മുംബൈ നഗരത്തിന്റെ കിഴക്കുഭാഗത്തുള്ള ഒരു നഗരപ്രാന്തപ്രദേശമാണ് മാൻഖുർദ്. മുംബൈ സബർബൻ റെയിൽവേയുടെ ഹാർബർ ലൈനിലാണ് മാൻഖുർദ് റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്.

മാൻഖുർദ്
suburb
മാൻഖുർദ് റെയിൽവേ സ്റ്റേഷൻ
മാൻഖുർദ് റെയിൽവേ സ്റ്റേഷൻ
മാൻഖുർദ് is located in Mumbai
മാൻഖുർദ്
മാൻഖുർദ്
Coordinates: 19°03′N 72°56′E / 19.05°N 72.93°E / 19.05; 72.93
രാജ്യംഇന്ത്യ
സംസ്ഥാനംമഹാരാഷ്ട്ര
ജില്ലമുംബൈ സബർബൻ
മെട്രോമുംബൈ
സോൺ5
വാർഡ്M
ജനസംഖ്യ
 • ആകെ674,850
Demonym(s)മാൻഖുർദ്കർ
മറാഠി
 • Officialമറാഠി
സമയമേഖലUTC+5:30 (IST)

ഭൂമിശാസ്ത്രം

തിരുത്തുക

മുംബൈ-നവിമുംബൈ പ്രദേശങ്ങളെ വേർതിരിക്കുന്ന താനെ ഉൾക്കടലിനു സമീപമാണ് ഇതിന്റെ സ്ഥാനം. ഹാർബർ ലൈനിൽ മുംബൈയിലെ അവസാന സ്റ്റേഷനാണ് മാൻഖുർദ്[1]. ഇതിനു ശേഷം വാശി റെയിൽവേ പാലം കടന്ന് ഹാർബർ ലൈൻ വാശിയിലെത്തുന്നു. ബോംബേ പോർട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഒരു തീവണ്ടിപ്പാതയും മാൻഖുർദിലൂടെ കടന്നുപോകുന്നുണ്ട്. ഹാർബർ ലൈൻ ഈ പ്രദേശത്തെ നോർത്ത്, സൗത്ത് എന്നിങ്ങനെ രണ്ട് മേഖലകളായി തിരിക്കുന്നു. ഭാഭാ ആണവ ഗവേഷണകേന്ദ്രം ഇതിനടുത്താണ്. മാൻഖുർദ് ഗ്രാമം, അണുശക്തിനഗർ, ട്രോംബേ, നേവൽ ആർമ്ഡ് ഡിപ്പോ, നാവികസേനാ ഉദ്യോഗസ്ഥരുടെ വാസസ്ഥാനം തുടങ്ങിയവ ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=മാൻഖുർദ്&oldid=2905681" എന്ന താളിൽനിന്ന് ശേഖരിച്ചത്