മാഗോ ദേശീയോദ്യാനം
മാഗോ ദേശീയോദ്യാനം, എത്യോപ്യയിലെ ദേശീയോദ്യാനങ്ങളിൽ ഒന്നാണ്. എത്യോപ്യയിലെ 9 പ്രാദേശിക ഗോത്ര സംസ്ഥാനങ്ങളിലൊന്നായ “സതേൺ നേഷൻസ്, നാഷണാലിറ്റീസ് & പീപ്പീൾസ് റീജിയൻ” സംസ്ഥാനത്തു നിലനിൽക്കുന്ന ഈ ദേശീയോദ്യാനം, ആഡിസ് ആബാബയക്ക് 782 കിലോമീറ്റർ തെക്കായും വടക്ക് ഒമോ നദീമേഖലയിലെത്തുമ്പോൾ 90° വക്രതയിലും വരുന്നു. ഈ ദേശീയോദ്യാനത്തിൻറെ 2162 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ, ഒമോ നദിയുടെ പോഷകനദിയായ മോഗോ നദി രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ദേശീയോദ്യാനത്തിൻറെ പടിഞ്ഞാറു ഭാഗത്തായി തമ വന്യജീവിസങ്കേതം നിലനിൽക്കുന്നു. ഇവിടെ തമ നദിയാണ് രണ്ട ദേശീയോദ്യാനങ്ങളുടെയും അതിർത്തി നിർണയിക്കുന്നത്. തെക്ക് ഭാഗത്തായി മുർലെ കൺട്രോൾഡ് ഹണ്ടിംഗ് ഏരിയ സ്ഥിതിചെയ്യുന്നു. ഇവിടെ ദിപ തടാകം, ഒമോ നദിയുടെ ഇടതുവശത്തായി വ്യാപിച്ച് കിടക്കുന്നു. ദേശീയോദ്യാനത്തിൻറെ കാര്യാലയം ഒമൊറേറ്റിന് 115 കിലോമീറ്റർ വടക്കായും ജിൻകയ്ക്ക് 26 കിലോമീറ്റർ തെക്കുപടിഞ്ഞാറായുമാണ്. പാർക്കിനു ചുറ്റുപാടുമുള്ള എല്ലാ റോഡുകളും ടാർ ചെയ്യാത്തവയാണ്.
Mago National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Ethiopia |
Coordinates | 5°40′N 36°10′E / 5.667°N 36.167°E |
Area | 2,220 കി.m2 (860 ച മൈ) |
Established | 1970 |