മിൽഡ്രഡ് ഫഹ്‌നി (ജീവിതകാലം; 1900-1992) ഒരു കനേഡിയൻ സമാധാനവാദിയും സോഷ്യലിസ്റ്റും ഗാന്ധി, മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ എന്നിവരുമായി ചങ്ങാത്തമുണ്ടായിരുന്ന വനിതയുമായിരുന്നു. അവർ വിമൻസ് ഇന്റർനാഷണൽ ലീഗ് ഫോർ പീസ് ആൻഡ് ഫ്രീഡം (WILPF), ഫെലോഷിപ്പ് ഓഫ് റീകൺസിലിയേഷൻ എന്നീ സംഘടനകളുടെ നേതാവായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തെ എതിർത്ത ഫഹ്നി, ജാപ്പനീസ് കനേഡിയൻ തടങ്കലിലേക്കും ദുഖോബർ ജനതയിൽപ്പെട്ട കുട്ടികളെ തടവിലാക്കുന്നതിലേക്കും നയിച്ച പരദേശി വിദ്വേഷത്തെയും ഫഹ്‌നി ശക്തമായി എതിർത്തിരുന്നു. ഒരു കടുത്ത ഫെമിനിസ്റ്റും സാമൂഹ്യ പ്രവർത്തകയുമായിരുന്നു അവർ.

മിൽഡ്രഡ് ഫഹ്‌നി
പ്രമാണം:Mildred Fahrni.jpg
ജനനം
Mildred Osterhout

(1900-01-02)2 ജനുവരി 1900
Manitoba, Canada
മരണം13 ഏപ്രിൽ 1992(1992-04-13) (പ്രായം 92)
ദേശീയതCanadian
തൊഴിൽsocial activist, feminist, pacifist
സജീവ കാലം1924-1979

ജീവതരേഖ

തിരുത്തുക

1900 ജനുവരി 2-ന് മാനിറ്റോബയിലെ ഗ്രാമീണ മേഖലയിൽ വൈദികനായിരുന്ന അബ്രാമിന്റെയും ഹാറ്റി ഓസ്റ്റർഹൗട്ടിന്റെയും മകളായി മിൽഡ്രഡ് ഓസ്റ്റർഹൗട്ട് ജനിച്ചു. അവളുടെ കുടുംബം 1914-ൽ ബ്രിട്ടീഷ് കൊളംബിയയിലേക്ക് താമസം മാറ്റി.[1] 1919 നും 1923 നും ഇടയിൽ അവർ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ (UBC) ചേർന്ന് ഇംഗ്ലീഷിലും തത്ത്വചിന്തയിലും ബിരുദം നേടി. 1923-ൽ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽനിന്ന് തത്ത്വചിന്തയിൽ ബിരുദാനന്തര ബിരുദം നേടി.

  1. Pitsula, James M. (Spring 2003). "Reviewed Work: No Plaster Saint: The Life of Mildred Osterhout Fahrni by Nancy Knickerbocker". Labour / Le Travail. 51. Vancouver, British Columbia, Canada: Canadian Committee on Labour History and Athabasca University Press: 282–284. doi:10.2307/25149348. JSTOR 25149348.
"https://ml.wikipedia.org/w/index.php?title=മിൽഡ്രഡ്_ഫഹ്‌നി&oldid=3898035" എന്ന താളിൽനിന്ന് ശേഖരിച്ചത്