മാത്യു മറ്റം

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

മലയാള സാഹിത്യത്തിലെ പ്രമുഖനായ ഒരു ജനപ്രിയസാഹിത്യകാരനായിരുന്നു മാത്യു മറ്റം.[1][2][3] 270-ലേറെ നോവലുകൾ എഴുതിയിട്ടുണ്ട്.[4]

ജീവിതരേഖ

തിരുത്തുക

കോട്ടയം ജില്ലയിലെ എരുമേലി പമ്പാവാലി സ്വദേശിയായ മാത്യു ഹൈസ്കൂൾ പഠന കാലയളവിൽ കഥകളെഴുതി പുസ്തകമാക്കിയിരുന്നു. പിന്നീട് നോവൽ സാഹിത്യത്തിലേക്ക് തിരിഞ്ഞ മാത്യു മനോരമയും മംഗളവും അടക്കം ഒരേസമയം 13 വാരികകളിൽ വരെ നോവലുകളെഴുതിയിട്ടുണ്ട്. കുടിയേറ്റ കർഷകരുടെയും പാർശ്വവൽകൃത ജനതയുടെയും പ്രശ്നങ്ങൾ ലളിതമായ ഭാഷയിലൂടെ അവതരിപ്പിച്ചപ്പോൾ മാത്യു മറ്റം ആരാധകരേറെയുള്ള നോവലിസ്റ്റായി മാറി.[5]

മംഗളം വാരികയിൽ 1970കളുടെ അവസാനം പ്രസിദ്ധീകരിച്ച കൊലപാതകം ഇതിവൃത്തമായ ‘കരിമ്പ്’ എന്ന നോവലിലൂടെയാണ് അദ്ദേഹം പ്രശസ്തനാകുന്നത്.[6]ഹൗവ ബീച്ച്, ലക്ഷംവീട്, മേയ്ദിനം, അഞ്ചുസുന്ദരികൾ, ആലിപ്പഴം, ദൈവം ഉറങ്ങിയിട്ടില്ല, പ്രഫസറുടെ മകൾ, തുടങ്ങിയവയാണ് മറ്റ് പ്രധാന രചനകൾ. കരിമ്പ്, മേയ്ദിനം എന്നീ നോവലുകൾ സിനിമയായി. ആലിപ്പഴം സീരിയലായി. 2016 മെയ് 29-ന് 65-ആം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.[7][8]

കുടുംബം

തിരുത്തുക

ഭാര്യ: സാറാമ്മ. മക്കൾ: കിഷോർ, എമിലി

പ്രധാന കൃതികൾ

തിരുത്തുക
  • ഹൗവ ബീച്ച്
  • ലക്ഷംവീട്
  • അഞ്ചുസുന്ദരികൾ
  • മഴവില്ല്
  • കരിമ്പ്
  • മേയ്ദിനം
  • ആലിപ്പഴം
  • വീണ്ടും വസന്തം
  • നിശാഗന്ധി
  • ഒൻപതാം പ്രമാണം
  • കൈ വിഷം
  • മണവാട്ടി
  • ദൈവം ഉറങ്ങിയിട്ടില്ല
  • തടങ്കൽപ്പാളയം
  • പോലീസുകാരന്റെ മകൾ
  • പ്രൊഫസറുടെ മകൾ
  • റൊട്ടി
  1. https://www.asianetnews.com/news/mathew-mattam-passed-away
  2. https://zeenews.india.com/malayalam/kerala/popular-novelist-mathwe-mattam-died-462
  3. https://www.manoramaonline.com/literature/literaryworld/classics-of-novelist-mathew-mattam.html
  4. https://www.deshabhimani.com/news/kerala/news-kerala-30-05-2016/564312
  5. https://www.deshabhimani.com/news/kerala/news-kerala-30-05-2016/564312
  6. https://www.madhyamam.com/kerala/2016/may/30/199252
  7. "Thejas Daily". Archived from the original on 2016-05-30.
  8. http://english.mathrubhumi.com/news/kerala/novelist-mathew-mattam-passes-away-english-news-1.1093366
"https://ml.wikipedia.org/w/index.php?title=മാത്യു_മറ്റം&oldid=3685814" എന്ന താളിൽനിന്ന് ശേഖരിച്ചത്