Iran p.254
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_ഖോദബന്ദ&oldid=4089703" എന്ന താളിൽനിന്ന് ശേഖരിച്ചത്