മായേ വോങ് (Thai อุทยานแห่งชาติแม่วงก์) തായ്‍ലാൻറിലെ ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം തായ്‍ലാൻറിൻറെ പടിഞ്ഞാറേ ദിക്കിൽ നഖോൻ സവാൻ പ്രോവിൻസിലെ  മായെ വാങ്മായെ പോയെൻ ജില്ലകളിലും  കാംഫായെങ് ഫെറ്റ് പ്രോവിൻസിലെ പാങ് സില തോങ് ജില്ലയിലുമായി സ്ഥിതി ചെയ്യുന്നു.  തായ്‍ലാൻറിലെ അൻപത്തഞ്ചാമത്തെ ദേശീയോദ്യാനമായി 1987 സെപ്റ്റംബർ 14 ന് പ്രഖ്യാപിക്കപ്പെട്ടു.

മായേ വോങ് ദേശീയോദ്യാനം
อุทยานแห่งชาติแม่วงก์
Khong Klung creek
Map showing the location of മായേ വോങ് ദേശീയോദ്യാനം
Map showing the location of മായേ വോങ് ദേശീയോദ്യാനം
Location within Thailand
LocationThailand
Nearest cityNakhon Sawan
Coordinates16°02′23″N 99°14′04″E / 16.03972°N 99.23444°E / 16.03972; 99.23444
Area894 km²
Established1987

ഭൂമിശാസ്ത്രം

തിരുത്തുക

ഈ ദേശീയോദ്യാനം 894 സ്കയർ കിലോമീറ്റർ ചുറ്റവിൽ വ്യാപിച്ചു കിടക്കുന്നു. കുന്നുകളും കല്ലും നിറഞ്ഞ പരുക്കൻ ഭൂപ്രകൃതിയാണിവിടെ. ഇവിടുത്തെ ഏറ്റവും ഉയരമുള്ള കൊടുമുടി 1,964 മീറ്റർ ഉയരമുള്ള ഖാവോ മോകോ ചു ആണ്.

പക്ഷി നിരീക്ഷണത്തിനു പറ്റിയ സ്ഥലമാണീ ദേശീയോദ്യാനം. അപൂർവ്വ പക്ഷിയിനങ്ങളായ തുരുമ്പുകളർ കഴുത്തുള്ള മലമുഴക്കി വേഴാമ്പൽ, ബർമീസ് യുഹി, പവിഴ ചുണ്ടുള്ള ചോല കുടുവൻ, ചാരക്കളർ ചെമ്പോത്ത്, എറിയൻ എന്നിവയെ ഇവിടെ നിരീക്ഷിക്കുവാൻ സാധിക്കുന്നതാണ്. 450 തരം ദേശാടനപ്പക്ഷികൾ ഇവിടെയുള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു.

കടുവകളെയും ഇവിടെ കണ്ടുവരുന്നു. 2011 ആഗസ്റ്റ് മാസത്തിൽ DNP, വൈൽഡ് ലൈഫ് ആൻറ് പ്ലാൻറ് കൺസർവേഷൻ, WWF എന്നിവ സംയുക്തമായി പുറത്തിറക്കിയ ക്യാമറാ ട്രാപ്പ് റിക്കാർഡുകളിൽ ഇവിടെ ഏകദേശം 9 കടുവകളുള്ളതായി തെളിയിക്കപ്പെട്ടു. ഇവിടെ പ്രധാനമായി കാണപ്പെടുന്ന മറ്റു സസ്തനജീവികൾ ഏഷ്യൻ കറുത്ത കരടി, കണ്ണടക്കുരങ്ങ്, സ്വർണ്ണക്കുറുക്കൻ, വെള്ളക്കയ്യുള്ള കുരങ്ങൻ‍ (Lar gibbon), മലയൻ ടാപിർ തുടങ്ങിയവയാണ്.

