മാപ്പിള മുസ്‌ലിങ്ങൾ

(മാപ്പിളമാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണേന്ത്യയിലെ കേരളത്തിലെ ഒരു മുസ്‌ലിം വിഭാഗമാണ് മാപ്പിള മുസ്‌ലിങ്ങൾ അല്ലെങ്കിൽ മാപ്പിളമാർ.[1]. ജോനകമാപ്പിള അഥവാ ചോനകമാപ്പിള എന്നാണ് ചരിത്രപരമായി അറിയപ്പെട്ടിരുന്നത്[2][3] മാപ്പിള സമുദായം ഭൂരിപക്ഷമായ കേരളത്തിലെ മുസ്‌ലിംകൾ സംസ്ഥാനത്തെ ജനസംഖ്യയുടെ 26.56% (2011) ആണ്, ഒരു മതവിഭാഗമെന്ന നിലയിൽ ഹിന്ദു (54.73%) ന് ശേഷമുള്ള രണ്ടാമത്തെ വലിയ വിഭാഗമാണ് അവർ.[4] കേരളത്തിലെ പൊതുഭാഷയായ മലയാളം തന്നെയാണ് മാപ്പിളമാരും ഉപയോഗിക്കുന്നത്[5][6]

ചില പണ്ഡിതരുടെ അഭിപ്രായത്തിൽ, ദക്ഷിണേഷ്യയിലെ ഏറ്റവും ആദ്യത്തെ സ്വദേശി മുസ്‌ലിം സമുദായമാണ് മാപ്പിളകൾ[2][7]. പൊതുവേ പറഞ്ഞാൽ, ഒരു മാപ്പിള ഒന്നുകിൽ ഏതെങ്കിലും ഇസ്‌ലാം മതം സ്വീകരിച്ചവരുടെ പിൻഗാമിയോ, അല്ലെങ്കിൽ ഏതെങ്കിലും അറബികളുടെ കേരളീയരുമായുള്ള വിവാഹത്തിൽ വന്ന തലമുറയോ ആണ്[8][9][10][11]. കേരളത്തിലെ മുസ്‌ലിം ജനസംഖ്യ രൂപപ്പെടുത്തുന്ന സമുദായങ്ങളിൽ ഒന്നാണ് മാപ്പിളമാർ[12]. ചില പണ്ഡിതരുടെ അഭിപ്രായത്തിൽ, മാപ്പിള എന്ന പദം സൂചിപ്പിക്കുന്നത് ഒരു സമുദായത്തെയല്ല, മറിച്ച് വടക്കൻ കേരളത്തിൽ (മലബാർ) നിന്നുള്ള മൊത്തം മലയാളി മുസ്‌ലിംകളെയാണ്. തെക്കൻ കേരളത്തിലെ മുസ്‌ലിംകളെ മാപ്പിള എന്ന് വിളിക്കുന്നില്ല.[13]

പ്രധാനമായും സുഗന്ധവ്യഞ്ജന വ്യാപാരത്തെ അടിസ്ഥാനമാക്കിയുള്ള കേരളവുമായുള്ള പശ്ചിമേഷ്യൻ സമ്പർക്കത്തിന്റെ ഫലമായാണ് മാപ്പിള സമൂഹം ഉത്ഭവിച്ചത്[3]. ഇസ്‌ലാം മലബാർ തീരത്ത് എ.ഡി ഏഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ എത്തിയത് മുതൽ മാപ്പിളമാർ ഇവിടെയുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു[5]. സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ യൂറോപ്യന്മാർ അറബികളെ മറികടക്കുന്നതിന് മുമ്പ്, മാപ്പിളമാർ ഒരു സമ്പന്നമായ വ്യാപാര സമൂഹമായിരുന്നു, പ്രധാനമായും കേരളത്തിലെ തീരദേശ നഗര കേന്ദ്രങ്ങളിൽ അവർ താമസമാക്കി. അറബികളുമായുള്ല മാപ്പിളസമൂഹത്തിന്റെ നിരന്തരമായ ഇടപെടൽ അവരുടെ ജീവിതത്തിലും ആചാരങ്ങളിലും സംസ്കാരത്തിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തി. സാഹിത്യം, കല, ഭക്ഷണം, ഭാഷ, സംഗീതം എന്നിവയിൽ കേരള സംസ്കാരത്തിന്റെയും ഇസ്ലാമികസംസ്കാരത്തിന്റെയും സമന്വയത്തിന് ഇത് കാരണമായി[5].

