ശ്രീപാർവ്വതി രചിച്ച ഒരു നോവലാണ് മീനുകൾ ചുംബിക്കുന്നു[1]. 2017-ൽ സൈകതം ബുക്ക്സ് ആണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. ജോയ് മാത്യു അവതാരിക എഴുതി.

മീനുകൾ ചുംബിക്കുന്നു
കർത്താവ്ശ്രീപാർവ്വതി
യഥാർത്ഥ പേര്മീനുകൾ ചുംബിക്കുന്നു
പുറംചട്ട സൃഷ്ടാവ്ഉണ്ണി മാക്സ്
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസാധകർസൈകതം ബുക്ക്സ്
പ്രസിദ്ധീകരിച്ച തിയതി
2017
മാധ്യമംപേപ്പർ ബാക്ക്
ഏടുകൾ128
ISBN978-93-86222-25-1

കഥാസംഗ്രഹം

തിരുത്തുക

‘പെൺപ്രണയത്തിന്റെ കടലാഴങ്ങളിലേക്കൊരു സഞ്ചാരം’ എന്നതാണ് നോവലിന്റെ തലക്കെട്ടിന് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. ഭർത്താവിനോടും മകളോടുമൊപ്പം കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന താരയുടെ ചിന്തകളിലൂടെയാണ് നോവലിന്റെ കഥനം. സുഹൃത്തും ചിത്രകാരിയുമായ ആഗ്നസ്സ് ഏതാനും ദിവസത്തേക്ക് താരയുടെ ഫ്ലാറ്റിൽ താമസിക്കാനെത്തുന്നു. ഇവരുടെ പ്രണയമാണ് നോവലിന്റെ അടിസ്ഥാനപ്രമേയം.

കഥാപാത്രങ്ങൾ

തിരുത്തുക
പ്രധാന കഥാപാത്രങ്ങൾ
താര കേന്ദ്ര കഥാപാത്രം
ആഗ്നസ് താരയുടെ സുഹൃത്ത്/പ്രണയിനി
ദിലീപ് താരയുടെ ഭർത്താവ്
അന്നുമോൾ താരയുടെ നാലുവയസ്സുകാരിയായ മകൾ
വീണ താരയുടെ ഹോസ്റ്റൽ കാലത്തെ റൂം മേറ്റ്

ലെസ്ബിയൻ വിഷയം പ്രതിപാദിച്ചിരിക്കുന്നതിന്റെ പേരിൽ എറണാകുളം സെന്റ്. തെരേസാസ് കോളേജ് അധികൃതർ ഈ നോവലിന്റെ പ്രകാശനത്തിന് വേദി നിഷേധിച്ചിരുന്നു[2] . തുടർന്ന് കോളേജിന് എതിർവശത്തുള്ള ചിൽഡ്രൻസ് പാർക്കിൽ വച്ച് ഇതിന്റെ പ്രകാശനകർമ്മം നടക്കുകയുണ്ടായി.

  1. അഴിമുഖം, മേയ് 13, 2017
  2. "മാതൃഭൂമി ബുക്ക്സ്, മേയ്10, 2017". Archived from the original on 2017-12-25. Retrieved 2018-01-01.
"https://ml.wikipedia.org/w/index.php?title=മീനുകൾ_ചുംബിക്കുന്നു&oldid=3807223" എന്ന താളിൽനിന്ന് ശേഖരിച്ചത്