മുകുർത്തി ദേശീയോദ്യാനം
ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ വടക്ക് പടിഞ്ഞാറേ കോണിലുള്ള ഊട്ടകാമുണ്ട് മലമ്പ്രദേശത്തിന്റെ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് മുകുർത്തി ദേശീയോദ്യാനം. ഇത് നീലഗിരി പീഠഭൂമിയുടെ പടിഞ്ഞാറേ മൂലയിൽ പശ്ചിമഘട്ടത്തിലായി സ്ഥിതിചെയ്യുന്നു. ഈ ദേശീയോദ്യാനത്തിന്റെ വിസ്തൃതി 78.46 ചതുരശ്രകിലോമീറ്ററാണ്. നീലഗിരി താർ എന്ന ജീവി വർഗ്ഗത്തിനെ സംരക്ഷിക്കാനായാണ് ഈ ദേശീയോദ്യാനം നിർമ്മിച്ചിട്ടുള്ളത്.[1]
മുകുർത്തി ദേശീയോദ്യാനം Mukurthi National Park | |
---|---|
National Park | |
കുന്നിൻചെരുവിലെ പുൽമേടുകളിൽ വരയാട് | |
Coordinates: 11°16′N 76°28.5′E / 11.267°N 76.4750°E | |
രാജ്യം | India |
സംസ്ഥാനം | തമിഴ്നാട് |
ജില്ല | നീലഗിരി ജില്ല |
സ്ഥാപിതം | 12 ഡിസംബർ 2001 |
• ആകെ | 78.46 ച.കി.മീ.(30.29 ച മൈ) |
ഉയരം | 2,629 മീ(8,625 അടി) |
• ഔദ്യോഗികം | തമിഴ് |
സമയമേഖല | UTC+5:30 (IST) |
സമീപ നഗരം | ഊട്ടി |
IUCN category | II |
പ്രധാന ഇനങ്ങൾ | വരയാട് തമിഴ്നാടിന്റെ സംസ്ഥാന മൃഗം |
Precipitation | 6,330 മില്ലിമീറ്റർ (249 ഇഞ്ച്) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 0 °C (32 °F) |
വെബ്സൈറ്റ് | www |
ഈ ദേശീയോദ്യാനത്തിൽ ഉയരങ്ങളിൽ കാണപ്പെടുന്ന പുൽമേടുകളും കുറ്റിച്ചെടികളും ചോല വനങ്ങളും കാണപ്പെടുന്നു. വളരെ ഉയർന്ന പ്രദേശങ്ങളും നല്ല മഴയും ഐസാകുന്ന താപനിലയും ശക്തിയേറിയ കാറ്റുകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. ബംഗാൾ കടുവ, ഏഷ്യൻ ആന തുടങ്ങി വംശനാശഭീഷണിയുള്ള അനേകം വന്യജീവികളുടെ വാസസ്ഥമാണിവിടം. ഇവിടത്തെ പ്രധാന ജീവി വർഗ്ഗം നീലഗിരി താർ ആണ്. ഈ ദേശീയോദ്യാനം നേരത്തെ നീലഗിരി താർ ദേശീയോദ്യാനം എന്നാണ് അറിയപ്പെട്ടിരുന്നത്.
നീലഗിരി ജൈവമണ്ഡല സംരക്ഷിത പ്രദേശത്തിന്റെ ഭാഗമാണ് ഈ ദേശീയോദ്യാനം. ഇത് ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ജൈവമണ്ഡല സംരക്ഷിതപ്രദേശമാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായതുകൊണ്ട് ഇത് 2012 ജൂലൈ 1 മുതൽ യുനെസ്കോ ലോകപൈതൃകസ്ഥാനമാണിത്. [2]
References
തിരുത്തുക- ↑ Dogra, Rakesh Kumar (7 July 2006), Mukurthi National Park Management plan; 2004–2009, vol. The Protected Area part 1.doc (Draft ed.), Udhagamandalam, Tamil Nadu: Wildlife Warden, Mount Stuart Hill,
{{citation}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help)CS1 maint: extra punctuation (link) - ↑ "Four natural and four cultural properties added to UNESCO's World Heritage List on Sunday", whc.unesco.org, 1 July 2012 [1]