മാലിക് ഇബ്നു ദിനാർ, ഹബീബ് ഇബ്നു മാലിക്, ശറഫ് ഇബ്നു മാലിക്, മാലിക് ഇബ്നു ഹബീബ് എന്നീ നാല് അറബ് മുസ്‌ലിംകൾ കേരളത്തിന്റെ പല ഭാഗങ്ങളിലായി 9 പള്ളികൾ പണിതതായി പറയപ്പെടുന്നു[14]. ചേരമാൻ പെരുമാളിന്റെ ഇസ്‌ലാമാശ്ലേഷം കേരളത്തിലെ ഇസ്‌ലാമിന്റെ വളർച്ചയെ ത്വരിതപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്നു[14].

കേരളത്തിലെ ഭൂരിഭാഗം മുസ്‌ലിംകളും ശാഫിഇ മദ്‌ഹബ് പിന്തുടരുന്നു[15][16][17], അതേസമയം ഒരു വിഭാഗം ആധുനിക പ്രസ്ഥാനങ്ങളെ പിന്തുടരുന്നു[18][19]. ദക്ഷിണേഷ്യയിലെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, ജാതി വ്യവസ്ഥ കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ നിലവിലില്ല[20].

ജനസംഖ്യാപ്രാതിനിധ്യം തിരുത്തുക

2011-ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യയുടെ നാലിലൊന്ന് (26.56%) മുസ്‌ലിംകളാണ്.[2] കേരള സംസ്ഥാനത്ത് കണക്കാക്കിയ മുസ്‌ലിം ജനസംഖ്യ (2011-ലെ സെൻസസ് പ്രകാരം) 88,73,472 ആണ്. 46,21,685 പേർ നഗരങ്ങളിലും 42,51,787 പേർ ഗ്രാമീണ മേഖലയിലുമാണ് വസിക്കുന്നത്[21][2]

വടക്കൻ കേരളത്തിൽ (മുൻ മലബാർ ജില്ല) മുസ്‌ലിംകളുടെ എണ്ണം വളരെ കൂടുതലാണ്[1][2]. അറബിക്കടലിലെ ലക്ഷദ്വീപ് ദ്വീപുകളിൽ മാപ്പിളമാരും ഉണ്ട്[7]. കർണാടകയുടെ തെക്കൻ ജില്ലകളിലും തമിഴ്‌നാടിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും മലയാളി മുസ്‌ലിംകൾ വളരെ കുറച്ചുപേർ മാത്രമേ താമസമാക്കിയിട്ടുള്ളൂ, അതേസമയം ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ സമൂഹത്തിന്റെ ചിതറിയ സാന്നിധ്യം കാണാം[22]. മലബാർ ജില്ലയിൽ ബ്രിട്ടീഷ് മേധാവിത്വം സ്ഥാപിതമായപ്പോൾ, ബർമ, അസം തോട്ടങ്ങളിൽ ജോലി ചെയ്യുന്നതിനും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തെക്ക് കിഴക്കൻ ഏഷ്യ ആശങ്കകളിൽ സ്വമേധയാ ജോലി ചെയ്യുന്നതിനും ധാരാളം മാപ്പിളമാരെ നിയമിച്ചു[12] പാകിസ്താനിലും മലേഷ്യയിലും കുടിയേറിയ മാപ്പിളമാരെ കാണാറുണ്ട്[7]. കൂടാതെ, മുസ്‌ലിംകളിൽ ഗണ്യമായൊരു വിഭാഗം മിഡിൽ ഈസ്റ്റിൽ, പ്രത്യേകിച്ച് സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിൽ തൊഴിൽ ചെയ്യുന്നുണ്ട്[22].

കേരളത്തിൽ ഉണ്ടായിരുന്ന മുസ്‌ലിംകളെ പോർച്ചുഗീസ് ചരിത്രകാരന്മാർ രണ്ട് ഗ്രൂപ്പുകളായി വേർതിരിച്ചിരുന്നു:

  • മൂർസ് ഓഫ് ദ ലാൻഡ് (സ്വദേശികളായിരുന്നവർ)
  • മൂർസ് ഫ്രം അറേബ്യ[23][24] (പുറമെനിന്നുള്ള സ്ഥിരതാമസക്കാാർ)[24][25].

