ഒരു ആഫ്രിക്കൻ പഴച്ചെടിയാണ് മിറാക്കിൾ ഫ്രൂട്ട്. ചെറുശാഖകളോടും ഇലകളോടും കൂടി വളരുന്ന ഈ ചെറു സസ്യത്തിന്റെ ഒരു പഴം കഴിച്ചാൽ രണ്ടു മണിക്കൂർ നേരം കഴിക്കുന്ന പുളി ഉള്ള ഭക്ഷണം മധുരതരമായി അനുഭവപ്പെടുന്നു.[2] മിറാക്കിൾ ഫ്രൂട്ടിൽ അടങ്ങിയ 'മിറാക്കുലിൻ' എന്ന പ്രോട്ടീൻ ഘടകം നാവിലെ രസമുകുളങ്ങളെ ഉണർത്തി പുളി, കയ്പ് രുചികൾക്കു പകരം താത്കാലികമായി മധുരം അനുഭവപ്പെടുത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.[3]

Synsepalum dulcificum
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. dulcificum
Binomial name
Synsepalum dulcificum
Synonyms

Bakeriella dulcifica (Schumach. & Thonn.) Dubard
Bumelia dulcifica Schumach. & Thonn.
Pouteria dulcifica (Schumach. & Thonn.) Baehni
Richardella dulcifica (Schumach. & Thonn.) Baehni
Sideroxylon dulcificum (Schumach. & Thonn.) A.DC.[1]

ചരിത്രം

തിരുത്തുക

പടിഞ്ഞാറൻ ആഫ്രിക്കയിൽ 18-ാം നൂറ്റാണ്ടു മുതൽക്കേ ഉപയോഗിച്ചിരുന്നതായി യൂറോപ്യൻ സഞ്ചാരി ഷെവലിയർ ദ മാർകിസ് എഴുതിയിട്ടുണ്ട് 1970 ൽ അമേരിക്കയിൽ ഈ പഴത്തിന്റെ വാണിജ്യ സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നെങ്കിലും അമേരിക്കൻ ഭക്ഷണ - മരുന്ന് .വകുപ്പ് (FDA) ഭക്ഷ്യ മായമായി ഈ പഴത്തെ വർഗ്ഗീകരിക്കുകയുണ്ടായി[4]. കുത്തക പഞ്ചസാര കമ്പനികളുടെ ഇടപെടിനെത്തുടർന്നാണിത് എന്ന് വിവാദമുണ്ടായെങ്കിലും ഇതു സംബന്ധിക്കുന്ന ഫയലുകൾ വെളിപ്പെടുത്താൻ വകുപ്പ് തയ്യാറായില്ല.[5]

സവിശേഷതകൾ

തിരുത്തുക

'സപ്പോട്ടേസിയ' സസ്യകുടുംബത്തിൽപ്പെടുന്ന ഇവ ഒരാൾ ഉയരത്തിൽ വരെ വളരാറുണ്ട്. സാവധാന വളർച്ചയുള്ള മിറാക്കിൾ ഫ്രൂട്ട് പുഷ്പിക്കാൻ മൂന്നാലു വർഷമെടുക്കും.

വേനൽക്കാലമാണ് പഴക്കാലമെങ്കിലും 'സപ്പോട്ട'യുടെ കുടുംബത്തിൽ പെടുന്ന ഈ ചെടിയിൽ കേരളത്തിലെ കാലാവസ്ഥയിൽ പലതവണ കായ് പിടിക്കാൻ സാധ്യതയുണ്ട്[6]. ഭാഗികമായ തണൽ ഇഷ്ടപ്പെടുന്ന മിറക്കിൾ ഫ്രൂട്ട് ചെടിച്ചട്ടികളിൽ ഇൻഡോർ പ്ലാന്റായി പോലും വളർത്താം. മനോഹരമായ ഇലച്ചാർത്തോടുകൂടി ഈ നിത്യഹരിത സുന്ദരി ഉദ്യാനച്ചെടിയാക്കാനും യോജിച്ചതാണ്.

അർബുദരോഗചികിത്സയിലെ കീമോതെറാപ്പിക്കു വിധേയരായി നാവിന്റെ രുചിനഷ്ടപ്പെടുന്ന രോഗികൾക്ക് ഭക്ഷണത്തിന്റെ തനതുരുചി ആസ്വദിക്കാൻ മിറാക്കിൾ ഫ്രൂട്ട് സഹായിക്കുമെന്നും[7]പ്രമേഹരോഗികൾക്ക് ഇത് കഴിക്കാമെന്നും[8]ചില ശാസ്ത്രഞ്ജർ അവകാശപ്പെടുന്നുണ്ടെങ്കിലും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

ജപ്പാനിൽ പ്രമേഹ രോഗികൾക്കിടയിലും ഭക്ഷണം നിയന്ത്രിക്കുന്നവർക്കിടയിലും ജനകീയമാണ്.[9]

  1. "Synsepalum dulcificum (Schumach. & Thonn.) Daniell". African Flowering Plants Database. Conservatoire et Jardin Botaniques de la Ville Genève - South African Biodiversity Institute. Retrieved 2008-08-11.
  2. http://www.wired.com/science/discoveries/news/2006/12/72251
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-15. Retrieved 2012-01-15.
  4. http://news.bbc.co.uk/2/hi/uk_news/magazine/7367548.stm
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-16. Retrieved 2012-01-15.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-15. Retrieved 2012-01-15.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-16. Retrieved 2012-01-15.
  8. http://online.wsj.com/article_email/SB117522147769754148-lMyQjAxMDE3NzM1MDIzMjAxWj.html
  9. http://www.guardian.co.uk/world/2005/nov/25/japan.foodanddrink

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മിറാക്കിൾ_ഫ്രൂട്ട്&oldid=3975558" എന്ന താളിൽനിന്ന് ശേഖരിച്ചത്