മാമ്പുഴ

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മലപ്പുറം ജില്ലയിലെ തുവ്വൂർ പഞ്ചായത്തിന്റെ ഹൃദയ ഭാഗമാണ് മാമ്പുഴ. തുവ്വൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം, മാമ്പുഴ ഗവണ്മെന്റ് എൽ.പി. സ്കൂൾ, അൽ-ഹസനത് അറബി കോളേജ്, മാമ്പുഴ റബ്ബർ ഫാക്ടറി എന്നിവ ഇവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്.

GMLP സ്കൂൾ മാമ്പുഴ

മാമ്പുഴ നേർച്ച

തിരുത്തുക

മാമ്പുഴ പള്ളിയിൽ മറപെട്ടു കിടക്കുന്ന അലിഹസ്സൻ മുസ്ലിയാരുടെ പേരിൽ വർഷം തോറും നടക്കുന്ന നേർച്ചയാണ് മാമ്പുഴ നേർച്ച. അന്നദാനം, മതപ്രഭാഷണം , പ്രാർത്ഥന സംഗമം തുടങ്ങി നേർച്ചയുടെ ഭാഗമായി നടത്തപ്പെടുന്ന പരിപാടികളിൽ സംബന്ധിക്കാൻ ജാതി, മത വ്യത്യാസമില്ലാതെ ആയിരങ്ങൾ എത്തുന്നു [1]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. http://archives.mathrubhumi.com/malappuram/news/1580672-local_news-malappuram-%E0%B4%95%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%95%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D.html[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മാമ്പുഴ&oldid=3640888" എന്ന താളിൽനിന്ന് ശേഖരിച്ചത്