മാർക്കോപോളോയുടെ ചെമ്മരിയാട്

Marco Polo sheep
Engraving of a Marco Polo sheep, c. 1883
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Artiodactyla
Family: Bovidae
Genus: Ovis
Species:
Subspecies:
O. a. polii
Trinomial name
Ovis ammon polii
Blyth, 1841[1]
Synonyms[2]

Ovis ammon poli
Ovis ammon poloi
Ovis ammon sculptorium
Ovis ammon typica
Ovis poli

  1. The IUCN redlist lists endangered animals by species: although the IUCN recognizes the subspecies, it does not give the status of each one. The species Ovis ammon has been listed as "near threatened". (Harris & Reading 2008)
  1. Wilson & Reeder 2005
  2. Fedosenko & Blank 2005, പുറം. 2

മധ്യ ഏഷ്യയുടെയും പാകിസ്താന്റെയും ഇടയിലുള്ള പാമീർ മലനിരകളിലാണ് ഈ ആടുകളെ കണ്ടുവരുന്നത്. പ്രധാനമായും പാകിസ്താൻ, താജിക്കിസ്താൻ, കസാഖ്സ്താൻ, ചൈന എന്നീ രാജ്യങ്ങളിൽ .

യാത്രികനായിരുന്ന മാർകോപോളോയുടെ പുസ്തക ങ്ങളിൽ ഇവയെപ്പറ്റി എഴുതിയതിനാലാണ് ഈ പേര് കിട്ടിയത്.വളരെ വേഗത്തിൽ ഓടാനും എത്ര ചെങ്കുത്തായ മലയടി വാരങ്ങളിലൂടെയും നടക്കാനും ഇവയ്ക്ക് സാധിക്കും . തവിട്ടും വെള്ളയും ചേർന്ന നിറമാണ് മാർക്കോപോളോ ആടുകൾക്ക് . ചെന്നായകൾ, മഞ്ഞുപുലികൾ, കഴുകന്മാർ എന്നിവയൊക്കെ ഈ ചെമ്മരിയാടുകളെ ഭക്ഷണമാക്കാറുണ്ട് . ശൈത്യകാലത്തോടടുക്കുമ്പോൾ ഇവ ചെറിയതോതിലുള്ള ദേശാടനം നടത്താറുണ്ട്.കൊമ്പുകളിലെ വളയങ്ങൾ എണ്ണിയാണിവയുടെ പ്രായം കണക്കാക്കുന്നത് . സസ്യാഹാരികളായ ഇവ ചെടികളുടെ വേര് , ഇല എന്നിവയെല്ലാമാണ് ഭക്ഷിക്കാറ്.പാമീർ അർഗാലി എന്നും ഈ ചെമ്മരിയാടിന് പേരുണ്ട് . ഭീമാകാരന്മാരായ ഇവയ്ക്ക് 140 കിലോഗ്രാമോളം തൂക്കമുണ്ടാകും. 6 അടിയോളം നീളവും .വളഞ്ഞു പുളഞ്ഞ വലിയ കൊമ്പുകളാണ് ഇവയുടെ മറ്റൊരു പ്രത്യേകത . കൊമ്പുകൾ ഏതാണ്ട് 6.20 അടിയോളം നീളം വെയ്ക്കും.ഏകദേശം 13 വർഷത്തോളമാണ് മാർക്കോ പോളോ ചെമ്മരിയാടിന്റെ ആയുസ്സ് . വളരെയധികം വേട്ടയാടപ്പെടുന്ന ഇവ ഏകദേശം വംശനാശത്തിന്റെ വക്കിലാണ്.