മിഹിരകുലൻ
മിഹിരകുലൻ, (മിഹിരഗുല അല്ലെങ്കിൽ മഹിരഗുല, എന്നെല്ലാം അറിയപ്പെട്ടിരുന്നു) അല്കോൺ ഹൂണന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട ഭരണാധികാരി ആയിരുന്നു. അദ്ദേഹം ഗാന്ധാരം, കശ്മീർ, ഉത്തരേന്ത്യ, മദ്ധ്യ ഇന്ത്യൻ പ്രദേശങ്ങൾ കീഴടക്കുകയും അവയുടെ മേൽ താൽക്കാലിക നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ഹൂണ പൈതൃകമുള്ള തോറമാനയുടെ മകനായിരുന്നു മിഹിരകുലൻ. അദ്ദേഹം ഹെഫ്തലൈറ്റ് സാമ്രാജ്യത്തിന്റെ ഇന്ത്യൻ ഭാഗം ഭരിച്ചു. തലസ്ഥാനമായ സാഗാലയിൽ നിന്ന് (ഇന്നത്തെ സിയാൽകോട്ട്, പാകിസ്താൻ ) മിഹിരകുല തന്റെ സാമ്രാജ്യം 502 സി.ഇ മുതൽ 530 സി.ഇ വരെ ഭരിച്ചു, [1] [2] [3]
മിഹിരകുലൻ | |
---|---|
അല്ക്കോൺ ഹൂണന്മാരുടെ ഭരണാധികാരി
| |
[[Image:|210px|alt=|]] | |
ഭരണകാലം | 515-540 |
മുൻഗാമി | തോരാമാണൻ |
പിൻഗാമി | തോരാമാണൻ II പ്രവരസേനൻ |
ബുദ്ധഗ്രന്ഥങ്ങൾ അനുസരിച്ച്, ഹൂണരാജാവ് മിഹിരകുലൻ അങ്ങേയറ്റം ക്രൂരനായിരുന്നു. [4] [1] [5] അദ്ദേഹം ബുദ്ധമതസ്ഥാനങ്ങൾ നശിപ്പിക്കുകയും, ബുദ്ധസന്യാസമഠങ്ങൾ തകർക്കുകയും ബുദ്ധസന്യാസിമാരെ കൊല്ലുകയും ചെയ്തു. 532 സി.ഇ യോടുകൂടി യശോധർമനും ഗുപ്ത സാമ്രാജ്യത്തിലെ ഭരണാധികാരികളും കൂടി മിഹിരകുലന്റെ മുന്നേറ്റങ്ങൾ അവസാനിപ്പിക്കുകയും മിഹിരകുലന്റെ സാമ്രാജ്യത്തിനു അന്ത്യം കുറിക്കുകയും ചെയ്തു. [6] [7]
നാമോൽപ്പത്തി
തിരുത്തുക"മിഹിരകുല" എന്ന പേര് ഇറാനിയൻ ഭാഷകളിൽനിന്നാണെന്നു കരുതുന്നു. "മിത്രയിൽ നിന്നു ജനിച്ചവൻ" എന്ന അർത്ഥമാകാം ആ വാക്കിനെന്ന് ജാനോസ് ഹർമട്ട സിദ്ധാന്തിക്കുന്നു. [8]
മിഹിരകുലനെക്കുറിച്ചുള്ള വിവരണങ്ങൾ
തിരുത്തുകസാഗർ പറയുന്നതനുസരിച്ച്, ഹൂണ രാജാവ് തോരാമനൻ അതിക്രൂരനായ ഭരണാധികാരിയും അദ്ദേഹത്തിന്റെ മകൻ മിഹിരകുലൻ തന്റെ അച്ഛനേക്കാളും ക്രൂരനുമായിരുന്നു. 520 സി.ഇ യോടെ മിഹിരകുലൻ വലിയ ആനപ്പടയും കുതിരപ്പടയും നയിക്കുന്ന സൈന്യത്തോടുകൂടി സിന്ധിനെ കീഴടക്കിയിരുന്നു, മിഹിരകുലൻ ബുദ്ധമതസ്ഥാനങ്ങൾ നശിപ്പിക്കുകയും, ബുദ്ധസന്യാസമഠങ്ങൾ തകർക്കുകയും ബുദ്ധസന്യാസിമാരെ കൊല്ലുകയും ചെയ്തു. കുഷാനരാജാക്കന്മാർ പുറപ്പെടുവിച്ചിരുന്നതുപോലെ മിഹിരകുല ഒഎശൊ അല്ലെങ്കിൽ ശിവൻ, എന്നു പ്രതിപാദനം ചെയ്യുന്ന നാണയങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇത് ആധാരമാക്കി മിഹിരകുലൻ ശൈവമതത്തിനെ സംരക്ഷിച്ചിരുന്നതായി കരുതുന്നു. ചൈനീസ് തീർത്ഥാടകനായ സുവാൻസാങ് (ഹുവാൻ സാങ്) മിഹിരകുലൻ ആദ്യം കശ്മീരിനെ കീഴടക്കിയതായി പരാമർശിക്കുന്നു, തുടർന്ന് ഗാന്ധാരം, മധ്യ-കിഴക്കൻ ഇന്ത്യ എന്നിവ കീഴടക്കാൻ ശ്രമിച്ചെങ്കിലും യശോദർമാനും ഗുപ്ത രാജാവായ നരസിംഹഗുപ്ത ബാലദിത്യയും അദ്ദേഹത്തെ കീഴടക്കി. യുദ്ധസമയത്ത് മിഹിരകുല പിടിക്കപ്പെട്ടു, പക്ഷേ ബാലാദിത്യയുടെ അമ്മ ഇടപെട്ട് വധശിക്ഷയ്ക്കെതിരെ വാദിച്ച് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുകയും ചെയ്തതായി സുവാൻസാങ് (ഹുവാൻ സാങ്) പറയുന്നു. [7] [9] മിഹിരകുലൻ കശ്മീരിലേക്ക് മടങ്ങുകയും അവിടത്തെ തന്റെ അധികാരം വീണ്ടെടുക്കുകയും, വീണ്ടും ഗാന്ധാരത്തിനെ ആക്രമികുകയും ചെയ്തെു. എങ്കിലും, ഏതാനും മാസങ്ങൾക്കുള്ളിൽ മിഹിരകുലൻ മരിച്ചു.
കോസ്മാസ് ഇൻഡികോപ്ലസ്റ്റസ്
തിരുത്തുകആറാം നൂറ്റാണ്ടിലെ അലക്സാണ്ട്രിയൻ സഞ്ചാരിയായ കോസ്മാസ് ഇൻഡികോപ്ലസ്റ്റസ് പറയുന്നതനുസരിച്ചു ഇന്ത്യയിൽ ഹെഫ്തലൈറ്റുകൾ "ഗൊല്ലാസി"നു കീഴിൽ അവരുടെ ശക്തിയുടെ ഉന്നതിയിലെത്തിയെന്നാണ്. ഗൊല്ലാസ് മിഹിരകുലൻ തന്നെയാണെന്ന് മിഹിരകുലന്റെ പേരിന്റെ അവസാനഭാഗം അടിസ്ഥാനമാക്കി കരുതപ്പെടുന്നു. [10] [11]
ഗ്വാളിയർ ലിഖിതം
തിരുത്തുകമാത്രിചേതയുടെ ഗ്വാളിയർ ലിഖിതത്തിൽ മിഹിരകുലനെക്കുറിച്ച് പരാമർശിക്കുന്നു. 535 സി.ഇ യിൽ മിഹിരാകുലന്റെ ഭരണത്തിൽ ഗ്വാളിയറും ഉൾപ്പെട്ടിരുന്നു എന്ന് ഇതു മൂലം സ്ഥിരീകരിക്കപ്പെടുന്നു.
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 Grousset, Rene (1970), The Empire of the Steppes, Rutgers University Press, ISBN 0-8135-1304-9
- ↑ Bakker, Hans (2014-07-16). The World of the Skandapurāṇa (in ഇംഗ്ലീഷ്). BRILL. ISBN 9789004277144.
- ↑ Dani, Ahmad Hasan (1999). History of Civilizations of Central Asia: The crossroads of civilizations: A.D. 250 to 750 (in ഇംഗ്ലീഷ്). Motilal Banarsidass. ISBN 9788120815407.
- ↑ Mihirakula, Encyclopaedia Britannica
- ↑ Behrendt, Kurt A. (2004). Handbuch der Orientalistik. BRILL. ISBN 9789004135956.
- ↑ Foreign Influence on Ancient India by Krishna Chandra Sagar p.216
- ↑ 7.0 7.1 Ramesh Chandra Majumdar (1977). Ancient India. Motilal Banarsidass. pp. 242–244. ISBN 978-81-208-0436-4.
- ↑ Janos Harmatta, "The Rise of the Old Persian Empire: Cyrus the Great," AAASH Acta Antiqua Acadamie Scientiarum Hungaricae 19, 197, pp. 4-15.
- ↑ Louis Renou; Jean Filliozat (1957). Political history of India from the earliest times to the 7th century A.D. by J. Filliozat. Susil. pp. 176–183.
- ↑ Dani, Ahmad Hasan (1999). History of Civilizations of Central Asia: The crossroads of civilizations, A.D. 250 to 750. Motilal Banarsidass Publ. p. 142. ISBN 8120815408. Retrieved November 5, 2012.
- ↑ Indian History (in ഇംഗ്ലീഷ്). Tata McGraw-Hill Education. p. 396. ISBN 9781259063237.