പരദേശി മാപ്പിളമാരെക്കാൾ സാമ്പത്തികമായി തൊട്ടുതാഴെയായിരുന്നു സ്വദേശി മാപ്പിളമാർ[10][26][10]. പതിനാറാം നൂറ്റാണ്ട് വരെ, മുസ്‌ലിംകൾ പ്രധാനമായും കേരളത്തിന്റെ തീരപ്രദേശങ്ങളിൽ താമസമാക്കി. (പ്രത്യേകിച്ച് പ്രധാന കേരള തുറമുഖങ്ങളായ കോഴിക്കോട്, കണ്ണൂർ, കൊച്ചി, കൊല്ലം, പൊന്നാനി എന്നിവിടങ്ങളിൽ)[10][26] പരമ്പരാഗതമായി വരേണ്യ വ്യാപാരികളായിരുന്നു അവർ[10]. യൂറോപ്യൻ കാലഘട്ടം വരെ മുസ്‌ലിംകൾ മിക്കവാറും തുറമുഖ നഗരങ്ങളിൽ കേന്ദ്രീകരിച്ചിരുന്നു.[13] മധ്യകാലഘട്ടത്തിലെ പശ്ചിമേഷ്യൻ നാവികർക്ക് മിക്ക കേരള തുറമുഖങ്ങളിലും കയറ്റിറക്കത്തിന് നാട്ടുകാരെ ആശ്രയിക്കേണ്ടി വന്നു. പരമ്പരാഗത സമുദ്ര മത്സ്യത്തൊഴിലാളി സമൂഹവുമായി പരസ്പര പ്രയോജനകരമായ ബന്ധത്തിലേക്ക് ഇത് അവരെ നയിച്ചു. വടക്കൻ കേരളത്തിൽ ഒരുകാലത്ത് താഴ്ന്ന ജാതിക്കാരായിരുന്ന ഹിന്ദുക്കളായ മത്സ്യത്തൊഴിലാളികളിൽ ഭൂരിഭാഗവും ഇസ്‌ലാം മതം പിന്തുടർന്നു[13].

പോർച്ചുഗീസ് കാലഘട്ടത്തിലും അതിനുശേഷവും, ചില മുസ്‌ലിം വ്യാപാരികൾ വാണിജ്യത്തിന് പകരം മറ്റു തൊഴിലുകൾ തേടി ഉൾനാടുകളിലേക്ക് തിരിഞ്ഞു[26]. ചിലർ ഭൂമി ഏറ്റെടുക്കുകയും ഭൂവുടമകളായിത്തീരുകയും ചിലർ കാർഷിക തൊഴിലാളികളായിത്തീരുകയും ചെയ്തു[12]. പതിനാറാം നൂറ്റാണ്ടിനും പത്തൊൻപതാം നൂറ്റാണ്ടിനുമിടയിൽ, താഴ്ന്നജാതിയിലുള്ള വിഭാഗങ്ങളുടെ മതപരിവർത്തനം മൂലം മലബാറിൽ മുസ്‌ലിംകളുടെ ജനസംഖ്യ അതിവേഗം വർദ്ധിച്ചു[26]. കേരളത്തിലെ മുസ്‌ലിം ജനത ക്രമേണ മലബാറിന്റെ തീരത്ത് നിന്നും ഉൾഭാഗത്തേക്ക് പരന്നു[10]. 10 വർഷത്തിനുള്ളിൽ ചെറുമ സമുദായത്തിൽ നിന്നുള്ള 50,000 പേർ (മുൻ തൊട്ടുകൂടാത്തവർ) ഇസ്‌ലാം മതം സ്വീകരിച്ചുവെന്ന്[14] വില്യം ലോഗൻ 1871-ലെയും 1881-ലെയും സെൻസസ് റിപ്പോർട്ടുകൾ താരതമ്യം ചെയ്തുകൊണ്ട് പറയുന്നുണ്ട്[12].

1807 ൽ ഉണ്ടായിരുന്ന 1,70,113 ൽ നിന്ന് മലബാറിലെ മാപ്പിളമാരുടെ ജനസംഖ്യ 1921 ൽ 10,04,321 ആയി ഉയർന്നു[10]. ഇരുപതാം നൂറ്റാണ്ടിലെ മുസ്‌ലിം വളർച്ച കേരളത്തിലെ സാധാരണ ജനതയെക്കാൾ കൂടുതലാണ്[7][12].

