മാവ്റോവോ തടാകം, റിപ്പബ്ലിക് ഓഫ് മാസിഡോണിയയിലെ മാവ്റോവോ ആന്റ് റോസ്റ്റുസാ മുനിസിപ്പാലിറ്റിയിൽ മാവ്റോവോ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു തടാകമാണ്. സ്കോപ്ജിൽ നിന്ന് ഏകദേശം 100 കിലോമീറ്ററിൽ കുറവാണ് ഈ തടാകത്തിലേയ്ക്കുള്ള ദൂരം. ട്രൌട്ട് മത്സ്യങ്ങൾ സുലഭമായുള്ള ഈ തടാകം വേനൽക്കാലങ്ങളിൽ നീന്തൽ, ബോട്ടിംഗ്, മീൻപിടുത്തം തുടങ്ങിയ വിനോദപരിപാടികൾക്കായി ഉപയോഗിക്കാറുണ്ട്. തടാകത്തിൽ പാതി മുങ്ങിക്കിടക്കുന്ന ദേവാലയമാണ് മറ്റൊരു ആകർഷണം. 780 ചതുരശ്ര കിലോമീറ്റർ (300 ചതുരശ്ര മൈൽ) പ്രദേശത്തു വ്യാപിച്ചുകിടക്കുന്ന മാവ്റോവോ ദേശീയോദ്യാന മേഖല ആഴമുള്ള മലയിടുക്കുകളും മഞ്ഞുറഞ്ഞു കിടക്കുന്ന കൊടുമുടികളും നീലനിറമണിഞ്ഞ തടാകങ്ങളും കൊണ്ടു നിറഞ്ഞതും വന്യജീവി സമ്പത്താൽ സമ്പന്നമായ ഇടതൂർന്ന വനങ്ങളും ചേർന്നതാണ്. ഒഹ്രിഡ്, പ്രെസ്പ, ഡോജ്രാൻ, പൊപോവ ഷപ്ക (സർ പ്ലാനിന), പെലിസ്റ്റർ, ക്രുസേവോ തുടങ്ങിയവയോടൊപ്പം രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര മേഖലകളിൽ ഒന്നാണ് മാവ്റോവോ. 1949-ൽ മാസിഡോണിയൻ ദേശീയ അസംബ്ലിയുടെ നിയമപ്രകാരം ദേശീയോദ്യാനം സ്ഥാപിതമായി. പിന്നീട് നിയമനിർമ്മാണം ഗണ്യമായി മാറി മറിയുകയും വളരെ കർശനമായ സംരക്ഷണ വ്യവസ്ഥ നടപ്പാക്കപ്പെടുകയും ചെയ്തു. പുതിയ നിയമം അനുസരിച്ച് ഉദ്യാനം കർശന പരിരക്ഷത മേഖല, നിയന്ത്രിത കരുതൽ മേഖല, ടൂറിസ്റ്റ് മേഖല എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ട്.

മാവ്റോവോ
A view from the southwestern part
സ്ഥാനംMavrovo region
നിർദ്ദേശാങ്കങ്ങൾ41°42′N 20°46′E / 41.700°N 20.767°E / 41.700; 20.767
പ്രാഥമിക അന്തർപ്രവാഹംMavrova
Primary outflowsMavrova
Basin countriesMacedonia
പരമാവധി നീളം10 കി.മീ (33,000 അടി)
പരമാവധി വീതി5 കി.മീ (16,000 അടി)
ഉപരിതല വിസ്തീർണ്ണം1,370 ഹെ (3,400 ഏക്കർ)
പരമാവധി ആഴം50 മീ (160 അടി)
Water volume357 hm3 (289,000 acre⋅ft)
"https://ml.wikipedia.org/w/index.php?title=മാവ്റോവോ_തടാകം&oldid=3764781" എന്ന താളിൽനിന്ന് ശേഖരിച്ചത്