തിരുമംഗലത്ത് നീലകണ്ഠൻ മൂസ്സത്

പതിനാറാം ശതകത്തിൽ ജീവിച്ചിരുന്ന പ്രസിദ്ധ പണ്ഡിതനായിരുന്നു തിരുമംഗലത്ത്‌ നീലകണ്‌ഠൻ മൂസ്സത്‌[1]. വെട്ടത്തുനാട്ടിലെ സുപ്രസിദ്ധയായ തൃപ്രങ്ങോട്ടു ക്ഷേത്രത്തിനടുത്തുള്ള തിരുംഗലത്തില്ലത്താണു ജനനമെങ്കിലും രായിരമംഗലം ക്ഷേത്രത്തിനടുത്താണ്‌ ഇദ്ദേഹം താമസിച്ചിരുന്നത്‌ എന്നു കരുതപ്പെടുന്നു. ഇദ്ദേഹം തുഞ്ചത്താചാര്യന്റെ ഗുരുവാണെന്ന് കരുതപ്പെടുന്നു.[2]

  1. Sayahna - സംസ്കൃതസാഹിത്യം 2.II - തിരുമംഗലത്തു നീലകണ്ഠൻ
  2. http://lsgkerala.in/triprangodepanchayat/history/[പ്രവർത്തിക്കാത്ത കണ്ണി]