അവസാനത്തെ മുഗൾ ചക്രവർത്തിയായിരുന്ന ബഹാദൂർ ഷാ സഫറിന്റെ പേരക്കുട്ടിയും കിരീടാവകാശിയായിരുന്ന മിർസ ഫഖ്രുവിന്റെ മൂത്ത മകനുമായിരുന്നു മിർസ അബൂബക്കർ (മരണം 1857). 1857-ലെ ലഹളക്കാലത്ത് സഫറിന്റെ വിവാഹബന്ധത്തിലൂടെയുള്ള പേരക്കുട്ടികളിൽ ജീവിച്ചിരുന്ന ഏറ്റവും മൂത്തയാളായിരുന്നു അബൂബക്കർ.

രാജകുടുംബത്തിലെ പ്രധാന ചട്ടമ്പിയായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ വേശ്യാസമ്പർക്കം, മദ്യപാനം, സേവകരോടും കാവൽക്കാരോടുമുള്ള മോശമായ പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാരോപിച്ച് നിരവധി പരാതികൾ കലാപം തുടങ്ങിയ കാലത്ത് ചക്രവർത്തിക്ക് ലഭിച്ചിരുന്നു. വിമതരുടെ കുതിരപ്പടയിൽ ഒരു ചെറിയ നേതൃസ്ഥാനം ഇദ്ദേഹത്തിനുണ്ടായിരുന്നു. ലഹളക്കാലത്ത് ഗുഡ്ഗാവിലും നഗരത്തിന്റെ ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളുടെയും കൊള്ളയടിക്ക് ഇദ്ദേഹം നേതൃത്വം നൽകിയിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ മീറഠിലേക്കുള്ള വിമതശിപായികളുടെ ഒരു സൈനികസംഘത്തെ നയിക്കുകയും ഹിൻഡൻ നദീതീരത്തുവച്ച് 1857 മേയ് 30, 31-നുമായി ദാരുണമായി പരാജയപ്പെടുകയും ചെയ്തു. [1]

അവലംബംതിരുത്തുക

  1. വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (ഭാഷ: ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. പുറം. XVI. ISBN 9780670999255. ശേഖരിച്ചത് 2013 ജൂലൈ 4. Check date values in: |accessdate= (help) ഗൂഗിൾ ബുക്സ് കണ്ണി
"https://ml.wikipedia.org/w/index.php?title=മിർസ_അബൂബക്കർ&oldid=1795102" എന്ന താളിൽനിന്ന് ശേഖരിച്ചത്