മാപുങ്കുബ്‍വേ ദേശീയോദ്യാനം

മാപുങ്കുബ്‍വേ ദേശീയോദ്യാനം, ദക്ഷിണാഫ്രിക്കയിലെ ലിമ്പോപോ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ലിമ്പോപോ, ഷാഷെ നദികളുടെ സംഗമത്തിനു തെക്കുഭാഗത്തുള്ള കൊലോപെ നദിക്കരയിൽ, വെനേഷ്യ വജ്ര ഖനിയ്ക്ക് ഏകദേശം 15 കിലോമീറ്ററോളം വടക്കു കിഴക്കായിട്ടാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ബോട്സ്വാന, സിംബാബ്വെ അതിർത്തികളോട് ചേർന്ന് കിടക്കുന്ന ഈ ദേശീയോദ്യാനം, ഗ്രേറ്റർ മാപുങ്കുബ്‍വേ ട്രാൻസ്‍ഫ്രോണ്ടിയർ കൺസർവേഷൻ മേഖലയുടെ ഭാഗമാണ്. 1995 ൽ സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി, 28,000 ഹെക്ടറാണ്. ചരിത്രപ്രാധാന്യമുള്ളതും കൊളോണിയൽ കാലഘട്ടത്തിനു മുമ്പുള്ള മാപുങ്കുബ്‍വേ രാജ്യത്തിന്റെ തലസ്ഥാനമാരുന്ന മാപുങ്കുബ്‍വേ ഹില്ലും ഈ ദേശീയോദ്യാനത്തിൻറെ സംരക്ഷണപരിധിയിൽ വരുന്നു. അതുപോലെതന്നെ ലിമ്പോപോ നദിക്കു സമാന്തരമായി കിടക്കുന്ന നദീതട വനങ്ങളും വന്യജീവികളും ഈ ഉദ്യാനത്തിൻറെ പരിധിയിലാണ്.മാപുങ്കുബ്‍വേ ഹില്ലിൽ ഇരുമ്പുയുഗത്തിലെ ഒരു സമൂഹം ജീവിച്ചിരുന്നു. അത് ഒരു അഭിവൃദ്ധി പ്രാപിച്ചിരുന്ന സമൂഹമായിരുന്നുവെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. പുരാവസ്തു ഗവേഷകർ ഇവിടെനിന്ന് സ്വർണ്ണത്താൽ നിർമ്മിതമായ കാണ്ടാമൃഗത്തിൻറെ പ്രശസ്തമായ ചെറുരൂപം കണ്ടെത്തിയിരുന്നു. മീർകാറ്റ് (ആഫ്രികൻ രാജ്യങ്ങളിൽ കാണപ്പെടുന്ന കീരിയുടെ വർഗ്ഗത്തിൽപെട്ട ഒരു ചെറിയ സസ്തനി) നൈൽ മുതലകൾ എന്നിവ കാണപ്പെടുന്ന ആഫ്രിക്കയിലെ ഏതാനുംചില പ്രദേശങ്ങളിലൊന്നാണിത്.

Mapungubwe National Park
Mapungubwe Hill
Map showing the location of Mapungubwe National Park
Map showing the location of Mapungubwe National Park
Location of the park
LocationLimpopo, South Africa
Nearest cityMusina
Coordinates22°15′S 29°12′E / 22.250°S 29.200°E / -22.250; 29.200
Area280 ച. �കിലോ�ീ. (110 ച മൈ)
Established1995
Governing bodySouth African National Parks
World Heritage Site2003
www.sanparks.org/parks/mapungubwe/