പാരി ഖാൻ ഖാനം ( പേർഷ്യൻ: پریخان خانم, also spelled Parikhan Khanum; 1548–12 ഫെബ്രുവരി 1578, aged 29) സഫാവിദ് രാജാവ് (ഷാ) തഹ്മാസ്പ് ഒന്നാമന്റെയും (r. 1524 - 1576) അദ്ദേഹത്തിന്റെ സർക്കാസിയൻ പത്നി സുൽത്താൻ-ആഘാ ഖാനത്തിന്റെയും മകളായിരുന്നു. സഫാവിദ് സാമ്രാജ്യത്തെ വളരെയധികം സ്വാധീനിച്ച വ്യക്തിയായ പാരി ഖാൻ ഖാനം നല്ല വിദ്യാഭ്യാസവും നിയമശാസ്ത്രം പോലുള്ള പരമ്പരാഗത ഇസ്ലാമിക ശാസ്ത്രങ്ങളിൽ അറിവും നേടിയിരുന്നതോടൊപ്പം ഒരു പ്രഗത്ഭ കവിയത്രിയുമായിരുന്നു.

പാരി ഖാൻ ഖാനം
پریخان خانم
മിക്കവാറും പാരി ഖാൻ ഖാനമിൻറേതായിരിക്കാവുന്ന ഉപവിഷ്ടയായ ഒരു രാജകുമാരിയുടെ ഛായാചിത്രം. [1]
ജീവിതപങ്കാളി ബാദി-അൽ സമാൻ മിർസ സഫാവി
പിതാവ് തഹ്മസ്പ് I
മാതാവ് സുൽത്താൻ-അഘ ഖാനും
മതം ഷിയ ഇസ്ലാം
പാരി ഖാൻ ഖാനം താമസിച്ചിരുന്ന 16-ാം നൂറ്റാണ്ടിലെ ഖാസ്‌വിനിലെ ചെഹൽ സോതുൻ കൊട്ടാരം.

തന്റെ സഹോദരൻ ഇസ്മായിൽ രണ്ടാമന് (r. 1576-1577) സഫാവിദ് സിംഹാസനത്തിൽ അധികാരം ഉറപ്പിക്കുന്നതിൽ അവൾ ഒരു നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ഇസ്മയിലിന്റെ ഹ്രസ്വമായ ഭരണകാലത്ത്, അവളുടെ സ്വാധീനം കുറഞ്ഞുവെങ്കിലും ഇസ്മയിലിന്റെ പിൻഗാമിയായിരുന്ന മുഹമ്മദ് ഖോദബന്ദയുടെ (r. 1578-1587) ഭരണകാലത്ത് സ്വാധീനം പതിന്മടങ്ങ് വർദ്ധിക്കുകയും ചെറിയ കാലയളവിൽ സഫാവിദ് രാജ്യത്തിന്റെ യഥാർത്ഥ ഭരണാധികാരിയായി അവർ മാറുകയും ചെയ്തു. അവളുടെ സ്വാധീനവും ശക്തിയും അപകടകരമാണെന്ന് മനസ്സിലാക്കിയ ക്വിസിൽബാഷുകൾ 1578 ഫെബ്രുവരി 12-ന് കാസ്‌വിനിൽ വച്ച് അവളെ കഴുത്തുഞെരിച്ച് കൊന്നു.

ജീവിതരേഖ

തിരുത്തുക

യൗവ്വനം

തിരുത്തുക

1548 ഓഗസ്റ്റിൽ അഹാറിൽ സഫാവിദ് ഷാ തഹ്മാസ്പ് ഒന്നാമന്റെയും അദ്ദേഹത്തിൻറെ സർക്കാസിയൻ പത്നി സുൽത്താൻ-അഘ ഖാനൂമിൻറേയും രണ്ടാമത്തെ മകളായി പാരി ഖാൻ ഖാനം ജനിച്ചു. തഹ്‌മാസ്‌പിന്റെ സഹോദരൻ ബഹ്‌റാം മിർസ സഫാവി 1549-ൽ മരണമടഞ്ഞപ്പോൾ, അയാളുടെ മക്കളെ അദ്ദേഹം സംരക്ഷിക്കുകയും അവരിൽ ഒരാളെ—പ്രിൻസ് ബാദി-അൽ സമാൻ മിർസ സഫാവിയെ തന്റെ സ്വന്തം മകനായി പ്രഖ്യാപിക്കുകയും ചെയ്തു. 1557-ൽ അദ്ദേഹത്തെ സിസ്താനിലെ ഗവർണറായി നിയമിക്കുകയും പരി ഖാൻ ഖാനമിനെ (അന്ന് 10 വയസ്സ് പ്രായമുള്ള) വിവാഹം കഴിച്ചുകൊടുക്കാമെന്ന് വാഗ്ദാനം നടത്തുകയും ചെയ്തത് അദ്ദേഹം സ്വീകരിച്ചു. എന്നിരുന്നാലും, അവൾ അദ്ദേഹത്തിൻറെ പ്രിയപ്പെട്ട മകളായതിനാൽ സിസ്റ്റനിലേക്ക് പോകുന്നത് വിലക്കപ്പെട്ടു.[2] 1995-ലെ പാരി ഖാനത്തെക്കുറിച്ചുള്ള ഒരു പഠനത്തിന്റെ രചയിതാവായ ഷോറെഹ് ഗൊൽസോർക്കി ഉൾപ്പെടെയുള്ള ചരിത്രകാരന്മാർ വിശ്വസിക്കുന്നത്, അവൾ ബാദി അൽ-സമാനുമായി മാത്രമാണ് വിവാഹനിശ്ചയം മാത്രമാണ് നടത്തിയിരുന്നതെന്നും സിസ്റ്റനിൽ വിവാഹജീവിതത്തിലേർപ്പെടുന്നതിനേക്കാൾ പിതാവിനോടൊപ്പം തലസ്ഥാനത്ത് ഒരു ബ്യൂറോക്രാറ്റിക് ജീവിതം തിരഞ്ഞെടുത്തതിനാൽ വിവാഹമൊന്നും നടന്നിട്ടില്ലെന്നും വിശ്വസിക്കപ്പെടുന്നു.