1836-1921 കാലയളവിൽ ബ്രിട്ടീഷ് കാലഘട്ടത്തിലാണ് മാപ്പിള ലഹള എന്ന് വിളിക്കപ്പെടുന്ന സമരങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്[26]. ഇത് മലബാറിനെ ദക്ഷിണ-ഉത്തര ഭാഗങ്ങളായി തിരിക്കാനും ഉൾനാടൻ മാപ്പിളമാരെയും മാപ്പിള വ്യാപാരികളെയും വേറെവേറെ പരിഗണനകളാൽ കാണാനും ഇടയാക്കി. ഉയർന്ന ജാതിക്കാരായ ഹിന്ദുക്കളിൽ നിന്നും മതപരിവർത്തനം നടത്തിയവരാണ് - തിരുവിതാംകൂറിലെയും കൊച്ചിയിലെയും മുസ്‌ലിംകൾ[26]. ദക്ഷിണ കേരളത്തിൽ മലയാളി മുസ്‌ലിംകളെ മാപ്പിള എന്ന് വിളിക്കാറില്ല.

ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും അപേക്ഷിച്ച് മുസ്‌ലിംകൾക്കിടയിൽ ജാതിവിവേചനം ഇല്ല എന്ന് പറയാമെങ്കിലും, പ്രാദേശികമായ ചില സാമൂഹിക ശ്രേണികൾ നിലവിലുണ്ട്[26][10][7].

  • തങ്ങൾ കുടുംബം (സയ്യിദ്)- പ്രവാചകൻ മുഹമ്മദിന്റെ കുടുംബപാരമ്പര്യം അവകാശപ്പെടുന്നവർ.
  • അറബി പാരമ്പര്യമുള്ളവർ.
  • ഉത്തരമലബാറിലെ സമ്പന്ന ഭൂപ്രഭുക്കൾ.
  • ഉൾനാടൻ മലബാറിലെ സാധാരണ മാപ്പിളമാർ (മതപരിവർത്തനം വഴി)[26][10]

പദോൽപ്പത്തി തിരുത്തുക

പലപ്പോഴും മുൻ മലബാർ ജില്ലയിലോ കേരളത്തിലോ ഉള്ള മുഴുവൻ മുസ്‌ലിം സമുദായത്തെയും സൂചിപ്പിക്കാൻ "മാപ്പിള" എന്ന പദം ഉപയോഗിക്കപ്പെടാറുണ്ട്. പോർച്ചുഗീസ് എഴുത്തുകാരൻ ഡുവാർട്ട് ബാർബോസ (1515) കേരളത്തിലെ മുസ്‌ലിംകൾക്കായി 'മൂർസ് മോപ്പുലറുകൾ' എന്ന പദം ഉപയോഗിക്കുന്നു[12].

മരുമകൻ, മണവാളൻ എന്നീ അർത്ഥങ്ങളിൽ മാപ്പിള എന്ന പദം തമിഴിൽ ഉപയോഗിച്ച് വരുന്നു[2][1].

വിദേശ സന്ദർശകർക്കും വ്യാപാരികൾക്കും മലബാർ തീരത്തേക്ക് കുടിയേറുന്നവർക്കും സ്വദേശികളായ ഹിന്ദുക്കൾ നൽകിയ തലക്കെട്ടാണ്[5] മാപ്പിള[1] എന്നാണ് ഒരു അഭിപ്രായം . നസ്രാണി മാപ്പിള (സെന്റ് തോമസ് ക്രിസ്ത്യാനികൾ), യഹൂദ മാപ്പിള (കൊച്ചി ജൂതന്മാർ) എന്നിവരിൽ നിന്ന് വേർതിരിച്ചറിയാൻ മുസ്‌ലിംകളെ ജോനക അല്ലെങ്കിൽ ചോനക മാപ്പിള എന്ന് വിളിച്ചിരുന്നു[27]. വില്യം ലോഗൻ മലബാർ മാനുവലിൽ മാ-പിള്ള (അമ്മയുടെ മകൻ) എന്ന പദോൽപ്പത്തിയും ചൂണ്ടിക്കാട്ടുന്നുണ്ട്. [28] ചുരുക്കി പറഞ്ഞാൽ, പദോൽപ്പത്തിയെ കുറിച്ച് ഏകാഭിപ്രായം ഇല്ല.

ചരിത്രം തിരുത്തുക

 
ഇന്ത്യയിലെ ആദ്യ മുസ്‌ലിം പള്ളിയെന്ന് കരുതപ്പെടുന്ന ചേരമാൻ ജുമാ മസ്ജിദിന്റെ പഴയ കെട്ടിടത്തിന്റെ മാതൃക.

കേരളത്തിൽ ഇസ്‌ലാമിന്റെ വരവ് തിരുത്തുക

അറേബ്യയിൽ ഇസ്‌ലാം സ്ഥാപിതമാകുന്നതിനു മുമ്പുതന്നെ അറേബ്യയും മലബാർ തീരത്തെ തുറമുഖങ്ങളും തമ്മിലുള്ള വ്യാപാരബന്ധം തുടങ്ങിയിരുന്നു[29][30]. എ ഡി നാലാം നൂറ്റാണ്ട് മുതൽ എ ഡി ഏഴാം നൂറ്റാണ്ടോടെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരം അറേബ്യൻ വ്യാപാരപ്രവർത്തനങ്ങളുടെ മുഖ്യ കേന്ദ്രമായിത്തീർന്നു. നിരവധി പശ്ചിമേഷ്യൻ വ്യാപാരികൾ മലബാർ തീരത്തെ ചില തുറമുഖ നഗരങ്ങളിൽ സ്ഥിരമായി താമസിച്ചിരുന്നു. തീരദേശ നഗരങ്ങളിൽ ഗണ്യമായ മുസ്‌ലിം ജനസംഖ്യയുണ്ടെന്ന് നിരവധി വിദേശവിവരണങ്ങൾ പരാമർശിച്ചിട്ടുണ്ട്[10]. ദക്ഷിണേഷ്യയിലെ ആദ്യത്തെ സ്വദേശിയായ ഇസ്‌ലാമിക സമൂഹമായി മാപ്പിളമാരെ കണക്കാക്കാമെന്ന് ചില ചരിത്രകാരന്മാർ കരുതുന്നു[31][32][1].

അറബികൾ മലൈബാർ (തമിഴിലെ മലൈ, അറബിക് അല്ലെങ്കിൽ പേർഷ്യൻ ഭാഷയിലെ ബാർ എന്നിവ കൂടിച്ചേർന്ന്) എന്നാണ് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ വിളിച്ചിരുന്നത്. പേർഷ്യൻ പണ്ഡിതൻ അൽ-ബീറൂനി (എ.ഡി 973–1052) ഈ പ്രദേശത്തെ ആദ്യമായി മലൈബാർ വിളിച്ചതായി കണക്കാക്കപ്പെടുന്നു. ബാഗ്ദാദിലെ മസൂദി (എ.ഡി 896–965), ഇബ്നു ഖുർദാദ് ബെഹ് (എ.ഡി. 869 - 885), അഹ്‌മദ് അൽ ബാലാദുരി (എ.ഡി 892), സിറാഫിലെ അബു സായിദ് (എ.ഡി 916), ഇദ്രിസി (എ.ഡി 1154), അബുൽ ഫിദ (എ.ഡി. 1213), അൽ-ദിമിഷ്കി (എ.ഡി. 1325) തുടങ്ങിയ എഴുത്തുകാർ മലബാർ തുറമുഖങ്ങളെയും അവിടെയുള്ള മുസ്‌ലിം സാന്നിദ്ധ്യത്തെയും അവരുടെ കൃതികളിൽ പരാമർശിക്കുന്നുണ്ട്[33].

 
Quilon Syrian Copper Plate (c. 883 AD)

670-ലേത് (ഹിജ്‌റ 50) എന്ന് രേഖപ്പെടുത്തിയ ഒരു ശവകുടീരം വളപട്ടണത്തിനടുത്തുള്ള ഇരിക്കലൂരിൽ കണ്ടതായി പണ്ഡിതൻ സി. എൻ. അഹമ്മദ് മൗലവി പരാമർശിച്ചിട്ടുണ്ട്[7]. പന്തലയാനി കൊല്ലത്തിലെ ജുമാമസ്ജിദിന് പുറത്തുള്ള കടൽത്തീരത്ത് കണ്ടെത്തിയ ശിലാലിഖിതങ്ങൾ ഹിജ്‌റ 166-ൽ ഒരു അബു ഇബ്നു ഉദ്ദോർമാൻ മരിച്ചതായി രേഖപ്പെടുത്തുന്നു.

