മലയാളത്തിലെ ഒരു സംഗീതസംവിധായകനായിരുന്നു മുരളി സിത്താര. ആകാശവാണിയിൽ ആയിരത്തിലധികം ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. ദീർഘകാലം ആകാശവാണിയിലെ സീനിയർ മ്യൂസിക് കംപോസറായിരുന്നു. നിരവധി മലയാള ചലച്ചിത്രഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ച അദ്ദേഹത്തിന്റെ ആദ്യ സിനിമാഗാനം 1987-ൽ തീക്കാറ്റ് എന്ന ചിത്രത്തിലെ 'ഒരുകോടി സ്വപ്നങ്ങളാൽ' എന്നതാണ്. 2021 ജൂലൈ 11 -ന് തിരുവനന്തപുരത്ത് വട്ടിയൂർക്കാവിനടുത്തുള്ള തോപ്പുമുക്കിലെ വീട്ടിൽ അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.[1][2][3][4][5]

ജീവിതരേഖ

തിരുത്തുക

പ്രശസ്ത മൃദംഗവിദ്വാനായിരുന്ന ചെങ്ങന്നൂർ വേലപ്പനാശാന്റെ മകനാണ് മുരളി. ആദ്യ കാലത്ത് കെ.ജെ. യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയുടെ കീഴിലുള്ള 'തരംഗനിസരി' സംഗീതസ്‌കൂളിൽ കർണാടകസംഗീതവും വെസ്റ്റേൺ വയലിനും പഠിക്കുവാനായി ചേർന്നു. ഗാനമേളകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം സിതാര ഓർക്കസ്ട്രയിൽ പ്രവർത്തിച്ചതിനുശേഷം മുരളി സിതാര എന്ന പേര് സ്വീകരിച്ചു. ശോഭനകുമാരിയാണ് ഭാര്യ. മക്കൾ മിഥുൻ മുരളിയും വിപിനുമാണ്. മിഥുൻ മുരളി ഒരു കീബോർഡ് വിദഗ്ധനാണ്. 1991ൽ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ ചേർന്നതോടെ സിനിമയുമായുള്ള ബന്ധം മുറിഞ്ഞു. 24 വർഷക്കാലത്തോളം ആകാശവാണിയിൽ കമ്പോസറായി പ്രവർത്തിച്ചു.

ശ്രദ്ധേയമായ ഗാനങ്ങൾ

തിരുത്തുക

ഓലപ്പീലിയിൽ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടിൽ, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവർണ്ണഭൂമിയിൽ, അമ്പിളിപ്പൂവേ നീയുറങ്ങൂ തുടങ്ങിയവ ശ്രദ്ധേയമായ ചില ലളിതഗാനങ്ങൾ ആണ്.[6] 1990 കളിൽ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.[7] ഓൾ ഇന്ത്യ റേഡിയോയിലെ മുതിർന്ന സംഗീതസംവിധായകനായിരുന്ന അദ്ദേഹം ലളിതഗാനം, ഉദയഗീതം പോലെയുള്ള റേഡിയോ പരിപാടികൾക്കും സംഗീതം നൽകിയിട്ടുണ്ട്. ഒ.എൻ.വി. കുറുപ്പ് (എഴുതിരികത്തും നാളങ്ങളിൽ), കെ. ജയകുമാർ (കളഭമഴയിൽ ഉയിരുമുടലും), വയലാർ ശരത്ചന്ദ്രൻ (അംഗനേ ഉദയാംഗനേ) എന്നിവരുടെ രചനകൾക്കും അദ്ദേഹം സംഗീതം നൽകി. അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഗാനങ്ങളും യേശുദാസാണ് ആലപിച്ചത്.[8][9]

ചലച്ചിത്രഗാനങ്ങൾ

തിരുത്തുക

മുരളി സിത്താര സംഗീതം നൽകിയ ഗാനങ്ങൾ [10]

ഗാനം സിനിമ വർഷം
ഒരുകോടി സ്വപ്നങ്ങളാൽ തീക്കാറ്റ് 1987
ഏത് സങ്കൽപ്പം തീക്കാറ്റ് 1987
കുണുങ്ങിക്കുണുങ്ങി മാൻമിഴിയാൽ 1990
ഇല്ലിക്കാട്ടിലെ ചില്ലിമുളം കൂട്ടിൽ മാൻമിഴിയാൽ 1990
പിരിയുന്നിതാ വേർപിരിയുന്നിതാ വംശാന്തരം 1990
സൗരയൂഥത്തിലെ സൗവർണഭൂമിയിൽ വംശാന്തരം 1990
ഓലപ്പീലിയിലൂഞ്ഞാലാടും വംശാന്തരം 1990
തൂമഞ്ഞിൻ... മുത്തോലക്കൊട്ടാരം 2001
ശരദേന്ദു പൂഞ്ചൊരിഞ്ഞ... മുത്തോലക്കൊട്ടാരം 2001
നാടുണരുന്നു മുത്തോലക്കൊട്ടാരം 2001
മഴമേഘജാലങ്ങളാലേ... മുത്തോലക്കൊട്ടാരം 2001
അമ്പിളിപ്പൂവേ നീയുറങ്ങൂ.. കൂടിയാട്ടം 1985
മാലിനി മന്ദാകിനി... കൂടിയാട്ടം 1985
അമ്മേ അമ്മേ... ശുഭസന്ദേശം 2001
ദൂരെ ദൂരെ വാനിൽ... കൂടിയാട്ടം 2001
  1. "Music director Murali Sithara, 66, found dead" (in ഇംഗ്ലീഷ്). Archived from the original on 2021-07-12. Retrieved 2021-07-12.
  2. "സംഗീത സംവിധായകൻ മുരളി സിത്താര വീട്ടിൽ മരിച്ച നിലയിൽ". Retrieved 2021-07-12.
  3. "Music director Murali Sithara, 66, found dead" (in ഇംഗ്ലീഷ്). Archived from the original on 2021-07-12. Retrieved 2021-07-12.
  4. "List of Malayalam Songs composed by Murali Sithara". Retrieved 2021-07-12.
  5. "Revision of മുരളി സിതാര from Sun, 11/07/2021 - 20:20" (in ഇംഗ്ലീഷ്). Retrieved 2021-07-12.[പ്രവർത്തിക്കാത്ത കണ്ണി]
  6. "സംഗീത സംവിധായകൻ മുരളി സിതാര അന്തരിച്ചു". Retrieved 2021-07-12.
  7. "Murali Sithara Songs: Listen Murali Sithara Hit Songs on Gaana.com". Retrieved 2021-07-12.
  8. "സംഗീതസംവിധായകൻ മുരളി സിത്താര മരിച്ചനിലയിൽ" (in ഇംഗ്ലീഷ്). Archived from the original on 2021-07-12. Retrieved 2021-07-12.
  9. "സം​ഗീത സംവിധായകൻ മുരളി സിത്താര വീടിനുള്ളിൽ മരിച്ച നിലയിൽ". Retrieved 2021-07-12. {{cite web}}: zero width space character in |title= at position 3 (help)
  10. "List of Malayalam Songs composed by Murali Sithara". Retrieved 2021-07-12.
"https://ml.wikipedia.org/w/index.php?title=മുരളി_സിത്താര&oldid=3807290" എന്ന താളിൽനിന്ന് ശേഖരിച്ചത്