ശ്യാമശാസ്ത്രികൾ ധന്യാസി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് മീനലോചനാബ്രോവ

വരികളും അർത്ഥവും

തിരുത്തുക
  വരികൾ അർത്ഥം
പല്ലവി മീനലോചനാബ്രോവ യോചനാ
ദീനജനാവനാ അംബ
ഗതിയില്ലാത്തവരെ സംരക്ഷിക്കുന്ന ദേവീ
എന്താണ് എന്നെ രക്ഷിക്കാൻ മടികാണിക്കുന്നത്?
അനുപല്ലവി ഗാനവിനോദിനീ നീ സമാനമു
ജഗാനഗാനനമ്മാ ദേവീ
സംഗീതപ്രിയയായ അവിടത്തെപ്പോലെ
മറ്റൊരു ദൈവത്തെ ഞാൻ കണ്ടിട്ടില്ല
ചരണം 1 കന്നതല്ലി ഗദാ നാ വിന്നപമു വിനവമ്മ
പന്നഗഭൂഷണുനികി രാണീ
നിന്നുവിനാ ഇലലോ ദാത
വേരെവരുന്നാരമ്മ ബംഗാരു ബൊമ്മ
സർപ്പങ്ങൾ അലങ്കരിക്കുന്ന
ശിവന്റെ പത്നിയായ ദേവീ
എന്റെ അപേക്ഷ കേൾക്കൂ.
എന്നേക്കാൾ വലിയൊരു ഭക്തൻ ഉണ്ടോ?
ചരണം 2 ഇന്ദുമുഖീ നീവു വരമുലൊസഗി നാ
മുന്ദുവച്ചി ദയസേയവമ്മ
കുന്ദമുകുന്ദരദനാ ഹിമഗിരി
കുമാരീ കൌമാരീ പരമേശ്വരീ
മുല്ലപ്പൂപോലെയുള്ള പല്ലുകളോടുകൂടിയ
നിത്യയൗവനയായ ഹിമവാന്റെ പുത്രീ,
ചന്ദ്രവദനയായ ദേവീ
എന്റെ മുന്നിൽ വന്ന് എന്നെ അനുഗ്രഹിക്കൂ.
ചരണം 3 സാമജഗമനാ നീവു താമസമു
സേയക ശ്യാമകൃഷ്ണസോദരീ രാവേ
കാമപാലിനീ ഭവാനീ ചന്ദ്ര-
കലാധാരിണീ നീരദവേണീ
ആനയെപ്പോലെ രാജകീയമാണ് അവിടത്തെ നടത്തം
ചന്ദ്രക്കലയാൽ അലങ്കരിക്കപ്പെട്ടവളും മന്മഥനെ
രക്ഷിക്കുന്നവളും ആയ കാർമേഘംപോലെയുള്ള
മുടിയോടുകൂടിയ ശ്യാമകൃഷ്ണസോദരീ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മീനലോചന_ബ്രോവ&oldid=4135653" എന്ന താളിൽനിന്ന് ശേഖരിച്ചത്