സാപിൻഡേസിയേ(Sapindaceae) കുടുംബത്തിൽ പെട്ട ഒരു ചെറുമരമാണ് മുക്കണ്ണൻപേഴ്. ഇതിന്റെ ശാസ്ത്രീയ നാമം അല്ലോഫിലസ് സെറാറ്റസ് ( Allophylus serratus (Roxb.) Kurz.)എന്നാണ്. മുക്കണ്ണപ്പെരുക്ക്‌ , മുക്കണ്ണൻ പെരികലം, മുക്കണ്ണൻ പെരേര എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. പശ്ചിമഘട്ടത്തിലും ആസ്സാമിലെ മലകളിലും കാണപ്പെടുന്ന ഇത് 10 മീറ്റർ വരെ ഉയരം വയ്ക്കും. കോശജ്വലനം, ഓസ്റ്റിയോപൊറോസിസ്, എന്നിവയ്ക്ക്‌ മരുന്നായി ഈ ചെടി പണ്ടുമുതലേ ഉപയോഗിച്ചിരുന്നു. [1] അൾസറിനെതിരായും ഈ ചെടി ഉപയോഗിക്കുന്നു.

മുക്കണ്ണൻപേഴ്‌
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. serratus
Binomial name
Allophylus serratus
(Roxb.) Kurz.
Synonyms
  • Allophylus cobbe f. serratus Hiern


"https://ml.wikipedia.org/w/index.php?title=മുക്കണ്ണൻപേഴ്‌&oldid=3759490" എന്ന താളിൽനിന്ന് ശേഖരിച്ചത്