മരണേർ ഡങ്കാ ബാജേ
ബിഭൂതിഭൂഷൺ ബന്ദോപാധ്യായ് കുട്ടികൾക്കായി എഴുതിയ നോവലാണ് മരണത്തിന്റെ പെരുമ്പറ മുഴക്കം എന്നർത്ഥം വരുന്ന മരണേർ ഡങ്കാ ബാജേ (মরণের ডঙ্কা বাজে )[1] മോചക് എന്ന ബാലമാസികയിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച ഈ നോവൽ 1940-ൽ പുസ്തക രൂപത്തിൽ പുറത്തിറങ്ങി. രണ്ടാം ആഗോളയുദ്ധത്തിന് രണ്ടു വർഷം മുമ്പ്, 1937-ൽ ആരംഭിച്ച ചൈന-ജപ്പാൻ യുദ്ധമാണ് പശ്ചാത്തലം.
കഥാസംഗ്രഹം
തിരുത്തുകബിമൽചന്ദ്, സുരേശ്വർ എന്ന രണ്ടു ചെറുപ്പക്കാർ കൊൽക്കത്തയിൽ നിന്ന് സിംഗപ്പൂരിലേക്കുളള യാത്രക്കിടയിൽ കപ്പലിൽ വെച്ചു പരിചയപ്പെട്ട് സുഹൃത്തുക്കളാകുന്നു. ജോലി ലഭിക്കുമെന്ന വാഗ്ദാനങ്ങളുമായാണ് രണ്ടു പേരുടേയും യാത്ര. ബിമൽചന്ദ് ഡോക്റ്ററാണ്, സിംഗപ്പൂരിൽ സ്വന്തമായി പ്രാക്റ്റീസ് തുടങ്ങാനാണ് പരിപാടി. സിംഗപ്പൂരിലെ ഒരു ഔഷധക്കമ്പനിയിൽ സെയിൽസ്മാനായി സൂരേശ്വറിന് നിയമനം ലഭിച്ചിട്ടുണ്ട്. പക്ഷെ സിഗപ്പൂരിലെത്തിയ ഇരുവർക്കും അപ്രതീക്ഷിതമായ സംഭവഗതികളാണ് നേരിടേണ്ടി വരുന്നത്. ചൈന-ജപ്പാൻ യുദ്ധം കൊടുമ്പിരി കൊണ്ട സമയം. ഇരുവരും ചൈനീസ് മെഡിക്കൽ യൂണിറ്റിന്റെ അംഗങ്ങളായി സേവനമനുഷ്ടിക്കാൻ സന്നദ്ധരായി ഷാങ്ഹായ് നഗരത്തിൽ എത്തുന്നു. ആലീസ്, മിനി എന്ന .രണ്ടു റെഡ്ക്രോസ്സ് സന്നദ്ധ സേവികമാരും ലീ എന്ന ചൈനീസ് പ്രൊഫസ്സറും കഥാപാത്രങ്ങളായുണ്ട്. ജപ്പാനീസ് കവാസാക്കി ബോമ്പറുകളും, കൈബോമ്പുകളും വരുത്തിവെക്കുന്ന ജീവഹാനിയുടേയും നാശനഷ്ടങ്ങളുടേയും കഥ പറയുന്നു.