മാക്സ് ആപ്പിൾ
അമേരിക്കൻ ചെറുകഥാകൃത്തും നോവലിസ്റ്റും ഫിലാഡെൽഫിയയിലെ ദി യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിലെ പ്രൊഫസറുമാണ് മാക്സ് ആപ്പിൾ (ജനനം: ഒക്ടോബർ 22, 1941).
മാക്സ് ആപ്പിൾ | |
---|---|
ജനനം | Grand Rapids, Michigan, U.S. | ഒക്ടോബർ 22, 1941
തൊഴിൽ | Short story writer, novelist, essayist, professor |
ദേശീയത | American |
പഠിച്ച വിദ്യാലയം | University of Michigan |
Genre | Fiction, non-fiction |
ജീവചരിത്രം
തിരുത്തുകമാക്സ് ആപ്പിൾ മിഷിഗണിലെ ഗ്രാൻഡ് റാപ്പിഡ്സിൽ ഒരു യഹൂദ കുടുംബത്തിൽ ജനിച്ചു.[1] മിഷിഗൺ സർവകലാശാലയിൽ നിന്ന് ബി.എ. യും (1963) പി.എച്ച്.ഡിയും (1970) ലഭിച്ചു.[2] 29 വർഷം ടെക്സാസിലെ, ഹ്യൂസ്റ്റണിൽ റൈസ് സർവ്വകലാശാലയിൽ മാക്സ് ആപ്പിൾ ക്രിയാത്മക രചനകൾ പഠിപ്പിച്ചു. അവിടെ അദ്ദേഹം ഇംഗ്ലീഷിൽ ഫോക്സ് ചെയർ നടത്തി. റൈസ് സർവ്വകലാശാലയിൽനിന്നും വിരമിച്ചതിനുശേഷം ആപ്പിൾ ഫിലാഡൽഫിയയിലേക്ക് മാറി. ഇപ്പോൾ അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിൽ പഠിപ്പിക്കുന്നു.[3] അദ്ദേഹത്തിൻറേതായി നോവലുകളും ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടതുകൂടാതെ, കെവിൻ ബാക്കൺ അഭിനയിച്ച 'ദി എയർ അപ് ദേർ', 'റൂം മേറ്റ്സ്' (റൂം മേറ്റ്സ്: മൈ ഗ്രാൻറ്ഫാദേർസ് സ്റ്റോറി എന്ന അദ്ദേഹത്തിൻറെ ജീവചരിത്രം അടിസ്ഥാനമാക്കിയുള്ളത്) എന്നീ ചലച്ചിത്രങ്ങളുടെ തിരക്കഥയും അദ്ദേഹം രചിക്കുകയുണ്ടായി.[4]
ബിബ്ലിയോഗ്രാഫി
തിരുത്തുക- The Oranging of America and Other Stories (1976)
- Zip: A Novel of the Left and the Right (1978)
- Free Agents (1984) ISBN 9780060152826
- The Propheteers (1987) ISBN 9780571148783
- Roommates: My Grandfather's Story (1994) ISBN 9780446602006
- I Love Gootie: My Grandmother's Story (1998) ISBN 9780446520744
- The Jew of Home Depot and Other Stories (Johns Hopkins University Press, 2007) ISBN 978-0-8018-8738-3[n 1]
Notes
തിരുത്തുകഅവലംബം
തിരുത്തുക- ↑ Taub, Michael; Shatzky, Joel (1997). Contemporary Jewish-American Novelists: A Bio-critical Sourcebook. Greenwood. pp. 8–12. ISBN 978-0313294624.
- ↑ Profile on Notable Names Database (NNDB)
- ↑ "An Interview with Writer Max Apple," The Daily Pennsylvanian, Spring 2002 (accessed 4-27-12)
- ↑ Profile on Internet Movie Database
പുറം കണ്ണികൾ
തിരുത്തുക- Links to three of Max Apple's stories published in Harper's Magazine