പള്ളിയിൽ തന്നെയുള്ള രണ്ട് ഫലകങ്ങൾ പ്രദേശത്തെ മുസ്‌ലിം സാന്നിദ്ധ്യം സൂചിപ്പിക്കുന്നുണ്ട്[7][12][33]. കോതമംഗലത്ത് നിന്നും ഉമവി കാലഘട്ടത്തിലെ ചില നാണയങ്ങൾ കണ്ടുകിട്ടിയിരുന്നു[7].

കൊടുങ്ങല്ലൂർ ചേരരാജാവിന് വേണ്ടി അയ്യനടികൾ പുറപ്പെടുവിച്ച ഒരു രാജകീയവിജ്ഞാപനത്തിൽ (തരിസാപള്ളി ചെപ്പേട്- മലയാളം വട്ടെഴുത്തിൽ എഴുതപ്പെട്ടിരിക്കുന്നു) അറബി, പേർഷ്യൻ ഭാഷകളിലുള്ള ഒപ്പുകൾ കാണപ്പെടുന്നുണ്ട്[13][7]. അറബിയിൽ സാക്ഷികളായി ഒപ്പുവെച്ച മൈമൂൻ ഇബ്നു ഇബ്റാഹീം, മുഹമ്മദ് ബിൻ മാനിഹ്, സാലിഹ് ബിൻ അലി, ഉഥ്മാൻ ബിൻ അൽ മർസുബാൻ, മുഹമ്മദ് ബിൻ യഹ്‌യ, അംറുബിനു ഇബ്റാഹീം, ഇബ്റാഹീം ഇബ്ൻ അൽ തയ്യ്, ബക്ർ ബിൻ മൻസൂർ, അൽ ഖാസിം ഇബ്നുഹമീദ്, മൻസൂർ ഇബ്ൻ ഈസ, ഇസ്മാഈൽ ഇബ്നു യഅ്ഖൂബ് എന്നിവർ കൊല്ലത്ത് സ്ഥിരതാമസമാക്കിയ അറബികളായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു[12][33][7][13].

സംസ്കാരം തിരുത്തുക

മാപ്പിളസാഹിത്യം തിരുത്തുക

മാപ്പിളപ്പാട്ടുകൾ തിരുത്തുക

പതിനാറാം നൂറ്റാണ്ടിൽ രൂപം കൊണ്ട ഒരു ജനകീയ സംഗീതശാഖയാണ് മാപ്പിളപ്പാട്ടുകൾ. ഇതിന്റെ വരികൾ അറബിമലയാളം ലിപിയിൽ എഴുതപ്പെട്ട മലയാളം-തമിഴ്-അറബി ഭാഷകളുടെ സങ്കരമാണ്[34]. ദക്ഷിണേന്ത്യയുടെയും പശ്ചിമേഷ്യയുടെയും ധാർമ്മികതയും സംസ്കാരവും സമന്വയിപ്പിക്കുന്നതിനാൽ മാപ്പിളപ്പാട്ടുകൾക്ക് വ്യത്യസ്തമായ ഒരു സാംസ്കാരിക സ്വത്വമുണ്ട്. പ്രണയം, ആക്ഷേപഹാസ്യം, മതം, രാഷ്ട്രീയം തുടങ്ങി വൈവിധ്യമാർന്ന പ്രമേയങ്ങൾ മാപ്പിളപ്പാട്ടുകളിൽ കൈകാര്യം ചെയ്യുന്നു. മോയിൽകുട്ടി വൈദ്യർ (1875–91) മാപ്പിളപ്പാട്ടുകളുടെ ആസ്ഥാനകവിയായി കണക്കാക്കപ്പെടുന്നു[7].

ഇരുപതാം നൂറ്റാണ്ടിൽ ഉദയം കൊണ്ട ആധുനിക മാപ്പിളസാഹിത്യത്തിൽ പ്രധാനപ്പെട്ട പങ്ക് മതകീയ പ്രസിദ്ധീകരണങ്ങളായിരുന്നു[7].

