മിഷരി ബിൻ റാഷിദ് അൽ അഫാസി
ഒരു കുവൈത്തി ഖാരിഉം ഇസ്ലാമിക പ്രബോധകനും നഷീദ് ഗായകനും ആണ് മിഷരി ബിൻ റാഷിദ് അൽ അഫാസി. മിഷരി അൽ അഫാസി എന്നും അൽ അഫാസി എന്നും അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ഖുർആൻ പാരായണം ലോകമെമ്പാടുമുള്ള നിരവധി ആളുകളെ ആകർഷിക്കുന്നു.[1].[2]
മിഷരി ബിൻ റാഷിദ് അൽ അഫാസി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | കുവൈത്ത് സിറ്റി, കുവൈത്ത് |
ഉത്ഭവം | കുവൈത്ത് |
വിഭാഗങ്ങൾ | Islamic, Nasheed, Hamd, Na'at, Qirat |
തൊഴിൽ(കൾ) | Qari, imam |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 1997–present |
ജീവീതരേഖ
തിരുത്തുക1976 സെപ്റ്റംബർ 5 ന് കുവൈത്തിൽ ജനനം. മദീന യുനിവേഴ്സിറ്റിയിലെ കോളേജ് ഓഫ് ഖുർആനിൽ നിന്ന് ഖുർആൻ പാരായണം, ഖുർആൻ വ്യാഖ്യാനം എന്നിവയിൽ പഠനം. [3]. കുവൈത്ത് ഗ്രാൻഡ് മസ്ജിദിലെ ഇമാം ആണ് മിഷരി.