 
The setting sun seen from the top of Mu Ko Chu mountain (1,964 m)

കാലാവസ്ഥ

തിരുത്തുക

ഉയരം കൂടിയ പ്രദേശമായതിനാൽ താപനില രാത്രിസമയം 8-9° C ആണ്. ഈ മേഖലയിൽ മഴക്കാലം തുടങ്ങുന്നത് ജൂൺ മാസം മുതൽ ഒക്ടോബർ മാസം വരെയാണ്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ തണുപ്പുള്ള കാലാവസ്ഥയാണ്. വേനൽക്കാലം മാർച്ച് മുതൽ മെയ് വരെയാണ്. ഇക്കാലത്ത് താപനില ഒരൽപ്പം ഉയർന്നതായിരിക്കും.

മുഖ്യ കാര്യാലയം

തിരുത്തുക

ഖ്ലോങ്ങ് ലാൻ പട്ടണത്തിൽ നിന്ന് 16.5 കിലോമീറ്റർ ദൂരത്തിലും ചെക്ക് പോയിൻറിൽ നിന്ന് 6 കിലോമീറ്റർ വടക്കു പടിഞ്ഞാറായി ഈ ദേശീയോദ്യാനത്തിൻറെ മുഖ്യകാര്യാലയം പ്രവർത്തിക്കുന്നു. ഇവിടെ ഏതാനും ഹോട്ടലുകളും പാർക്കിംഗിനുള്ള സൌകര്യങ്ങളും മറ്റു ചെറിയ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. മുഖ്യ കാര്യാലയത്തിന് 400 മീറ്റർ പടിഞ്ഞാറായി "പാ നാങ്ങ് കോയി" എന്ന പേരിൽ ഒരു ചെറിയ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നു. മുഖ്യകാര്യാലയത്തിൽ നിന്ന് ഇവിടെ ക്യാമ്പ് ചെയ്യുന്നതിനാവശ്യമായ സാമഗ്രകൾ വാടകയ്ക്കു ലഭിക്കുന്നതാണ്. ക്യാമ്പ് സൈറ്റിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ കായെങ്ങ് പാ നാങ്ങ് റോയ് റാപിഡ്സ് എന്ന പേരിൽ ഒരു തുറസായ പ്രദേശമുണ്ട്. ഇവിടെ സഞ്ചാരികൾക്ക് നിന്തുന്നതിനും പിക്നിക്കിനും അവസരങ്ങളുണ്ട്.

മായെ വോങ്ങ് അണക്കെട്ട് പ്രശ്നം

തിരുത്തുക

2012 ഏപ്രിൽ 10 ന് തായ്‍ലാൻ‍റ് കാബിനറ്റ് 13 ബില്ല്യണ് ബഡ്ജറ്റുള്ള ബഹറ്റ് മായെ വോങ് ഡാം പ്രൊജക്റ്റ് പ്രഖ്യാപിച്ചു. വരൾച്ചയുള്ള സമയത്ത് ജലം സംഭരിക്കുന്നതിനും വർഷകാലത്ത് വെള്ളപ്പോക്കത്തിൽ നിന്നു രക്ഷനേടുന്നതിനുമായാണ് ഈ അണക്കെട്ട് നിർമ്മിച്ചത്. ഈ പദ്ധതിക്കെതിരായിരുന്നവർ, 1,760 ഹെക്ടർ (17.6 km2) വനഭൂമി നഷ്ടപ്പെടുകയും വന്യമൃഗങ്ങളുടെ സ്വഭാവിക ആവാസ വ്യവസ്ഥയെ തകർക്കുകയും ചെയ്യുമെന്ന കാരണത്താൽ ധാരാളം പേർ ഈ പദ്ധതിക്ക് അനുകൂലമായിരുന്നില്ള.[1][2] അണക്കെട്ടിനെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി തായ് സർക്കാര‍‍്‍ അണക്കെട്ടിനു പകരം വയ്ക്കാവുന്ന പദ്ധതികളെക്കുറിച്ച് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നതാണെന്നു പ്രഖ്യാപിച്ചു.[3] ഈ പദ്ധതി പ്രാവർത്തികമാക്കുന്നതിനെക്കുറിച്ച് ഇപ്പോഴും ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു.