വൈക്കം മുഹമ്മദ് ബഷീർ, യു.എ. ഖാദർ, കെ.ടി. മുഹമ്മദ്, എൻ.പി. മുഹമ്മദ് മൊയ്തു പടിയത്ത് തുടങ്ങിയവർ ആധുനിക മാപ്പിളസാഹിത്യകാരന്മാരിൽ പ്രധാനികളായിരുന്നു[7]. ദിനപത്രങ്ങൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ സാന്നിദ്ധ്യം മാപ്പിളമാർക്കിടയിൽ കാണപ്പെടുന്നു. 1934-ൽ സ്ഥാപിതമായ ചന്ദ്രിക ദിനപത്രം[7], 1987-ൽ ആരംഭിച്ച മാധ്യമം ദിനപത്രം[35] എന്നിവ കേരളമുസ്‌ലിംകളിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നു.

മാപ്പിളകലകൾ തിരുത്തുക

  • ഒപ്പന
  • കോൽക്കളി
  • ദഫ് മുട്ട്[36]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 Encyclopaedia Of Islam-Volume 6. E.J Brill. p. 458. Retrieved 3 ഒക്ടോബർ 2019.
  2. 2.0 2.1 2.2 2.3 2.4 2.5 Miller, E. Roland. "Mappila Muslim Culture" State University of New York Press, Albany (2015); p. xi.
  3. 3.0 3.1 Panikkar, K. N., Against Lord and State: Religion and Peasant Uprisings in Malabar 1836–1921. Oxford University Press, 1989
  4. "Population by religious community - 2011". 2011 Census of India. Office of the Registrar General & Census Commissioner. Archived from the original on 25 August 2015. Retrieved 25 August 2015.
  5. 5.0 5.1 5.2 5.3 Miller, Roland. E., "Mappila" in "The Encyclopedia of Islam". Volume VI. E. J. Brill, Leiden. 1987 [1]. pp. 458-56.
  6. " "Oh! Calicut!" Outlook Traveller "Archived copy". Archived from the original on 15 ജൂലൈ 2012. Retrieved 17 ഫെബ്രുവരി 2012.{{cite web}}: CS1 maint: archived copy as title (link) December, 2009
  7. 7.00 7.01 7.02 7.03 7.04 7.05 7.06 7.07 7.08 7.09 7.10 7.11 7.12 7.13 Miller, R. E. "Mappila" in The Encyclopedia of Islam Volume VI. Leiden E. J. Brill 1988 p. 458-66 [2]
  8. "Socio-Religious Movements in Kerala: A Reaction to the Capitalist Mode of Production: Part Two". Social Scientist. 6 (72): 28. ജൂലൈ 1978. Retrieved 8 ഓഗസ്റ്റ് 2019.
  9. Hafiz Mohamad, N. P. "Socioeconomic determinants of the continuity of matrilocal family system among Mappila Muslims of Malabar" Unpublished PhD thesis (2013) Department of History, University of Calicut [3]
  10. 10.00 10.01 10.02 10.03 10.04 10.05 10.06 10.07 10.08 10.09 P. P., Razak Abdul "Colonialism and community formation in Malabar: a study of muslims of Malabar" Unpublished PhD thesis (2013) Department of History, University of Calicut [4]
  11. D. N. Dhanagare (1977 ഫെബ്രുവരി 01). "AGRARIAN CONFLICT, RELIGION ANDPOLITICS: THE MOPLAH REBELLIONS IN MALABAR IN THE NINETEENTH AND EARLY TWENTIETH CENTURIES". Past & Present, Volume 74, Issue 1. Retrieved 2021-11-09. {{cite journal}}: Check date values in: |date= (help)
  12. 12.0 12.1 12.2 12.3 12.4 12.5 12.6 12.7 Kunhali, V. "Muslim Communities in Kerala to 1798" PhD Dissertation Aligarh Muslim University (1986) [5]
  13. 13.0 13.1 13.2 13.3 13.4 Prange, Sebastian R. Monsoon Islam: Trade and Faith on the Medieval Malabar Coast. Cambridge University Press, 2018.
  14. 14.0 14.1 14.2 കേരള യൂണിവേഴ്സിറ്റി (1975). Journal Of Kerala Studies, വാള്യം 2, ഭാഗം 3. p. 282. Retrieved 18 ഓഗസ്റ്റ് 2019.
  15. Encyclopaedia of Islam. E.J Brill. p. 461. Retrieved 3 October 2019.
  16. സികന്ദ്, യോഗീന്ദർ. Bastions of The Believers: Madrasas and Islamic Education in India. Retrieved 28 ഓഗസ്റ്റ് 2019.
