ചാന്ദേർ പഹാഡ് , മരണേർ ഡങ്കാ ബാജേ എന്നീ സാഹസിക നോവലുകൾക്കു ശേഷം ബിഭൂതിഭൂഷൺ ബന്ദോപാധ്യായ് കുട്ടികൾക്കായി രചിച്ച കുറ്റാന്വേഷണ നോവലാണ് മിസ്മിദേർ കവച് (মিসমিদের কবচ) [1]. 1942-ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

കഥാസംഗ്രഹം

തിരുത്തുക

ശ്യാംപൂർ ഗ്രാമത്തിലാണ് കഥ നടക്കുന്നത് . പരിചിതർക്കു പണം പലിശക്കു കൊടുക്കുന്ന ഹരീഷ് ഗാംഗുലി അവിചാരിതമായി കൊല്ലപ്പെടുന്നു. വീട്ടിനുതൊട്ടുളള കുറ്റിക്കാട്ടിൽ നിന്ന് യുവ ഡിറ്റക്റ്റീവ് സുശീലിന് രണ്ടു തുമ്പുകൾ കിട്ടുന്നു. ഒന്ന് സേവ്ഡ മരത്തിലെ ഒടിഞ്ഞ കൊമ്പും, മറ്റൊന്ന് ആസാമിലെ മിസ്മി ഗോത്രവംശജർ ധരിക്കാറുളള ഒരു രക്ഷാകവചവും. ഇവ രണ്ടും സുശീലിനെ കൊലപാതകിയിലേക്ക് എങ്ങനെ എത്തിക്കുന്നു എന്നതാണ് കഥ.

  1. Bibhutibhushan Upanyas Samagra-Vol I. Mitra & Ghosh Kokata. 2005. {{cite book}}: Cite has empty unknown parameter: |1= (help)
"https://ml.wikipedia.org/w/index.php?title=മിസ്മിദേർ_കവച്&oldid=1934250" എന്ന താളിൽനിന്ന് ശേഖരിച്ചത്