മാർഗ്ഗി വിജയകുമാർ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

പ്രസിദ്ധ കഥകളി നടനാണ് മാർഗ്ഗി വിജയകുമാർ. (ജനനം: മേയ് 30, 1960). തിരുവനന്തപുരത്തെ തോന്നക്കലിലാണ് അദ്ദേഹം ജനിച്ചത്. സ്ത്രീവേഷങ്ങൾക്കാണ് അദ്ദേഹം അധികം പ്രാധാന്യം നൽകിവരുന്നത്.[1].

മാർഗ്ഗി വിജയകുമാർ
Margi-Vijayakumar.jpg
2009 ജൂൺ 16-നു തിരുവനന്തപുരത്തെ മാർഗിയിൽ
ജനനം (1960-05-30) മേയ് 30, 1960  (62 വയസ്സ്)
ദേശീയത ഇന്ത്യ
തൊഴിൽകഥകളി നടൻ, നടൻ

കലാമണ്ഡലം കൃഷ്ണൻ നായരുടെ പ്രധാനശിഷ്യന്മാരിലൊരാളായ വിജയകുമാർ ആദ്യകാലത്ത് പരിശീലനം നേടിയത് തോന്നക്കൽ പീതാംബരൻ, ഇഞ്ചക്കാട്ട് രാമചന്ദ്രൻപിള്ള, മാങ്കുളം വിഷ്ണു നമ്പൂതിരി എന്നിവരുടെ കീഴിലായിരുന്നു. ദമയന്തി, പാഞ്ചാലി, മോഹിനി, കുന്തി എന്നിവയാണ് വിജയകുമാറിന്റെ പ്രധാന സ്ത്രീവേഷങ്ങൾ.

ദമയന്തിയായി മാർഗ്ഗി വിജയകുമാർ


അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=മാർഗ്ഗി_വിജയകുമാർ&oldid=1802451" എന്ന താളിൽനിന്ന് ശേഖരിച്ചത്