മാദ്ധ്യപൂർ തിമി, മദ്ധ്യ നേപ്പാളിലെ ബാഗ്മതി സോണിലെ ഭക്തപൂർ ജില്ലയിലുള്ള ഒരു പട്ടണമാണ്. കാഠ്മണ്ഡു താഴ്വരയിലെ, കാഠ്മണ്ഡു, ലളിത്പൂർ, ഭക്തപൂർ എന്നീ പട്ടണങ്ങൾക്കിടയിലാണിതു സ്ഥിതി ചെയ്യുന്നത്. മറ്റ് പഴയ പട്ടണങ്ങളെപ്പോലെ ഈ പട്ടണവും ഉയർന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഈ നഗരം ഉൾക്കൊള്ളുന്ന പ്രദേശത്തിൻറെ ആകെ ചുറ്റളവ് 2 സ്ക്വയർ കിലോമീറ്ററാണ്. ഈ പട്ടണത്തെ ഭരണസൌകര്യത്തിനായി 17 വാർഡുകളായി തിരിച്ചിരിക്കുന്നു. ഈ പട്ടണം 3000 ബി.സി. മുതലുള്ള പ്രാചീന പട്ടണമായിരുന്നു എന്നു കണക്കാക്കപ്പെടുന്നു. മാദ്ധ്യപൂർ സിമി കാഠ്മണ്ഡു പട്ടണത്തിനും ഭക്തപൂർ പട്ടണത്തിനു മിടയിലാണ്. ഈ പട്ടണത്തിനു പേരു ലഭിച്ചത് മറ്റു പട്ടണങ്ങളുടെ മദ്ധ്യഭാഗത്തായതിനാലാണ്. ഈ പട്ടണത്തിൻറ പ്രാചീനകാല നാമം "തെമ്മ്റിഹ്" എന്നായിരുന്നു. [1]

മാദ്ധ്യപൂർ തിമി

തിമി

मध्यपुर थिमि
Layaku (Royal Palace of Madhyapur Thimi)
Layaku (Royal Palace of Madhyapur Thimi)
Country Nepal
Development RegionCentral Development Region (CDR)
ZoneBagmati Zone
DistrictBhaktapur District
ജനസംഖ്യ
 (2011)
 • ആകെ83,036
 • Religions
Hindu, Buddhist
സമയമേഖലUTC+5:45 (NST)
Postal code
44811
ഏരിയ കോഡ്01
വെബ്സൈറ്റ്madhyapurthimimun.gov.np

ചരിത്രം

തിരുത്തുക

പുരാണമനുസരിച്ച് ലിഛാവി രാജാവ് നരേന്ദ്ര ദേവ് തൻറെ ഇളയ മകനായ ബാൽദേവിനെ മാദ്ധ്യപൂരിലുള്ള കൊട്ടാരത്തിൽ ("തിമി ഡർബാർ" അഥവാ "ലയക്കു") അധിവസിപ്പിച്ചിരുന്നുവെന്നാണ്. ഇപ്പോൾ അതൊരു ഗവണ്മെൻറ് സ്കൂളായി മാറിയിട്ടുണ്ട്. കൊട്ടാരം ഇക്കാല ഘട്ടത്തിലും ബാൽകുമാരി ദേവിയടെ പ്രധാന ഉപവിഷ്ടസ്ഥലമായി കണക്കാക്കപ്പെടുന്നു.

ഭൂമിശാസ്ത്രം

തിരുത്തുക

ഈ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 27°40′50″N 85°22′55″E ആണ്.

സന്ദർശന സ്ഥലങ്ങൾ

തിരുത്തുക

ബാൽകുമാരി അമ്പലം

തിരുത്തുക
 
Balkumari Goddess

കാഠ്മണ്ഡു താഴ്വരയിലെ ജനങ്ങൾ നാല് ഗണേഷനെയും, നാല് കാളിയെയും, നാല് കുമാരിയെയും, നാല് വരാഹിയെയും, നാല് മഹാലക്ഷിയെയും നാല് ഗംഗയേയും ആരാധിക്കുന്നവരാണ്. നാലു കുമാരികളിൽ ഒന്ന് തിമിയിലെ ബാൽകുമാരിയാണ്. ബാൽകുമാരിയുടെ അമ്പലത്തിന് മൂന്നൂറു വർഷത്തെ പഴക്കം കണക്കാക്കുന്നു. തിമി പട്ടണത്തെ സംരക്ഷിക്കുന്ന മൂർത്തിയായിട്ടാണ് ബാൽകുമാരി ദേവിയെ കണക്കാക്കിയിരിക്കുന്നത്. അതിനാൽ, തിമിയിലെ ഏറ്റവും പ്രധാന ദേവതയാണ് ബാൽകുമാരി ദേവി. ഈ ദേവിയെ പ്രസാദിപ്പിച്ച ശേഷമാണ് പ്രധാന ആചാരങ്ങളും അനുഷ്ടാനങ്ങളും വിവാഹങ്ളുമൊക്കെ നടത്താറുള്ളത്.[2]