  17. കേരള യൂണിവേഴ്സിറ്റി (1975). Journal Of Kerala Studies, വാള്യം 2, ഭാഗം 3. p. 283. Retrieved 18 ഓഗസ്റ്റ് 2019.
  18. Miller, Roland. E., "Mappila" in "The Encyclopedia of Islam". Volume VI. E. J. Brill, Leiden. 1987 pp. 458-56.
  19. Kerala Public Service Commission
  20. Kunhali, V. "Muslim Communities in Kerala to 1798" PhD Dissertation Aligarh Muslim University (1986) [6]
  21. T. Nandakumar, "54.72 % of population in Kerala are Hindus" The Hindu August 26, 2015 [7]
  22. 22.0 22.1 "Remittances and its Impact on the Kerala Economy and Society – International Migration, Multi-local Livelihoods and Human Security: Perspectives from Europe, Asia and Africa", Institute of Social Studies, The Netherlands, 30–31 August 2007
  23. Subrahmanyam, Sanjay (2012-04-30). The Portuguese Empire in Asia, 1500-1700: A Political and Economic History (in ഇംഗ്ലീഷ്). John Wiley & Sons. ISBN 9780470672914.
  24. 24.0 24.1 Subrahmanyam, Sanjay."The Political Economy of Commerce: Southern India 1500-1650" Cambridge University Press, (2002)
  25. Subrahmanyam, Sanjay (1998-10-29). The Career and Legend of Vasco Da Gama (in ഇംഗ്ലീഷ്). Cambridge University Press. ISBN 9780521646291.
  26. 26.0 26.1 26.2 26.3 26.4 26.5 26.6 26.7 Nossiter, T. J. "Communism in Kerala: A Study in Political Adaptation" C. Hurst and Company, London (1982) p. 23-25 "muslims+kerala&source=gbs_navlinks_s
  27. Mathur, P. R. G. "The Mappila Fisherfolk of Kerala: a Study in Inter-relationship Between Habitat, Technology, Economy, Society, and Culture" (1977), Anthropological Survey of India, Kerala Historical Society, p. 1.
  28. Malabar Manual , vol.2, (https://archive.org/details/malabar_manual_volume2/page/n219/mode/1up)
  29. Shail Mayaram; M. S. S. Pandian; Ajay Skaria (2005). Muslims, Dalits, and the Fabrications of History. Permanent Black and Ravi Dayal Publisher. pp. 39–. ISBN 978-81-7824-115-9. Retrieved 24 July 2012.
  30. https://books.google.com/books?id=pCiNqFj3MQsC&pg=PA506&dq=Mappila+Arab&hl=en&sa=X&ved=0ahUKEwiIz5TF27HKAhVEHT4KHcBAAAYQ6AEITDAH#v=onepage&q=Mappila%20Arab&f=false
  31. Uri M. Kupferschmidt (1987). The Supreme Muslim Council: Islam Under the British Mandate for Palestine. Brill. pp. 458–459. ISBN 978-90-04-07929-8. Retrieved 25 July 2012.
  32. A. Rā Kulakarṇī (1996). Mediaeval Deccan History: Commemoration Volume in Honour of Purshottam Mahadeo Joshi. Popular Prakashan. pp. 54–55. ISBN 978-81-7154-579-7. Retrieved 24 July 2012.
  33. 33.0 33.1 33.2 Mohammad, K.M. "Arab relations with Malabar Coast from 9th to 16th centuries" Proceedings of the Indian History Congress. Vol. 60 (1999), pp. 226-234.
  34. "Preserve identity of Mappila songs". Chennai, India: The Hindu. 7 May 2006. Archived from the original on 2012-11-07. Retrieved 15 August 2009.
  35. Registrar of Newspapers of India Archived 20 November 2016 at the Wayback Machine.. (PDF).
  36. "Madikeri, Coorg, "Gaddige Mohiyadeen Ratib" Islamic religious "dikr" is held once in a year". YouTube. Retrieved 17 February 2012.
"https://ml.wikipedia.org/w/index.php?title=മാപ്പിള_മുസ്‌ലിങ്ങൾ&oldid=4075781" എന്ന താളിൽനിന്ന് ശേഖരിച്ചത്