മുറ എരുമ പ്രധാനമായും പാലുത്പാദനത്തിനായി വളർത്തുന്ന പോത്തിന്റെ (ബുബാലസ് ബുബാലിസ് ) ഒരു ഇനമാണ്. ഇംഗ്ലീഷ്:Mura Eruma. ഭിവാനി, ആഗ്ര, ഹിസാർ, റോഹ്തക്, ജിന്ദ്, ഝജാർ, ഫത്തേഹാബാദ്, ഗുഡ്ഗാവ്, ഡൽഹിയുടെ തലസ്ഥാന പ്രദേശം എന്നീ ജില്ലകളിലാണ് ഈ ഇനം എരുമകൾ പ്രധാനമായും കാണപ്പെടുന്നത്. [3] ഇറ്റലി, ബൾഗേറിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ പാൽ ഉത്പാദനം മെച്ചപ്പെടുത്താനായി ഇവയുടെ പ്രജനനം ഉപയോഗിച്ചു.[4] 2016 ലെ ദേശീയ കന്നുകാലി മത്സരത്തിലും എക്‌സ്‌പോയിലും പാൽ ഉത്പാദനത്തിൽ ഈയിനം എരുമകൾ മികച്ച നിലവാരം പുലർത്തി. പഞ്ചാബിലെ ലക്ഷ്മി ഡയറി ഫാമിലെ ഒരു മുറ എരുമ 26.335 കി.ഗ്രാം (928.9 oz) എന്ന റെക്കോർഡ് സ്ഥാപിച്ചതായി അറിവുണ്ട്. [5] ബ്രസീലിൽ, ഈ ഇനം എരുമകൾ മാംസത്തിന്റെയും പാലിന്റെയും ഉൽപാദനത്തിനുമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇവയ്ക്ക് ഉയർന്ന വില ലഭിക്കുന്നു. [6] [7] ഇന്ത്യൻ എരുമ ഇനങ്ങളിൽ ഏറ്റവും കൂടുതൽ പാൽ ലഭിക്കുന്നത് മുറ ഇനം ആണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. [8]

മുറ എരുമ
മുറ എരുമ
Conservation statusFAO (2007): not at risk[1]: 135 
Country of originഇന്ത്യ[2]: 69  ബ്രസീൽ,
Distributionഭിവാനി, പഞ്ചാബ്
Useപാൽ, ഉഴവ്
Traits
Weight
  • Male:
    750KG
  • Female:
    650KG
Height
  • Male:
    142 സെമി
  • Female:
    132 സെമി
Coatജെറ്റ് കറുപ്പാണ്, വാലിലും മുഖത്തും കൈകാലുകളിലും വെളുത്ത അടയാളങ്ങൾ
Notes
പാലിനു വളർത്തുന്നു

പ്രത്യേകതകൾ

തിരുത്തുക

ഹരിയാനയിലെ റോഹ്തക്, ഹിസാർ, ജിന്ദ്, പഞ്ചാബിലെ നഭ, പട്യാല ജില്ലകൾ എന്നിവ്ടങ്ങളിലെ എരുമകളുടെ ഏറ്റവും പ്രധാനപ്പെട്ട ഇനമാണിത്. നിറം സാധാരണയായി ജെറ്റ് കറുപ്പാണ്, വാലിലും മുഖത്തും കൈകാലുകളിലും വെളുത്ത അടയാളങ്ങൾ ചിലപ്പോൾ കാണപ്പെടുന്നു. ഇറുകിയ വളഞ്ഞ കൊമ്പ് ഈ ഇനത്തിന്റെ ഒരു പ്രധാന സ്വഭാവമാണ്.[9] ശരീര വലുപ്പം വളരെ വലുതാണ്, കഴുത്തും തലയും താരതമ്യേന നീളമുള്ളതാണ്. പോത്തുകൾക്ക് ഏകദേശം 550 കി.ഗ്രാം (19,000 oz) ഭാരമുണ്ട് പശുക്കളുടെ ഏകദേശഭാരം 450 കി.ഗ്രാം (16,000 oz). ശരാശരി പാലുത്പാദനം, 310 ദിവസത്തെ മുലയൂട്ടൽ കാലയളവിൽ 2,200 L (480 imp gal; 580 US gal) ആണ്. [10] ആദ്യ പ്രസവത്തിന്റെ പ്രായം 45-50 മാസവും ഇടവേള 450-500 ദിവസവുമാണ്.[11]

ഗവേഷണ സ്ഥാപനങ്ങൾ

തിരുത്തുക

മുറ ഇനത്തെ വർദ്ധിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഈ സ്ഥാപനങ്ങൾക്ക് തുടർച്ചയായ ഗവേഷണ പരിപാടികൾ ഉണ്ട്:

  • ബഫലോ റിസർച്ച് സ്റ്റേഷൻ വെങ്കടരാമണ്ണഗുഡെം.

ഇതും കാണുക

തിരുത്തുക
  1. Barbara Rischkowsky, D. Pilling (eds.) (2007). List of breeds documented in the Global Databank for Animal Genetic Resources, annex to The State of the World's Animal Genetic Resources for Food and Agriculture. Rome: Food and Agriculture Organization of the United Nations. ISBN 9789251057629. Accessed January 2017.
  2. Bianca Moioli, Antonio Borghese (2005). Buffalo Breeds and Management Systems. In Antonio Borghese (editor) (2005). Buffalo Production and Research. REU Technical Series 67. Rome: Food and Agriculture Organization of the United Nations. Pages: 51–76.
  3. "Murrah Buffalo". Archived from the original on 7 February 2018. Retrieved 25 April 2016.
  4. Moioli, B. and A. Borghese (2016). Buffalo Breeds and Management Systems. Istituto Sperimentale per la Zootecnia (Animal Production Research Institute).
  5. "Murrah buffalo sets record with 26.33 kg milk". tribuneindia.com. 2016-01-16. Archived from the original on 2017-08-13. Retrieved 2016-04-24.
  6. "Andhra Pradesh farmer buys Haryana murrah buffalo for Rs 25L". The Times of India. 2013-08-11. Retrieved 2014-06-30.
  7. "Rs 40-lakh-a-year hurrah for owner of this Murrah!". Hindustan Times. 2014-02-17. Archived from the original on 19 August 2014. Retrieved 2014-06-30.
  8. Nilotpal, Ghosh (July 2019). Livestock Production Management. PHI Learning Pvt. Ltd. ISBN 978-93-88028-98-1.
  9. "Murrah". ansi.okstate.edu. Archived from the original on 20 October 2014. Retrieved 13 August 2011.
  10. "Murrah Buffalo". bharathidairyfarm.com.[പ്രവർത്തിക്കാത്ത കണ്ണി]
  11. https://agritech.tnau.ac.in/animal_husbandry/animhus_buffalo%20breeds.html
  12. CIRB website
  13. 50 years of Indian agriculture, page 245
  14. "लुवास का भैंस फार्म देश का सर्वश्रेष्ठ केंद्र घोषित (Hisar LUVAS Buffalo farm best in the nation).", Dainik Jagran, 25 July 2017.
  15. Training on Advanced Buffalo Husbandry organized at CIRB, Hisar
  16. Syed Mohmad Shah, Manmohan Singh Chauhan. 2017 Reproduction in Buffalo: Natural and assisted reproductive techniques, Notion Press, Chennai.
  17. Bulgarian Murrah
  18. Nauni University At Rank 12 Among Agri Research Institutes Of Country
"https://ml.wikipedia.org/w/index.php?title=മുറ_എരുമ&oldid=4107888" എന്ന താളിൽനിന്ന് ശേഖരിച്ചത്