മഹദ് സത്യാഗ്രഹം
1927 മാർച്ച് 20-ന് അംബേദ്കറുടെ നേതൃത്വത്തിൽ നടന്ന ഒരു സത്യാഗ്രഹമാണ് മഹദ് സത്യാഗ്രഹം. മഹാരാഷ്ട്രയിലെ മഹദ് എന്ന പ്രദേശത്ത് പൊതുജലസംഭരണിയിൽ നിന്ന് വെള്ളമെടുക്കാനുള്ള അവകാശത്തിനായി ദലിതർ നടത്തിയ ഈ സമരം ജാതിവ്യവസ്ഥയെയും തൊട്ടുകൂടായ്മയെയും വെല്ലുവിളിച്ചു[1]. ഈ ദിവസം ഇന്ത്യയിൽ സാമൂഹ്യശാക്തീകരണദിനമായി ആചരിക്കപ്പെടുന്നു[1].
സാഹചര്യം
തിരുത്തുകഇന്ത്യയിൽ നിലനിന്നുവരുന്ന വർണ്ണവ്യവസ്ഥയുടെ ഭാഗമായി ദലിത്-അവർണ്ണ വിഭാഗങ്ങൾക്ക് പൊതുവഴി, വെള്ളം എന്നിവ നിഷേധിക്കപ്പെട്ടിരുന്നു. ഇതിനെതിരെ 1923-ൽ ബോംബെ നിയമസഭ നിയമം കൊണ്ടുവന്നു[2]. അതുപ്രകാരം ഗവണ്മെന്റ് നൽകുന്ന സേവനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യാവകാശം വിഭാവനം ചെയ്യപ്പെട്ടു. എന്നാൽ ഉന്നതജാതിക്കാരുടെ പ്രതിഷേധം മൂലം മഹദ് എന്ന പ്രദേശത്ത് ഇത് നടപ്പിലായില്ല.
സമരം
തിരുത്തുക1927-ൽ ഈ നീതിനിഷേധത്തിനെതിരെ അംബേദ്കർ ഒരു സത്യഗ്രഹം സംഘടിപ്പിക്കാൻ തീരുമാനിച്ചു[3]. 1927 മാർച്ച് 19-20 തിയ്യതികളിലായി നടന്ന സമ്മേളനത്തിന്റെ അവസാനത്തിൽ ആയിരത്തോളം വരുന്ന ദലിതർ ചൗതർ തടാകത്തിലേക്ക് പ്രകടനം നടത്തുകയും അവിടെനിന്ന് വെള്ളം കുടിച്ചുകൊണ്ട് ജാതിനിയമം ലംഘിക്കുകയും ചെയ്തു[3][4].
എന്നാൽ അവിടെയുള്ള ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ അംബേദ്കറും അനുയായികളും ശ്രമിച്ചു എന്ന അഭ്യൂഹത്തെത്തുടർന്ന് കലഹമുണ്ടാവുകയും, സവർണ്ണർ ജലസംഭരണി ശുദ്ധീകരിക്കാൻ പൂജ നടത്തുകയും ചെയ്തു[2]
1927 ഡിസംബർ 26-27 തിയ്യതികളിൽ വീണ്ടുമൊരു സമ്മേളനത്തിന് അംബേദ്കർ തയ്യാറെടുത്തെങ്കിലും, ജലസംഭരണി സ്വകാര്യസ്വത്താണെന്ന് വാദിച്ച് കേസ് നിലനിന്നിരുന്നതിനാൽ മുടങ്ങിപ്പോയി[5]. തുടർന്ന് പ്രതിഷേധമായി ഡിസംബർ 25-ന് മനുസ്മൃതി കത്തിച്ചു[6]. പത്തുവർഷങ്ങൾക്ക് ശേഷം കോടതി വിധി പ്രകാരം ദലിതർക്ക് അവിടെനിന്ന് വെള്ളം ഉപയോഗിക്കാൻ അവകാശം ലഭിച്ചു[2].
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 "March 20 observed as social empowerment day to commemorate Mahad Satyagrah by Dr. Ambedkar" (Press release). Press Information Bureau. 20 March 2003. Retrieved 31 March 2014.
- ↑ 2.0 2.1 2.2 Sangharakshita (1 January 2006). Ambedkar and Buddhism. Motilal Banarsidass Publishe. pp. 53–55. ISBN 978-81-208-3023-3.
- ↑ 3.0 3.1 Sanjay Paswan; Pramanshi Jaideva (2002). Encyclopaedia of Dalits in India: Movements. Gyan Publishing House. p. 108. ISBN 978-81-7835-034-9.
- ↑ Ranjit Kumar De; Uttara Shastree (1996). Religious Converts in India: Socio-political Study of Neo-Buddhists. Mittal Publications. p. 10. ISBN 978-81-7099-629-3.
- ↑ Madan Gopal Chitkara (1 January 2002). Dr. Ambedkar and Social Justice. APH Publishing. p. 3. ISBN 978-81-7648-352-0.
- ↑ K.N Jadhav (1 January 2005). Dr. Ambedkar and the Significance of His Movement. Popular Prakashan. p. 24. ISBN 978-81-7154-329-8.