പലസ്തീൻകാരനായ ഒരു കവിയും എഴുത്തുകാരനുമായിരുന്നു മുരീദ് ബർഗൂസി (Mourid Barghouti). 1944 -ൽ വെസ്റ്റ് ബാങ്കിലെ റാമല്ലക്കടുത്ത് ദീർ ഗസ്സാനയിലാണ് മുരീദ് അൽ ബർഗൂസി ജനിച്ചത്. 1963 ൽ വിദ്യാഭ്യാസത്തിനായി ഈജിപ്തിലേക്ക് പോയ ബർഗൂസി 1967 ൽ കെയ്‌റോ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. 1967 ലെ യുദ്ധത്തിൽ ഇസ്രായൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുത്തതോടെ ജന്മദേശത്തേക്ക് മടങ്ങാനാവാതെ നീണ്ട കാലം അദ്ദേഹം കെയ്‌റോയിൽ തങ്ങി. അതിനിടയിൽ കുവൈത്തിലെ ഒരു കോളജിൽ അധ്യാപകനായി മൂന്ന് വർഷം ജോലി ചെയ്തു.[2] അമ്മാനിൽ 2021 ഫെബ്രുവരി പതിനാലിന് എഴുപത്തിയാറാം വയസ്സിൽ ഇദ്ദേഹം മരണമടഞ്ഞു. മുരീദ് ബർഗൂസിയുടെ 'റഅയ്ത്തു റാമല്ല' എന്ന ആത്മകഥാംശമുള്ള നോവൽ മലയാളത്തിലേക്ക് 'റാമല്ല‌ ഞാൻ കണ്ടു' എന്ന പേരിൽ കവയത്രി അനിത തമ്പി വിവർത്തനം ചെയ്ത് 'ഒലിവ്' പുസ്തകശാല പുറത്തിറക്കിയിട്ടുണ്ട്. I Saw Ramellah എന്ന ഇംഗ്ലീഷ് വിവർത്തനമാണ് മലയാള പരിഭാഷക്കാധാരം.[3]

Mourid Barghouti
مريد البرغوثي
വ്യക്തിഗത വിവരങ്ങൾ
ജനനം(1944-07-08)8 ജൂലൈ 1944
Deir Ghassana, Mandatory Palestine[1]
മരണം14 ഫെബ്രുവരി 2021 (aged 76)
ദേശീയതഫലസ്തീൻ
കുട്ടികൾതമീം അൽ ബർഗൂതി

അവലംബം തിരുത്തുക

  1. Tonkin, Boyd (23 January 2009). "Midnight, By Mourid Barghouti, trans Radwa Ashour". The Independent. London. Archived from the original on 6 December 2017. Retrieved 5 September 2017.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-17. Retrieved 2021-03-12.
  3. https://www.manoramaonline.com/literature/bookreview/2018/02/06/ramalla-njan-kandu-book-review.amp.html
"https://ml.wikipedia.org/w/index.php?title=മുരീദ്_ബർഗൂസി&oldid=3984898" എന്ന താളിൽനിന്ന് ശേഖരിച്ചത്