സിറോ മലബാർ സഭയിലെ ഒരു ധന്യനാണ് കദളിക്കാട്ടിൽ മത്തായി. സേക്രഡ് ഹാർട്ട് സന്യാസിസമൂഹം ഇദ്ദേഹമാണ് സ്ഥാപിച്ചത്[1].

കദളിക്കാട്ടിൽ മത്തായി
ധന്യൻ കദളിക്കാട്ടിൽ മത്തായി
ജനനം1872, ഏപ്രിൽ 25
പാലാ, കേരളം, ഇന്ത്യ
മരണം1935, മേയ് 23
പാലാ
വണങ്ങുന്നത്സിറോ മലബാർ സഭ

ജീവിതരേഖ

തിരുത്തുക

കോട്ടയം ജില്ലയിലെ പാലായ്ക്കും ഭരണങ്ങാനത്തിനും മദ്ധ്യത്തിലായി സ്ഥിതി ചെയ്യുന്ന ഇടപ്പാടി ഗ്രാമത്തിലുള്ള കദളിക്കാട്ടിൽ സക്കറിയായുടെയും പൈകട റോസായുടെയും നാലു മക്കളിൽ രണ്ടാമനായി 1872 ഏപ്രിൽ 25 - ന് ജനിച്ചു. താണോലി പള്ളി വകയായി നടത്തിവന്ന സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നടത്തി. കോട്ടയത്ത് മാന്നാനം ആശ്രമത്തോടു ചേർന്നുള്ള സെമിനാരിയിൽ ബിഷപ്പ് കാർലോസ് ലവീഞ്ഞിന്റെ നിർദ്ദേശപ്രകാരം വൈദികപഠനം പൂർത്തിയാക്കിയ ശേഷം 1901 - ൽ വൈദികപട്ടം സ്വീകരിച്ചു. പാലാ വലിയ പള്ളി, കരൂർ, ളാലം പഴയ പള്ളി, കണ്ണാടിയുറുമ്പ് എന്നീ ഇടവകകളിൽ സേവനമനുഷ്ഠിച്ചു. തുടർന്നാണ് 1911-ൽ സേക്രഡ് ഹാർട്ട് സന്യാസിസമൂഹത്തിന് രൂപം നൽകിയത്. 1914 ഏപ്രിലിൽ ഇദ്ദേഹത്തിന്റെ ശ്രമഫലമായി അഗതി മന്ദിരം സ്ഥാപിച്ചു. 1922 മുതൽ 1925 വരെയുള്ള കാലയളവിൽ ളാലം സെന്റ് മേരീസ് സ്കൂൾ, 1929 - ൽ രാമപുരം സേക്രഡ് ഹാർട്ടിന്റെ രണ്ടാമത്തെ കോൺവെന്റ് എന്നിവ സ്ഥാപിച്ചു. 1935 മേയ് 23 - ന് അന്തരിച്ചു. പാലാ പള്ളി സെമിത്തേരിയിൽ നിന്നും ഭൗതികാവശിഷ്ടങ്ങൾ 1937 - ൽ കണ്ണാടിയുറുമ്പിലെ മഠം കപ്പേളയിൽ വീണ്ടും അടക്കം ചെയ്തു.

1989 - ൽ വിശുദ്ധനായി പ്രഖ്യാപിക്കുവാനുള്ള നടപടികൾ ആരംഭിച്ചു. ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ വിശുദ്ധപ്രഖ്യാപനത്തിന്റെ ആദ്യപടിയായി 2011-ൽ ധന്യനായി പ്രഖ്യാപിച്ചു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2011-06-29.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാത്യു_കദളിക്കാട്ടിൽ&oldid=3640825" എന്ന താളിൽനിന്ന് ശേഖരിച്ചത്