ട്രോംബേ
മുംബൈ നഗരത്തിന്റെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന നഗരപ്രാന്തപ്രദേശമാണ് ട്രോംബേ. വി.എൻ. പുരവ് മാർഗ്ഗ് എന്ന പാതയുടെ ഒരു ശാഖ അവസാനിക്കുന്നത് ഇവിടെയാണ്.
Trombay | |
---|---|
Suburb | |
Coordinates: 19°00′N 72°54′E / 19.0°N 72.9°E | |
Country | India |
State | Maharashtra |
District | Mumbai Suburban |
City | Mumbai |
• ഭരണസമിതി | Brihanmumbai Municipal Corporation (MCGM) |
• Official | Marathi |
സമയമേഖല | UTC+5:30 (IST) |
ചരിത്രം
തിരുത്തുകഒരു കാലത്ത് ഈ പ്രദേശം ഏകദേശം 8 കി.മീ നീളവും അത്ര തന്നെ വീതിയുമുള്ള ഒരു ദ്വീപായിരുന്നു. ഇന്നും പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമ്മിക്കപ്പെട്ട പോർച്ചുഗീസ് പള്ളികളുടെ അവശിഷ്ടങ്ങൾ ഇവിടങ്ങളിൽ കാണാം.[1] ദ്വീപിലെ ആദ്യകാലവാസികൾ മുക്കുവരായിരുന്നു. ഇന്നും ട്രോംബേ കോളിവാഡാ എന്നറിയപ്പെടുന്ന മുക്കുവഗ്രാമം ഇവിടെയുണ്ട്. മുംബൈയിൽ തന്നെ ഏറ്റവും പഴക്കമേറിയ മോസ്ക്കുകളിലൊന്ന് ട്രോംബേയ്ക്കടുത്തുള്ള പായ്‌ലിപാഡാ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
പ്രദേശം
തിരുത്തുകതാനെ ക്രീക്ക് അറബിക്കടലിനോടു ചേരുന്ന ഭാഗമാണിത്. നാവികസേനയുടെ ചില യൂണിറ്റുകൾ, ഭാഭാ ആണവ ഗവേഷണ കേന്ദ്രം, അണുശക്തി നഗർ, എസ്സെൽ സ്റ്റുഡിയോ തുടങ്ങിയവ ട്രോംബേയ്ക്കടുത്താണ്. 1430 മെഗാവാട്ട് ശേഷിയുള്ള ഒരു താപവൈദ്യുതനിലയവും ഇവിടെ പ്രവർത്തിക്കുന്നു.[2] ഏറ്റവുമടുത്ത സബർബൻ റെയിൽവേ സ്റ്റേഷൻ ഹാർബർ ലൈനിലെ മാൻഖുർദ് ആണ്
അവലംബം
തിരുത്തുക- ↑ Gazetteers of the Bombay Presidency - Thana - http://www.maharashtra.gov.in/pdf/gazeetter_reprint/Thane-III/places_Trombay.html - Retrieved on 3 December 2010.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-17. Retrieved 2021-02-02.