മാപ്പിള മുസ്‌ലിംകളുടെ വിദ്യാഭ്യാസത്തിനായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തുടങ്ങിയ സ്കൂളുകളാണ് മാപ്പിള സ്കൂൾ എന്നറിയപ്പെടുന്നത്. ലിസ്റ്റൻ ഗാർത്തുവേറ്റ്[1] ആണ് ഈ ഒരു പദ്ധതി വിഭാവന ചെയ്തതും സർക്കാരിന് സമർപ്പിച്ചതും. മലബാർ മേഖലയിലെ മാപ്പിളമാരുടെ ബ്രിട്ടീഷ് വിദ്യാഭ്യാസത്തോടുള്ള വിമുഖത നീക്കുവാനായിരുന്നു ഇതിലൂടെ ശ്രമിച്ചത്.

ചരിത്രം തിരുത്തുക

ലിസ്റ്റൻ ഗാർത്തുവേറ്റ് നൽകിയ പദ്ധതിരേഖ പ്രകാരം 1872-ൽ മാപ്പിള മുസ്‌ലിംകൾക്ക് പ്രത്യേകമായി പ്രാഥമിക വിദ്യാലയങ്ങൾ സ്ഥാപിക്കാൻ ബ്രിട്ടീഷ് ഇന്ത്യൻ ഭരണകൂടം തീരുമാനിച്ചു. ഇതോടെ ഇത്തരം വിദ്യാലയങ്ങളിൽ നിന്ന് യോഗ്യത നേടുന്നവർക്ക് ഉയർന്ന ക്ലാസ്സുകളിൽ ചേരാൻ അവസരമൊരുങ്ങി. സമുദായത്തിൽ സ്വാധീനമുള്ള മതപണ്ഡിതന്മാർക്ക് ഇത്തരം സ്കൂളുകളുടെ നടത്തിപ്പിൽ വലിയ പങ്കാളിത്തം ലഭിച്ചു.

അവലംബം തിരുത്തുക

  1. Pasha, Mustafa Kamal. History of education in malabar under the british rule 1792 to 1947 (PDF). University of Calicut. p. 239.
"https://ml.wikipedia.org/w/index.php?title=മാപ്പിള_സ്കൂൾ&oldid=3941597" എന്ന താളിൽനിന്ന് ശേഖരിച്ചത്