മുട്ടമ്പ്
പണ്ടുകാലത്ത് കേരളത്തിൽ നായാട്ടിനു വേണ്ടി ഉപയോഗിച്ചിരുന്ന ഒരു ആയുധമാണ് മുട്ടമ്പ്.
രൂപം
തിരുത്തുകപേരു സൂചിപ്പിക്കുന്നതു പോലെ ഇതൊരു അമ്പാണ്. എന്നാൽ സാധാരണ അമ്പുകളിൽ നിന്നും വ്യത്യസ്തമായി ഇതിനു കൂർത്ത മുനയല്ല ഉള്ളത്. പകരം മുഴയുള്ള ഒരു തടിക്കഷണമായ മുട്ട് ആണ് അഗ്രഭാഗത്ത് പിടിപ്പിച്ചിരിക്കുന്നത്.
പേരിനു പിന്നിൽ
തിരുത്തുകഅമ്പിന്റെ അഗ്രത്ത് മുഴയുള്ള തടിക്കഷണമായ മുട്ട് പിടിപ്പിച്ചിരിക്കുന്നത് കൊണ്ട് മുട്ടമ്പ് എന്ന പേരു വന്നു.[1]
ഉപയോഗം
തിരുത്തുകഇരകളുടെ രക്തം വാർന്നുപോവാതെ തന്നെ വേട്ടയാടിപ്പിടിക്കുന്നതിനാണ് മുട്ടമ്പ് ഉപയോഗിക്കുന്നത്. മുട്ടമ്പ് സാധാരണ അമ്പ് എയ്യുന്നതുപോലെ വില്ലിൽ വെച്ച് ജീവികളുടെ മർമ്മസ്ഥാനം നോക്കി എയ്യുന്നു. മുഴപോലുള്ള ഈ മുട്ട് മർമ്മത്ത് കൊള്ളുന്നതോടെ രക്തം വാർന്നുപോവാതെ ഇര മരിക്കുന്നു
അവലംബം
തിരുത്തുക- ↑ പണ്ടൊരിക്കൽ,ലേഖനപരമ്പര -- വള്ളിക്കാട് സന്തോഷ്.