ഇപ്പോഴത്തെ മൂന്നു നിലയുള്ള ബാൽകുമാരി ദേവിയടെ അമ്പലം സ്ഥിതി ചെയ്യുന്ന കെട്ടിടം ഏകദേശം പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ്. ഇഷ്ടിക പാകിയ, ദീർഘചതുരാകൃതിയിലുള്ള സ്ഥലത്താണ് അമ്പലം നില നിൽക്കുന്ന്ത്. ഇതിനു ചുറ്റിലും അനേകം സത്രങ്ങൾ പണിതീർത്തിട്ടുണ്ട്. ഇതേ വളപ്പിൽത്തന്നം ഭൈരവ ദേവൻറേയും വിവിധ ദൈവങ്ങളുടെ ചെറിയ അമ്പലങ്ങളും നിലനിൽക്കുന്നുണ്ട്.

മഹാലക്ഷ്മി

തിരുത്തുക

കാഠ്മണ്ഡു താഴാവരയിലെ നാലു മഹാലക്ഷിമാരിൽ ഒന്ന് ബോദെയിലെ മാദ്ധ്യപൂർ തിമിയാണ്. മഹാലക്ഷ്മി ഹിന്ദു ദൈവങ്ങളിലെ ധനത്തിൻറെയും അഭിവൃദ്ധിയുടെയും ഭാഗ്യത്തിൻറെയും ദേവതയാണ്. ബോദെയിലെ ആളുകൾ മഹാലക്ഷ്മിയെ അവരുടെ "അജുദെയു" അഥവാ അമ്മ ദൈവമായി കണക്കാക്കുന്നു. ഈ പഗോഡ രീതിയിലുള്ള ഈ രണ്ടുനില ക്ഷേത്രം ബോദെയുടെ മദ്ധ്യഭാഗത്താണ് നിലനിൽക്കുന്നത്. പതിനേഴം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതണ് ഈ ക്ഷേത്രം.

തിമി ഡർബാർ (ലയാക്കു)

തിരുത്തുക

തിമിയിലെ പുരാതന കൊട്ടാരമാണ് തിമി ഡർബാർ എന്നറിയപ്പെടുന്നത്. ഇവിടെയാണ് രാജാവിൻറെ ഇളയ പുത്രൻ ബാൽദേവ് ജീവിച്ചിരുന്നത്. തിമി പട്ടണത്തിൻറെ ഹൃദയഭാഗത്താണീ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

മറ്റ് പൈതൃകങ്ങൾ

തിരുത്തുക
 
Shree 3 Bishnu Bir Mai, Sunga Tole

മദ്ധ്യപൂർ തിമി ക്ഷേത്രങ്ങൾ തിങ്ങി നിറഞ്ഞ ഒരു പട്ടണമാണ്. പല ക്ഷേത്രങ്ങളും പലവിധ ദേവീ ദേവൻമാരുടെ പ്രതിഷ്ടകളാണ്. സിദ്ധികാളി ക്ഷേത്രം, ഡാച്ചിൻ ബരാഹി ക്ഷേത്രം, സുങ്ഗ ടോലെയിലെ ശ്രീ 3 ബിഷ്ണു ബിർ മായി ക്ഷേത്രം, പ്രചണ്ഡ ഭൈരബ് ക്ഷേത്രം, മഛിൻന്ദ്രനാത് ക്ഷേത്രം, ഗണേഷൻറെ വിവിധ ക്ഷേത്രങ്ങൾ എന്നിവ അവയിൽ ഏതാനും ചില പ്രധാന ക്ഷേത്രങ്ങളാണ്. സിദ്ധി ഗണേഷ് ക്ഷേത്രം, നാഗദേശ് ബുദ്ധ ബിഹാർ എന്നിവ മദ്ധ്യപൂർ തിമിയിലെ നാഗദേശിലുള്ള പ്രധാന ക്ഷത്രങ്ങളും വിഹാരങ്ങളുമാണ്.

  1. Prajapati, Subhash Ram (2005). Destination Thimi (1st ed. ed.). Bhaktapur: Chapacho Information Centre. ISBN 9994635506. {{cite book}}: |edition= has extra text (help)
  2. Madhyapur Thimi, Nepal. Digital Himalaya itle=Madhyapur Thimi Layaku http://www.twitter.com/ArjunSh97749427/status/776265764168802304/photo/1 itle=Madhyapur Thimi Layaku. Retrieved 2016-09-16. {{cite web}}: Check |url= value (help); Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=മാദ്ധ്യപൂർ_തിമി&oldid=2442539" എന്ന താളിൽനിന്ന് ശേഖരിച്ചത്