മഹാത്മാ ജ്യോതിബാ ഫുലെ മണ്ഡയി
ദക്ഷിണ മുംബൈയിലെ ഏറ്റവും പ്രശസ്തമായ വ്യാപാരകേന്ദ്രങ്ങളിലൊന്നാണ് മഹാത്മാ ജ്യോതിബാ ഫുലെ മണ്ഡയി (മറാഠി: महात्मा ज्योतिबा फुले मंडई) അഥവാ ക്രോഫോർഡ് മാർക്കറ്റ്. ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്റ്റേഷന്റെ വടക്ക് ഭാഗത്തായി ജെ.ജെ. ഫ്ളൈഓവർ അവസാനിക്കുന്ന ഭാഗത്ത് മുംബൈ പോലീസ് ആസ്ഥാനത്തിനു എതിർവശത്താണ് ഇതിന്റെ സ്ഥാനം.
ക്രോഫോർഡ് മാർക്കറ്റ് മഹാത്മാ ജ്യോതിബാ ഫുലെ മണ്ഡയി | |
---|---|
വ്യാപാരകേന്ദ്രം | |
ക്രോഫോർഡ് മാർക്കറ്റ്, 2018 | |
Coordinates: 18°56′51″N 72°50′05″E / 18.947414°N 72.834710°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | മുംബൈ |
ജില്ല | മുംബൈ സിറ്റി |
• ഭരണസമിതി | ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ |
• Official | ഹിന്ദി, മറാഠി |
സമയമേഖല | UTC+5:30 (IST) |
Civic agency | ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ |
പേരിനു പിന്നിൽ
തിരുത്തുകആദ്യകാലത്ത് ക്രോഫോർഡ് മാർക്കറ്റ് എന്നായിരുന്നു ഇതിന്റെ പേര്. മുംബൈ നഗരത്തിന്റെ ആദ്യത്തെ മുനിസിപ്പൽ കമ്മീഷണറായ ആർതർ ക്രോഫോർഡിന്റെ ബഹുമാനാർത്ഥം ഈ പേരു നൽകപ്പെട്ടു. മുകുന്ദറാവു ഭുജ്ബാൽ പാട്ടീൽ നേതൃത്വം നൽകിയ മഹാത്മാ ഫൂലെ സ്മാരക സമിതിയുടെ ദീർഘകാല സമരത്തിന് ശേഷം മാർക്കറ്റിന്റെ പേര് മാറ്റി മഹാത്മാ ജ്യോതിബാ ഫുലെ മണ്ഡയി എന്നാക്കി. എന്നാൽ ഇന്നും ക്രോഫോർഡ് മാർക്കറ്റ് എന്ന പേരാണ് കൂടുതലും പ്രചാരത്തിലുള്ളത്[1].
വിപണന വസ്തുക്കൾ
തിരുത്തുകമാർക്കറ്റിൽ ഒരു ഭാഗത്ത് പഴങ്ങളും പച്ചക്കറികളും കോഴിവിൽപ്പനയുമാണ്. മറ്റൊരു ഭാഗത്ത് വളർത്തു മൃഗങ്ങളെ വിൽക്കുന്ന കടകളാണ്. ഇവിടെ വിവിധ തരത്തിലുള്ള നായ്ക്കളും പൂച്ചകളും പക്ഷികളും വിൽക്കപ്പെടുന്നു[2]. കൂടാതെ വംശനാശ ഭീഷണി നേരിടുന്ന ജീവികൾ നിയമപരമല്ലാതെയും വിൽക്കപ്പെടുന്നു[3]. ഭക്ഷ്യധാന്യങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, മിഠായികൾ തുടങ്ങി ഇറക്കുമതി ചെയ്യപ്പെട്ട സാധനങ്ങൾ വിൽക്കുന്ന കടകളുമുണ്ട്. 1996 മാർച്ചിൽ നവി മുംബൈയിലേയ്ക്ക് മാറും വരെ മുംബൈയിലെ പഴങ്ങളുടെ മൊത്തവ്യാപാര വിപണി ഇവിടെയായിരുന്നു. ഇവിടെയുള്ള കച്ചവടക്കാരെ പ്രതിനിധീകരിക്കുവാനായി മഹാത്മാ ഫുലെ മാർക്കറ്റ് ദൂകാൻദാർ സേവാ സംഘ് എന്നൊരു സംഘടന പ്രവർത്തിക്കുന്നുണ്ട്[4]. 1869 ൽ പൂർത്തിയായ ഈ കെട്ടിടം പ്രമുഖ പാഴ്സി വ്യവസായിയായിരുന്ന സർ കൊവാസ്ജി ജഹാംഗീർ നഗരത്തിന് നൽകി. വൈദ്യുത വിളക്കുകൾ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഉടമസ്ഥതയിലല്ലാത്ത കെട്ടിടം എന്ന ബഹുമതി 1882-ൽ ക്രോഫോർഡ് മാർക്കറ്റിന് ലഭിച്ചു[5].
അവലംബം
തിരുത്തുക- ↑ https://www.mid-day.com/articles/mumbai-regularise-illegal-lofts-in-municipal-markets/19946182
- ↑ "Animal crackers at Crawford Market". Times of India. 28 March 2003. Retrieved 18 June 2011.
- ↑ Vora, Dhara (4 June 2011). "Buy your own Star Tortoise for Rs 600". Mid-Day. Retrieved 18 June 2011.
- ↑ https://www.mid-day.com/articles/crawford-markets-fountaion-restoration-coming-apart-due-to-apathy/19886178
- ↑ https://www.hindustantimes.com/mumbai-news/mumbaiwale-lamp-lighting-time-see-how-the-city-s-public-spaces-came-to-be-illuminated/story-iPZjJaqyzRI7vNfRB5xKKL.html