കേരളീയനായ ഒരു ചിത്രകലാകാരനാണ് മുരളി ചീരോത്ത്. 2022 ജനുവരി 15 മുതൽ കേരള ലളിതകലാ അക്കാഡമി ചെയർമാനായി പ്രവർത്തിക്കുന്നു.[1][2][3]

മുരളി ചീരോത്ത്
മുരളി ചീരോത്ത്
ജനനം1960
ദേശീയത ഇന്ത്യ
കലാലയംകോളേജ് ഒഫ് ഫൈൻ ആർട്‌സ് തൃശൂർ, ശാന്തിനികേതനിലെ കലാഭവൻ
തൊഴിൽചിത്രകാരൻ


1966-ൽ തൃശൂര്ൽ ജനിച്ച മുരളി ചീരോത്ത്, കലാകാരൻ, ആക്ടിവിസ്റ്റ്, കലാദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. തൃശൂരിലെ കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ നിന്ന് കലാപഠനത്തിന് ശേഷം, ശാന്തിനികേതനിലെ കലാഭവനിൽ നിന്ന് പ്രിന്റ് മേക്കിംഗിൽ ഉന്നതപഠനം നടത്തി.[4][5]

ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ലളിതകലാ അക്കാദമി അവാർഡ്, കനോരിയ സ്‌കോളർഷിപ്പ്, സാംസ്‌കാരിക വകുപ്പിന്റെ സ്‌കോളർഷിപ്പ് തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.[6]

  1. "Present Members | Kerala Lalithakala Akademi". Retrieved 2022-02-12.
  2. ലേഖകൻ, മാധ്യമം (2022-01-15). "ലളിതകല അക്കാദമി ഭരണസമിതി പുനഃസംഘടിപ്പിച്ചു; മുരളി ചീരോത്ത് ചെയർമാൻ | Madhyamam". Retrieved 2022-02-12.
  3. "മുരളി ചീരോത്ത്" (in ഇംഗ്ലീഷ്). Archived from the original on 2022-02-12. Retrieved 2022-02-12.
  4. "Murali Cheeroth – Moonspace" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-02-12.
  5. http://www.artnet.com/artists/murali-cheeroth/biography. Retrieved 2022-02-12. {{cite web}}: Missing or empty |title= (help)
  6. ലേഖകൻ, മാധ്യമം (2022-01-15). "ലളിതകല അക്കാദമി ഭരണസമിതി പുനഃസംഘടിപ്പിച്ചു; മുരളി ചീരോത്ത് ചെയർമാൻ | Madhyamam". Retrieved 2022-02-12.
"https://ml.wikipedia.org/w/index.php?title=മുരളി_ചീരോത്ത്&oldid=3943533" എന്ന താളിൽനിന്ന് ശേഖരിച്ചത്