മുളകുവട
കേരളത്തിൽ പ്രചാരത്തിലുള്ള ഒരു പലഹാരമാണ് മുളകുവട. ഉഴുന്നുവടയുടെ ഒരു വകഭേദമാണിത്. ഉഴുന്നിനുപകരം മൈദ മാവ് ഉപയോഗിച്ചാണിത് ഉണ്ടാക്കുന്നത്. കാഴ്ചയിൽ ഏതാണ്ട് ഉഴുന്നുവടപോലെ ഇരിക്കും. മൈദയും ഉള്ളിയും മുളകുമാണ് പ്രധാന ചേരുവകൾ. ചായക്കടകളിലാണ് ഈ വിഭവം കണ്ടുവരുന്നത്.
തയ്യാറാക്കുന്ന വിധം
തിരുത്തുകചെറിയ ഉള്ളി അരിഞ്ഞതും പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും ചേർത്ത് മൈദ വെള്ളത്തിൽ കുഴച്ചെടുക്കുക.ഉപ്പ് ചേർക്കണം. കുഴച്ചെടുത്ത് മൈദമാവ് ചെറിയ ഉരുളകളാക്കി കൈയ്യിൽ വച്ച് പരത്തുക. നടുക്ക് കുഴിയുണ്ടാക്കുക. തിളച്ച എണ്ണയിൽ ഇട്ട് വറുത്തു കോരുക.