പിന്തുടർച്ചാവകാശ തർക്കങ്ങൾ

തിരുത്തുക

സഫാവിദ് ഭരണകൂടത്തിന്റെ കാര്യങ്ങളിൽ പeരി ഖാൻ ഖാനത്തിന്റെ പങ്കാളിത്തം ആരംഭിച്ചത് തഹ്മാസ്പിന്റെ ഭരണത്തിന്റെ അവസാന വർഷങ്ങളിലായിരുന്നു. ബ്യൂറോക്രാറ്റിക് ജീവിതത്തിൽ മനംമടുത്ത പിതാവ് അവൾക്ക് അധികാരവും നിയമപരമായ പദവിയും നൽകുകയും അത് പിന്നീട് അധികാരത്തിലെത്താനുള്ള ചവിട്ടുപടിയായകുകയും ചെയ്തു. തന്റെ പിതാവിന്റെ ഭരണത്തിന്റെ അവസാന വർഷങ്ങളിൽ ഫലത്തിൽ ഇറാൻ ഭരിച്ച അവർ സഹോദരൻ ഇസ്മായിൽ മിർസയുടെ അധികാരത്തിലേക്കുള്ള ഉയർച്ചയിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.[3]

മഹദ്-ഇ ഒല്യ ഖാസ്‌വിനിൽ താമസിച്ചിരുന്ന സമയത്ത്, പാരി ഖാൻ ഖാനമിന്റെ മഹത്തായ സ്വാധീനത്തെയും അധികാരത്തെയും കുറിച്ച് അവരെ അറിയിച്ചതോടെ ഇസ്മായിൽ രണ്ടാമന്റെ മുൻ ഗ്രാൻഡ് വിസിയർ ആയിരുന്ന മിർസ സൽമാൻ ജാബേരി അവളോട് നേരത്തെ പറഞ്ഞിരുന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടു. പാരി ഖാൻ ഖാനം ജീവിച്ചിരിക്കുന്നിടത്തോളം കാലം തനിക്ക് രാജ്യത്ത് തന്റെ അധികാരം സ്ഥാപിക്കാൻ കഴിയില്ലെന്നും അതിന്റെ യഥാർത്ഥ നേതാവായി മാറുമെന്നും മഹദ്-ഇ ഒല് വ്യക്തമാക്കി. അങ്ങനെ അവൾ പാരി ഖാൻ ഖാനമിനെ വധിക്കാൻ പദ്ധതിയിട്ടു.[2] 1578 ഫെബ്രുവരി 12-ന് തഹ്‌മാസ്‌പിന്റെ ഭരണകാലത്ത് പാരി ഖാൻ ഖാനമിന്റെ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന ഖലീൽ ഖാൻ അഫ്‌ഷറാണ് ഈ ഉത്തരവ് നടപ്പിലാക്കിയത്. പാരി ഖാൻ ഖാന അവളുടെ പരിചാരകരോടൊപ്പം കൊട്ടാരത്തിലേയ്ക്ക് പോകുമ്പോൾ, ഖലീൽ ഖാൻ അഫ്ഷർ തന്റെ ആളുകളുമായി പ്രത്യക്ഷപ്പെടുകയും ഒരു കലഹമുണ്ടാകുകയും ചെയ്തു. ഒടുവിൽ പാരി ഖാൻ ഖാനമിനെ പിടികൂടി അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി, അവിടെ അയാൾ അവളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.[4][2] താമസിയാതെ അവളുടെ അമ്മാവൻ, ഷംഖൽ സുൽത്താനും ഇസ്മായിൽ II-ന്റെ മകൻ ഷോജ അൽ-ദിൻ മുഹമ്മദ് സഫാവിയും കൊല്ലപ്പെട്ടു.[5]

  1. Soudavar 2000, പുറങ്ങൾ. 60, 68.
  2. 2.0 2.1 2.2 Parsadust 2009.
  3. Gholsorkhi 1995, പുറം. 156.
  4. Gholsorkhi 1995, പുറം. 155.
  5. Savory 2007, പുറം. 71.
"https://ml.wikipedia.org/w/index.php?title=പാരി_ഖാൻ_ഖാനം&oldid=3826165" എന്ന താളിൽനിന്ന് ശേഖരിച്ചത്