വിവേക് സോണി സംവിധാനം ചെയ്ത് ധർമറ്റിക് എന്റർടൈൻമെന്റും നെറ്റ്ഫ്ലിക്സ് ഒറിജിനൽസും ചേർന്ന് നിർമ്മിച്ച 2021ൽ പുറത്തിറങ്ങിയ ഹിന്ദി ഭാഷാ റൊമാന്റിക് കോമഡി ചലച്ചിത്രമാണ് മീനാക്ഷി സുന്ദരേശ്വർ. [2] [3] സന്യ മൽഹോത്രയും അഭിമന്യു ദസ്സാനിയുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

Meenakshi Sundareshwar
Official release poster
സംവിധാനംVivek Soni
നിർമ്മാണംKaran Johar
Apoorva Mehta
Somen Mishra
രചനVivek Soni
Aarsh Vora
അഭിനേതാക്കൾSanya Malhotra
Abhimanyu Dassani
സംഗീതംJustin Prabhakaran
ഛായാഗ്രഹണംDebojeet Ray
ചിത്രസംയോജനംPrashanth Ramachandran
സ്റ്റുഡിയോDharmatic Entertainment
Netflix Originals
വിതരണംNetflix
റിലീസിങ് തീയതി
  • 5 നവംബർ 2021 (2021-11-05)
രാജ്യംഇന്ത്യ
ഭാഷഹിന്ദി
സമയദൈർഘ്യം141 minutes[1]

2021 നവംബർ 5 ന് നെറ്റ്ഫ്ലിക്സിൽ ഡിജിറ്റലായാണ് ഈ ചിത്രം റിലീസ് ചെയ്തത്.

അഭിനേതാക്കൾ തിരുത്തുക

  • മീനാക്ഷി - സന്യ മൽഹോത്ര
  • സുന്ദരേശ്വരൻ - അഭിമന്യു ദസ്സാനി
  • തത്ത - ശിവകുമാർ സുബ്രഹ്മണ്യം
  • രുക്മണി അത്ത - നിവേദിത ഭാർഗവ
  • മണി - പൂർണേന്ദു ഭട്ടാചാര്യ
  • സുഹാസിനി - കോമൾ ഛബ്രിയ
  • വാമനൻ - മനോജ് മണി മാത്യു
  • പൂജിത - അർച്ചന അയ്യർ
  • മുകാ - റിതിക ശ്രോത്രി
  • കൽപ് ഷാ - റാസുവായി
  • ട്യൂട്ടർ - സൗരഭ് ശർമ്മ
  • ഗണപതി - മഹേഷ് പിള്ള
  • സമൃദ്ധി - സൊണാലി സച്ച്‌ദേവ്
  • അനന്തൻ - വരുൺ റാവു
  • സെന്തിൽ - സുരേഷ് അറോറ
  • സായി കുമാർ - ചേതൻ ശർമ്മ
  • ദിഗന്ത - ഖുമാൻ നോങ്‌യായി

നിർമ്മാണം തിരുത്തുക

2020 നവംബർ 25-ന് പ്രധാന ചിത്രീകരണം ആരംഭിച്ചു. 2021 ഫെബ്രുവരി 10 ന് ചിത്രം പൂർത്തിയായി. 

ശബ്ദട്രാക്ക് തിരുത്തുക

ജസ്റ്റിൻ പ്രഭാകരനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ജസ്റ്റിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് ജസ്റ്റിനാണ്. രാജ് ശേഖറാണ് ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്. [4] സോണി മ്യൂസിക് ഇന്ത്യ 1 നവംബർ 2021 ന് പാട്ടുകളും സൗണ്ട് ട്രാക്കും പുറത്തിറക്കി. [4]

അഭിപ്രായങ്ങൾ തിരുത്തുക

ഫിലിം കമ്പാനിയനിലെ അനുപമ ചോപ്ര എഴുതി, "അപരിചിതനെ വിവാഹം കഴിച്ചതിന്റെ അനന്തരഫലങ്ങൾ ഹസീൻ ദിൽറുബ നമുക്ക് കാണിച്ചുതന്നു എന്നാൽ എങ്ങനെയാണ് ബന്ധം നിലനിൽക്കുന്നത് എന്ന് ഈ സിനിമ ഒരു ഉറച്ച കാരണം നൽകുന്നു." [5]

അവലംബങ്ങൾ തിരുത്തുക

  1. "Meenakshi Sundareshwar (2021)". British Board of Film Classification. Retrieved 4 November 2021.
  2. "Sanya Malhotra and Abhimanyu Dassani join hands for Meenakshi Sundareshwar". The Indian Express. 25 November 2020. Retrieved 9 October 2021.
  3. "Sanya Malhotra and Abhimanyu Dassani to star in upcoming Netflix film Meenakshi Sundareshwar, check out their first look". Bollywood Hungama. 25 November 2020. Retrieved 9 October 2021.
  4. 4.0 4.1 "Meenakshi Sundareshwar – Original Motion Picture Soundtrack". Jiosaavn. 1 November 2021. Retrieved 5 November 2021.
  5. Chopra, Anupama. "Meenakshi Sundareshwar, On Netflix, Is Sweet And Undemanding". Retrieved November 10, 2021. {{cite web}}: |archive-date= requires |archive-url= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മീനാക്ഷി_സുന്ദരേശ്വർ&oldid=3695353" എന്ന താളിൽനിന്ന് ശേഖരിച്ചത്