ഗ്വാളിയോർ ഘരാനയിലെ ഒരു ഹിന്ദുസ്ഥാനി ഗായകൻ ആണ് പണ്ഡിറ്റ് മുകുൾ ശിവ്പുത്ര (മാർച്ച് 1956 ജനനം 25) (മുമ്പ് മുകുൾ കോംകാളിമഠ് എന്ന് അറിയപ്പെട്ടിരുന്നു). പണ്ഡിറ്റ് കുമാർ ഗന്ധർവയുടെ മകനും പ്രമുഖനായ ശിഷ്യനും ആണ്.[1]

മുകുൾ ശിവ്പുത്ര
Mukul Shivputra
ജന്മനാമംമുകുൾ ശിവ്പുത്ര കോംകാളിമഠ്
ജനനം (1956-03-25) 25 മാർച്ച് 1956  (68 വയസ്സ്)
ഉത്ഭവംദെവാസ്, ഇൻഡോർ, മധ്യപ്രദേശ്, ഇന്ത്യ
വിഭാഗങ്ങൾഖയാൽ, ഭജൻ, തുംരി
തൊഴിൽ(കൾ)ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം
ഉപകരണ(ങ്ങൾ)വായ്പ്പാട്ട്
വർഷങ്ങളായി സജീവം1975–മുതൽ
വെബ്സൈറ്റ്https://www.gandharvasabha.com/

ആദ്യകാല ജീവിതവും അഭ്യസനവും

തിരുത്തുക

ഭോപ്പാലിൽ ഭാനുമതി കൗൺസിന്റെയും കുമാർ ഗന്ധർവയുടെയും മകനായി ജനിച്ച മുകുൾ പിതാവിൽ നിന്ന് തന്നെ സംഗീത പരിശീലനം തുടങ്ങി. ദ്രുപദിലും ധമറിലും കെ.ജി. ഗിൻഡെക്കൊപ്പം കർണാടക സംഗീതത്തിഎം. ഡി. രാമനാഥനൊപ്പവും സംഗീതവിദ്യാഭ്യാസം തുടർന്നു.[2]

ഗായകൻ എന്ന നിലയിൽ

തിരുത്തുക

കൗമാരകാലം മുതൽ, പണ്ഡിറ്റ്. ശിവപുത്ര പതിവായി പിതാവിനോടൊപ്പം തമ്പുരു മീട്ടുകയും ശബ്ദപിന്തുണ നൽകുകയും ചെയ്തു. 1975 ൽ അദ്ദേഹം 23-ാമത് സവായ് ഗന്ധർവ സംഗീതമേളയിൽ തന്റെ ആദ്യത്തെ കച്ചേരി നടത്തി അരങ്ങേറ്റം കുറിക്കുകയും തന്റെ തലമുറയിലെ ഗായകരിൽ അത്രയും അഭിമാനകരമായ വേദിയിൽ അരങ്ങേറ്റം നടത്തുന്ന ആദ്യത്തെ ആളും ആയി.

ഭാര്യ മരിച്ചതിനുശേഷം, പണ്ഡിറ്റ്. ശിവ്പുത്ര പൊതുവേദികളിൽ അപൂർവമായും ക്രമരഹിതമായും ആയിട്ടാണ് കച്ചേരികൾ നടത്തിയത്, ഇതിനുകാരണം അദ്ദേഹത്തിന്റെ മദ്യപാനശീലമാണെന്നാണ് മനസ്സിലാകുന്നത്.

പണ്ഡിറ്റ്. ശിവ്പുത്ര സംഗീത കച്ചേരി വേദിയിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്ക് അവരുടെ ഉപകരണങ്ങൾ എങ്ങനെ വായിക്കണമെന്ന് പ്രഭാഷണം നടത്തുന്നത് മുതൽ മദ്യപിച്ചു പാടാൻ വരുന്നതുവരെ നിരവധിയായ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.[3]

സ്വകാര്യ ജീവിതം

തിരുത്തുക

ഗായകൻ ആയ മകൻ ഭുവനേഷ് കോംകാലിയുടെ ജനനത്തിന് ശേഷം മുകുളിന്റെ ഭാര്യ മരണമടഞ്ഞു. ഇൻഡോറിലെ മദ്യപാനചികിൽസാകേന്ദ്രത്തിൽ മദ്യ്പാനാസക്തിക്ക് അദ്ദേഹം ചികിത്സ തേടിയിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ പൂനെയിലാണ് താമസിക്കുന്നത്.

യുവപ്രതിഭകളെ തിരിച്ചറിയുന്നതിനായി അദ്ദേഹം വർക്ക് ഷോപ്പുകൾ നടത്തുകയും സ്വന്തമായി ഒരു സംഗീത സ്കൂൾ സ്ഥാപിക്കാൻ പദ്ധതിയിടുകയും ചെയ്യുന്നു.[4]

കച്ചേരികളെക്കുറിച്ചുള്ള ലേഖനങ്ങൾ

തിരുത്തുക
  • ഭാരത് നാട്യ മന്ദിർ, പൂനെ 20 ജൂലൈ 2012 [5]
  • വൃദ്ധ ആനന്ദ് ആശ്രമം, പൂനെക്ക് സമീപമുള്ള അകുർഡി, 17 ഓഗസ്റ്റ് 2012 [6]
  • പൂനെ, 10 മാർച്ച് 2013 [7]
  1. Saumit Singh (2 April 2014). "The forgotten Gandharva putra". Daily News & Analysis. Retrieved 2015-10-12.
  2. "Mukul Shivputra". indiansarts.com. Archived from the original on 2017-07-30. Retrieved 2021-07-20.
  3. T K Sreevalsan (14 June 2009). "Rehabilitating Mukul Shivputra". The New Indian Express. Archived from the original on 2013-05-24. Retrieved 12 October 2015.
  4. Jayadev Calamur (27 March 2016). "Music is my soul, my universe - Pandit Mukul Shivputra". DNA news. Retrieved 21 November 2019.
  5. "Pt. Mukul Shivputra and Laughing Kumar Gandharva". mandar karanjkar.
  6. "Pt. Mukul Shivputra : Maestro on the peak". mandar karanjkar.
  7. "Pt. Mukul Shivputra- The grace continues". mandar karanjkar.
"https://ml.wikipedia.org/w/index.php?title=മുകുൾ_ശിവ്പുത്ര&oldid=4111534" എന്ന താളിൽനിന്ന് ശേഖരിച്ചത്