മിലിസെന്റ് മഖാഡോ

ഒരു ദക്ഷിണാഫ്രിക്കൻ അഭിനേത്രി

ഒരു ദക്ഷിണാഫ്രിക്കൻ അഭിനേത്രിയും വോയ്‌സ് ഓവർ ആർട്ടിസ്റ്റുമാണ് മിലിസെന്റ് ഷിവേല മഖാഡോ. മുവാംഗോയിലെ "ആഗ്നസ് മുക്വേവോ" എന്ന കഥാപാത്രത്തിലൂടെ അവർ കൂടുതൽ അറിയപ്പെടുന്നു. 2012-ൽ, 48-ൽ "മാർഗരറ്റ്" എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മികച്ച നടിക്കുള്ള ആഫ്രിക്ക മൂവി അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[1] സ്‌കാൻഡൽ!, മാൻ ഇൻ ക്രൈസിസ്, ഇൻ എ ഹാർട്ട്‌ബീറ്റ് എന്നിവയിലും അവർ അഭിനയിച്ചു.[2]

മഡോംബിഡ്ഴയിൽ ജനിച്ച മഖാഡോ ആക്ടിവിസത്തിലും സജീവമാണ്. കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങളെ ബോധവത്കരിക്കുന്നതിനുള്ള നിരവധി പ്രോജക്റ്റുകളുടെ ഭാഗവുമാണ്. ടെലിവിഷൻ കൂടാതെ, റേഡിയോ പ്രൊഡക്ഷനുകളിലും അവർ പങ്കാളിയാണ്.[3]

ആദ്യ വിവാഹബന്ധം തകർന്നതിനെ തുടർന്ന്, 2016-ൽ അവർ മറ്റൊരു ബന്ധത്തിലാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു.[4]

2020-ൽ, അവർ SABC കോമഡി പരമ്പരയായ മകോടിയിൽ (2019) "സാണ്ടിലി" എന്ന കഥാപാത്രത്തെ അഭിനയിക്കുന്നതായി പ്രഖ്യാപിച്ചു.[5]

  1. "Nigeria: Ama K Abebrese Set to Clash With Top Nollywood Actresses". Retrieved 2020-10-29.
  2. "5 minutes with Millicent Makhado". Retrieved 2020-10-29.[പ്രവർത്തിക്കാത്ത കണ്ണി]
  3. "The many faces of Milicent Makhado". Archived from the original on 2021-10-11. Retrieved 2020-10-29.
  4. "Millicent Makhado Talks New Love!". Archived from the original on 2016-08-08. Retrieved 2020-10-29.
  5. "Viu becomes the home of Mzansi's latest and biggest soapies". Retrieved 2020-10-29.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മിലിസെന്റ്_മഖാഡോ&oldid=3978936" എന്ന താളിൽനിന്ന് ശേഖരിച്ചത്