മുംബൈയിലെ വിക്ടോറിയൻ, ആർട് ഡെക്കൊ നിർമിതികൾ

മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിൽ സ്ഥിതിചെയ്യുന്ന 19-ആം നൂറ്റാണ്ടിൽ നിർമിച്ച വിക്ടോറിയൻ നവ ഗോഥിക് ശൈലിയിലുള്ള പൊതു കെട്ടിടങ്ങളുടേയും 20-ആം നൂറ്റാണ്ടിലെ ആർട് ഡെക്കൊ കെട്ടിടങ്ങളുടേയും സഞ്ചയമാണ് മുംബൈയിലെ വിക്ടോറിയൻ ആർട് ഡെക്കൊ നിർമിതികൾ (ഇംഗ്ലീഷ്: The Victorian Gothic and Art Deco Ensembles of Mumbai) എന്ന് അറിയപ്പെടുന്നത്.[1] നഗരത്തിലെ ഓവൽ മൈതാനത്തിന് ചുറ്റുമായാണ് ഈ കെട്ടിടങ്ങൾ വിന്യസിക്കപ്പെട്ടിരിക്കുന്നത്.[1] മൈതാനത്തിന്റെ കിഴക്കേ ഭാഗത്ത് വിക്ടോറിയൻ ശൈലിയിലുള്ള കെട്ടിടങ്ങളും പടിഞ്ഞാറ് ഭാഗത്ത് ആർട് ഡെക്കോ ശൈലിയിലുള്ള കെട്ടിടങ്ങളും സ്ഥിതിചെയ്യുന്നു.[1] 2018- ജൂണിൽ യുനെസ്കോ ഈ നിർമിതി സഞ്ചയത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.[2][3][4]

മുംബൈയിലെ വിക്ടോറിയൻ, ആർട് ഡെക്കൊ നിർമിതികൾ
UNESCO World Heritage Site
ബോംബെ ഹൈക്കോടതി (വിക്ടോറിയൻ ഗോഥിക്)
Locationമുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
Reference1480
Inscription2018 (42-ആം Session)
Area66.34 ha
Buffer zone378.78 ha
Coordinates18°55′46″N 72°49′48″E / 18.92944°N 72.83000°E / 18.92944; 72.83000
മുംബൈയിലെ വിക്ടോറിയൻ, ആർട് ഡെക്കൊ നിർമിതികൾ is located in India
മുംബൈയിലെ വിക്ടോറിയൻ, ആർട് ഡെക്കൊ നിർമിതികൾ
Location of മുംബൈയിലെ വിക്ടോറിയൻ, ആർട് ഡെക്കൊ നിർമിതികൾ in India

ബോംബെ ഹൈക്കോടതി, മുംബൈ സർവ്വകലാശാല (ഫോർട്ട് കാമ്പസ്) സിറ്റി സിവിൽ ആൻഡ് സെഷൻസ് കോർട്ട്, രാജാഭായി ക്ലോക്ക് ടവർ എന്നിവ വിക്ടോറിയൻ ശൈലിയിലുള്ള ചില കെട്ടിടങ്ങളാണ്.[5][6] മൈതാനത്തിന്റെ പടിഞ്ഞാറെ ഭാഗത്തുള്ള ആർട് ഡെക്കൊ നിർമിതികളിൽ പ്രധാനമായും ഇറോസ് തിയറ്ററും മറ്റ് ചില സ്വകാര്യ ഭവനങ്ങളുമാണ് ഉൾപ്പെടുന്നത്. [6]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "The Victorian & Art Deco Ensemble of Mumbai - UNESCO World Heritage Centre". UNESCO World Heritage Centre. Archived from the original on 16 March 2018. Retrieved 29 June 2015. {{cite web}}: Cite has empty unknown parameter: |1= (help)
  2. "List of Buildings, Architectural Styles & Maps of the UNESCO Precinct – Art Deco". www.artdecomumbai.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-07-24.
  3. "Research | Art Deco". www.artdecomumbai.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-07-24.
  4. "Four sites added to UNESCO's World Heritage List". UNESCO. 30 June 2018. Retrieved 5 July 2018.
  5. "History - City Civil and Sessions Court, Mumbai". District Courts of India. Archived from the original on 2018-07-05. Retrieved 29 June 2015.
  6. 6.0 6.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; UNESCOPage2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  1. Art Deco Buildings in Bombay (Flickr album)