ഖുൻ‌ നാം യെൻ ക്യാമ്പ് സൈറ്റും നിരീക്ഷണ കേന്ദ്രവും.

തിരുത്തുക

ചോങ്ങ് യെൻ വില്ലേജിൽ നിന്ന് 3.7 കിലോമിറ്ററും മുഖ്യ കാര്യാലയത്തിൽ നിന്ന് 24 കിലോമീറ്റർ ദൂരത്തിലും ഈ ക്യമ്പ് സൈറ്റ് സ്ഥിതി ചെയ്യുന്നു. തായ്‍ലൻറിലെ ഏറ്റവും മികച്ച നിരീക്ഷണ കേന്ദ്രമായ ഇവിടം 1,248 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ചോങ് യെൻ ക്യാമ്പ് സൈറ്റും നിരീക്ഷണ കേന്ദ്രവും.

തിരുത്തുക

ചോങ് യെൻ എന്ന സബ്-സ്റ്റേഷൻ ദേശീയോദ്യാനത്തിൻറെ പടിഞ്ഞാറേ അറ്റത്താണ് സ്ഥിതി ചെയ്യുന്നത്.

ഖാവോ മൊകോജു ശൃംഗം.

തിരുത്തുക

മുഖ്യകാര്യാലയത്തിൽ നിന്ന് 38 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്ന് 1964 മീറ്റർ ഉയരമുള്ള ഖാവോ മൊകോജു ഗിരി ശൃഗം സ്ഥിതി ചെയ്യുന്നു.

മായെ ക്രാ സാ വെള്ളച്ചാട്ടം

തിരുത്തുക

തനോൺ തോങ്ങ് ചായി മലനിരകളിൽ നിന്നുള്ള അരുവികളിൽ നിന്നു രൂപം കൊള്ളുന്ന 900 മീറ്റർ ഉയരമുള്ളതും 9 തട്ടുകളുള്ളതുമായ മായെ ക്രാ സാ വെള്ളച്ചാട്ടവും സഞ്ചാരികളെ വളരെ ആകർഷിക്കുന്ന ഘടകങ്ങളിലൊന്നാണ്. ദേശീയോദ്യാനത്തിൻറെ മുഖ്യകാര്യാലയത്തിൽ നിന്ന് 18 കിലോമീറ്റർ അകലെയാണിത്.

മായെ ഗീ വെള്ളച്ചാട്ടം.

തിരുത്തുക

200 മീറ്റർ ഉയരത്തിൽ നിന്നു പതിക്കുന്ന ഈ വെള്ളച്ചാട്ടം തെക്കുകിഴക്കനേഷ്യയിലെ വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ്. ഇത് ഉത്ഭവിക്കുന്നത് തനോൺ തോങ് ചായി പർവ്വതനിരകളിൽ നിന്നാണുത്ഭവിക്കുന്നത്.

മായെ റെവാ വെള്ളച്ചാട്ടം

തിരുത്തുക

അഞ്ചു തട്ടുകളായുള്ള ഈ വെള്ളച്ചാട്ടവും ഓരോ തട്ടിനു താഴെയുമുള്ള ചെറുതടാകങ്ങളും നയനാന്ദകരമായ കാഴ്ചയാണ്. ഇത് സ്ഥിതി ചെയ്യുന്നത് ദേശീയോദ്യാനത്തിൻറെ ഖ്യകാര്യാലയത്തിന് 21 കിലോമീറ്റർ അകലെയാണ്.

  1. "Last tiger sanctuary in SE Asia at risk". May 4, 2012. Archived from the original on 2013-10-29. Retrieved 2016-11-22.
  2. "Benefits of Mae Wong Dam unlikely to outweigh environmental costs, IUCN report says". International Union for Conservation of Nature (IUCN). Retrieved 6 September 2016.
  3. "Government ditches Mae Wong dam plan". Bangkok Post. 26 September 2013. {{cite news}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=മായേ_വോങ്&oldid=3640904" എന്ന താളിൽനിന്ന് ശേഖരിച്ചത്