മാനന്തവാടി നഗരസഭ
11°48′N 76°00′E / 11.8°N 76.0°E
മാനന്തവാടി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | വയനാട് |
ജനസംഖ്യ • ജനസാന്ദ്രത |
47,974 (2011—ലെ കണക്കുപ്രകാരം[update]) • 599/കിമീ2 (599/കിമീ2) |
സ്ത്രീപുരുഷ അനുപാതം | 983 ♂/♀ |
സാക്ഷരത • പുരുഷൻ • സ്ത്രീ |
85.77% • 88.89% • 82.79% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 80.1 km² (31 sq mi) |
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ പെട്ട ഒരു നഗരസഭയാണ് മാനന്തവാടി നഗരസഭ.വലുപ്പം കണക്കാക്കിയാൽ കേരളത്തിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റി ആണ് മാനന്തവാടി. നഗരസഭയുടെ വിസ്തീർണം 80.1 ചതുരശ്രകിലോമീറ്ററാണ്.അതിരുകൾ :വടക്കുഭാഗത്ത് തിരുനെല്ലി പഞ്ചായത്തും, തെക്കുഭാഗത്ത് കബനീനദിയും, പടിഞ്ഞാറുഭാഗത്ത് തവിഞ്ഞാൽ പഞ്ചായത്തും, കിഴക്കുഭാഗത്ത് കബനി നദിയുമാണ്. കേരളത്തിലെ വടക്കൻ മലയോര ജില്ലയായ വയനാട്ടിലെ ഒരു ചെറിയ പട്ടണമായ മാനന്തവാടി കബനീ നദിയുടെ ഉപനദിയായ മാനന്തവാടി പുഴയോട് ചേർന്ന് കിടക്കുന്നു. ഒരു കാലത്ത് പഴശ്ശി രാജവംശം ഭരിച്ചിരുന്ന ഇവിടെയാണ് പഴശ്ശി രാജാവിനെ അടക്കം ചെയ്തിരിക്കുന്നത്. ആദിവാസി മഹാസഭയുടെ ആസ്ഥാനം ഇവിടെയാണ്. വയനാട്ടിലെ ഗോത്രവർഗങ്ങളും, പാവപ്പെട്ട രോഗികളും പ്രധാനമായി ആശ്രയിക്കുന്ന വയനാട് ജില്ലാ ആശുപത്രി ഈ പട്ടണത്തിലാണ്. പ്രസിദ്ധമായ ഹിന്ദു തീർഥാടന കേന്ദ്രമായ തിരുനെല്ലി ക്ഷേത്രം ഇവിടെ നിന്നും മുപ്പത്തി അഞ്ചു കിലോമീറ്റർ ദൂരെയാണ്.
കേരളത്തിലെ ഏറ്റവും വിസ്തൃതമായ നഗരസഭകളിൽ രണ്ടാം സ്ഥാനത്താണ്. 36 വാർഡുകൾ ഇവിടെയുണ്ട്. 1962ൽ രൂപം കൊണ്ട മാനന്തവാടി ഗ്രാമപഞ്ചായത്തിനെ 2015ൽ നഗരസഭയാക്കി ഉയർത്തുകയായിരുന്നു. 2015 നവംബറിൽ നഗരസഭയിലേയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു.