ബിഭൂതിഭൂഷൺ ബന്ദോപാധ്യായ് കുട്ടികൾക്കായി 1938-ൽ രചിച്ച ബംഗാളി സാഹസിക നോവലാണ് ചാന്ദേർ പഹാഡ്[1] പ്രായഭേദമെന്യെ എല്ലാവരേയും രസിപ്പിക്കുന്നു. മദ്ധ്യ ആഫ്രിക്കയിലെ റിക്ട്ടേഴ്സ്വ് വെൽഡ് (Richtersveld) എന്ന പർവത നിരയെ പാശ്ചാത്തലമാക്കി രചിക്കപ്പെട്ട ഈ പുസ്തകത്തിന്റെ മുഖവുരയിൽ ഇത് ഒരു അണുകരണമല്ലെന്നും കഥക്ക് യാഥാർത്ഥ്യത നല്കാനായി സാഹസികയാത്രികരുടെ യാത്രാവിവരണങ്ങളും ഡയറിക്കുറിപ്പുകളും സശ്രദ്ധം പഠിക്കുകയുണ്ടായെന്നും പ്രസ്താവിക്കുന്നു. [2]

കഥാസംഗ്രഹംതിരുത്തുക

കഥ നടക്കുന്നത് 1901- 1911 വരെയുളള കാലത്താണ്. ബംഗാളിലെ ഒരു കൊച്ചു ഗ്രാമത്തിൽ ജനിച്ച്, അവിടെത്തന്നെ വളർന്നു വലുതായ ശങ്കറിന്, വിദൂരസ്ഥലങ്ങൾ കാണാനും അവിടത്തെ രീതികൾ നേരിൽ കണ്ടറിയാനും അതിയായ ആഗ്രഹമുണ്ടായിരുന്നു. അവിചാരിതമായിട്ടാണ് ശങ്കറിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്. എഫ്. എ പാസായ ശങ്കറിന് ആഫ്രിക്കയിലേക്ക് പോകാനായി അവസരം കൈ വരുന്നു. കിഴക്കൻ ആഫ്രിക്കയിലെ ഉഗാണ്ടയിൽ ഒരു കമ്പനി റെയിൽ പാളങ്ങളിടുകയാണ്. അവിടെയൊരു മേസ്തിരിപ്പണി. ആഫ്രിക്കയിലെത്തിയ ശങ്കർ പിന്നീട് ഡീഗോ ആൽവാറേസ് എന്ന പോർത്തുഗീസുകാരനെ പരിചയപ്പെടുകയും അയാളോടൊപ്പം വൈരഖനികൾ തേടിയുളള ദുസ്സാഹസികയാത്രയിൽ പങ്കാളിയാവുകയും ചെയ്യുന്നു. മരുഭൂമിയിലൂടേയും ഇടതിങ്ങിയ വനപ്രദേശങ്ങളിലൂടേയും, മലയിടുക്കുകളിലൂടേയുമുളള പര്യവേക്ഷണത്തിനിടയിൽ അപകട സാധ്യതകൾ യഥാർത്ഥമാകുന്ന സ്തോഭജനകമായ വിവരണങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. യാത്രാമദ്ധ്യേ ആൽവാറേസ് മൃതിയടയുന്നതോടെ ഏകാകിയായിത്തീരുന്ന ശങ്കറിന്റെ യാതനകൾ , ജീവന്മരണ സംഘർഷമായിത്തീരുന്നു. വൈരഖനി കണ്ടെത്തുന്നുണ്ടെങ്കിലും അതു മുതലെടുക്കാനാകുന്ന അവസ്ഥയിൽ അല്ലായിരുന്നു, ശങ്കർ. പത്തു വർഷങ്ങൾക്കു ശേഷം സ്വദേശത്തേക്കു മടങ്ങുന്ന ശങ്കർ മനസ്സിലുറപ്പിക്കുന്നു, താൻ തിരിച്ചുപോകും, ആ വൈരഖനി ഒരിക്കൽ കൂടി കണ്ടെത്തും.

അവലംബംതിരുത്തുക

  1. Bibhutibhushan Bandopadhyay (2012). The Mountain of the moon: Chander Pahar (English). Supernova Publishers & Distributors Pvt. Ltd. ISBN [[Special:BookSources/: 9788189930554|: 9788189930554]] Check |isbn= value: invalid character (help). horizontal tab character in |ISBN= at position 2 (help)
  2. Bibhutibhusham Bandopadhyay (2011). Chander Pahad (Bengali). Ananda Publishers Pvt. Ltd. Kolkota.
"https://ml.wikipedia.org/w/index.php?title=ചാന്ദേർ_പഹാഡ്&oldid=1786743" എന്ന താളിൽനിന്ന് ശേഖരിച്ചത്