കേരളത്തിലെ പ്രശസ്തയായ നങ്ങ്യാർകൂത്ത്-കൂടിയാട്ടം കലാകാരിയാണ് മാർഗ്ഗി സതി. ഫ്രാൻസ്, ഇറ്റലി, അമേരിക്ക, ജർമനി, സ്വിറ്റ്സർലാൻഡ് തുടങ്ങിയ വിദേശരാജ്യങ്ങളിലും കൂടിയാട്ടമവതരിപ്പിച്ചിട്ടുണ്ട്. കൂടിയാട്ടത്തെ ലോക പൈതൃക കലയായി അംഗീകരിച്ചു കൊണ്ടുള്ള യുനെസ്കോ പ്രഖ്യാപനത്തോടനുബന്ധിച്ച് 2001 ഒക്ടോബറിൽ പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് ഇവർ കൂടിയാട്ടം അവതരിപ്പിച്ചിരുന്നു.

മാർഗി സതി
ജനനം
ചെറുതുരുത്തി
മരണം 01 Dec 2015
പൗരത്വം ഭാരതം
രംഗം കൂടിയാട്ടം,നങ്ങ്യാർകൂത്ത്
പരിശീലനം ഗുരു മാണി മാധവ ചാക്യാർ, ഗുരു പൈങ്കുളം രാമചാക്യാർ,
ഗുരു അമ്മന്നൂർ മാധവ ചാക്യാർ, ഗുരു പി.കെ.നമ്പ്യാർ
പുരസ്കാരങ്ങൾ കേരള സംഗീത നാടക അക്കാദമി പുരസ്കാരം (2002)

അർബുദരോഗത്തെ തുടർന്ന് 2015 ഡിസംബർ ഒന്നാം തിയതി അന്തരിച്ചു.[1]

ആദ്യകാലജീവിതം തിരുത്തുക

സുബ്രഹ്മണ്യൻ എമ്പ്രാന്തിരിയുടെയും പാർവതി അന്തർജനത്തിന്റെയും മകളായി ചെറുതുരുത്തിയിൽ ജനിച്ചു. 11ാം വയസ്സിൽ കലാമണ്ഡലത്തിൽ ചേർന്ന് ഗുരു പൈങ്കുളം രാമചാക്യാർ, മാണി മാധവ ചാക്യാർ, അമ്മന്നൂർ മാധവ ചാക്യാർ എന്നിവരുടെ ശിക്ഷണത്തിൽ എട്ടുവർഷം കൂടിയാട്ടം പഠിച്ചു. 1988-ൽ തിരുവനന്തപുരത്ത് മാർഗ്ഗിയിൽ ചേർന്നു. ഗുരു പി.കെ.നമ്പ്യാരുടെ കീഴിൽ നങ്ങ്യാർകൂത്തിൽ വിദഗ്ദ്ധപഠനവും നടത്തി. 2006-ൽ പുറത്തിറങ്ങിയ നോട്ടം എന്ന ചലച്ചിത്രത്തിൽ ഒരു കൂടിയാട്ടം കലാകാരിയുടെ വേഷം ചെയ്തു.

പുരസ്ക്കാരങ്ങൾ തിരുത്തുക

  • സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെല്ലോഷിപ്പ്, 1997
  • കേരള സംഗീത നാടക അക്കാദമി അവാർഡ്, 2002
  • കലാദർപ്പണം അവാർഡ്, 2008
  • തുഞ്ചൻ സ്മാരക സമിതിയുടെ നാട്യരത്നപുരസ്കാരം, 2008

അവലംബം തിരുത്തുക

  1. "മാർഗി സതി അന്തരിച്ചു" (in Malayalam). MediaOne. 01 Dec 2015. Retrieved 01 Dec 2015. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മാർഗി_സതി&oldid=3788940" എന്ന താളിൽനിന്ന് ശേഖരിച്ചത്