മസ്താനി
മസ്താനി (1699-1740), മഹാരാജാ ഛത്രസാലിന്റെ പുത്രിയും ബുന്ദേൽഖണ്ഡ്, രജപുത്താനയുടെ രാജകുമാരിയും മറാഠ പേഷ്വ ബാജിറാവു ഒന്നാമൻറെ രണ്ടാം ഭാര്യയുമായിരുന്നു. [1][2]
മസ്താനി | |
---|---|
ജനനം | 1699 Mau സഹാനിയ, ബുന്ദൽഖണ്ഡ് |
മരണം | 1740 |
മരണ കാരണം | ആത്മഹത്യ അല്ലെങ്കിൽ കൊലപാതകം |
അന്ത്യ വിശ്രമം | പബാൽ |
ജീവിതപങ്കാളി(കൾ) | ബാജി റാവു I |
കുട്ടികൾ | ഷംഷർ ബഹാദൂർ ഒന്നാമൻ (കൃഷ്ണ റാവു) |
മാതാപിതാക്ക(ൾ) | ഛത്രസാൽ റുഹാനി ബായ് ബീഗം |
മുൻകാലജീവിതം
തിരുത്തുകമധ്യപ്രദേശിലെ ഛത്തർപുർ ജില്ലയിലെ മൗ സഹാനിയ എന്ന ഗ്രാമത്തിൽ മഹാരാജാ ഛത്രസാലിനും അദ്ദേഹത്തിന്റെ പേർഷ്യൻ വെപ്പാട്ടിയായ രുഹാണി ബായി ബീഗത്തിനും മസ്താനി ജനിച്ചു.[3]പിതാവ് പന്നാ സ്റ്റേറ്റ് സ്ഥാപകൻ ആയിരുന്നു. മസ്താനിയും അവളുടെ പിതാവും കൃഷ്ണനെ ആധാരമാക്കിയുള്ള ഒരു പ്രണമി സംബ്രാദായയുടെ അനുയായികളായിരുന്നു.[2]
ജീവചരിത്രം
തിരുത്തുകമസ്താനിയുടെ ആദ്യകാല ജീവിതത്തെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങളേ അറിയപ്പെടുന്നുള്ളൂ.[2]
ബാജിറാവുമായുള്ള വിവാഹം
തിരുത്തുക1728-ൽ മുഹമ്മദ് ഖാൻ ബൻഗാഷ് ഛത്രസാൽ രാജവംശത്തെ ആക്രമിക്കുകയും അദ്ദേഹത്തെ തോൽപ്പിക്കുകയും കുടുംബത്തെ തടവിലാക്കുകയും ചെയ്തു. സഹായം തേടി ബാജിറാവുവിന് ഛത്രസാലിൽ നിന്ന് രഹസ്യമായി എഴുതി. എന്നാൽ മാൽവ ബാജിരാവോയിൽ ഒരു സൈനിക പ്രചരണത്തിൽ ഏർപ്പെട്ടിരുന്നതിനാൽ 1729 വരെ പ്രതികരിച്ചില്ല ആ സമയത്ത് അദ്ദേഹം ബുന്ദേൽഖണ്ഡിന് നേരെ നീങ്ങുകയായിരുന്നു. ഉത്തർപ്രദേശിലെ കുൽപാഹറിനടുത്തുള്ള ജയ്ത്പൂരിലെത്തിയപ്പോൾ ബാജിറാവു ബംഗാഷിനെ തോൽപ്പിച്ചു.[4]
നന്ദിസൂചകമായി, ഛത്രസാൽ മകൾ മസ്താനിയെ ബാജിറാവുവിനെ ഏൽപ്പിച്ചു. അദ്ദേഹത്തിൻറെ രാജ്യത്തിലെ മൂന്നിലൊന്നു ഭാഗം വരുന്ന ഝാൻസി, സാഗർ, കാൽപൈ എന്നീ സ്ഥലങ്ങളും പുത്രിയുടെ പേരിൽ നല്കി. മസ്താനിയുമായുള്ള വിവാഹത്തിനുശേഷം 33 ലക്ഷം സ്വർണനാണയങ്ങളും ഒരു സ്വർണഖനിയും ബാജിറാവുവിന് സമ്മാനിച്ചു.[1][5] ഏകപത്‌നിത്വ സമ്പ്രദായപ്രകാരം കുടുംബ പാരമ്പര്യവും അനുസരിച്ച് അക്കാലത്ത് ബാജിറാവു വിവാഹിതനായിരുന്നു.[6]
പുനെയിൽ മസ്താനിയുടെ മുസ്ലീം പാരമ്പര്യം കാരണം വിവാഹം പൊതുവേ സ്വീകരിക്കപ്പെട്ടില്ല. പുനെ നഗരത്തിലെ ശനിവാർ വാഡയിലെ കൊട്ടാരത്തിൽ ബാജിറാവുവിനൊപ്പം കുറെക്കാലം മസ്താനി താമസിച്ചിരുന്നു. കൊട്ടാരത്തിന്റെ വടക്കുകിഴക്ക് മൂലയിൽ മസ്താനി മഹൽ എന്ന പേരിൽ അറിയപ്പെട്ടിരുന്ന മസ്താനി ദർവാസ എന്ന ഒരു കവാടം സ്വന്തമായി മസ്താനിക്കുണ്ടായിരുന്നു. മസ്താനി കുടുംബത്തിന്റെ അസഹിഷ്ണുത കാരണം, ബാജിറാവു 1734-ൽ മസ്താനിക്ക് വേണ്ടി ശനിവാർ വാഡയിൽ നിന്നും കുറച്ചു ദൂരം മാത്രമുള്ള കോത്ത്ട്രുഡിൽ ഒരു പ്രത്യേകാധിഷ്ഠിത ഭവനം നിർമ്മിച്ചിരുന്നു.[7]കാർവ് റോഡിലുള്ള മൃതിയുൻജയ് ക്ഷേത്രത്തിൽ ഈ സൈറ്റ് ഇപ്പോഴും സ്ഥിതി ചെയ്യുന്നു. കോത്ത്ട്രുഡിലെ കൊട്ടാരം തകർക്കപ്പെട്ടു. ഇതിന്റെ ഭാഗങ്ങൾ രാജ ദിനകർ കേൽക്കർ മ്യൂസിയത്തിന്റെ പ്രത്യേക വിഭാഗത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.[4]
ഷംഷേർ ബഹദൂർ (കൃഷ്ണ റാവു)
തിരുത്തുകമസ്താനി കൃഷ്ണ റാവു എന്ന മകനെ പ്രസവിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ ബാജിറാവുവിൻറെ ആദ്യ ഭാര്യ കാശിബായി ഒരു മകനെ പ്രസവിച്ചു. എന്നാൽ അമ്മ മുസ്ലീം ആയതിനാൽ ജനന സമയത്ത്, പുരോഹിതന്മാർ കൃഷ്ണ റാവുവിന്റെ ഹിന്ദു ഉപനയന ചടങ്ങിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. കൃഷ്ണ റാവു പിന്നീട് ഷംഷർ ബഹാദൂർ എന്ന് നാമകരണം ചെയ്യുകയും ഒരു മുസ്ലിം ആയി വളരുകയും ചെയ്തു.[6]
1740-ൽ ബാജിറാവുവും മസ്താനിയും മരണമടഞ്ഞശേഷം കാശീബായി ആറ് വയസുള്ള ഷംഷേർ ബഹദൂറിനെ പരിചരിച്ചു വളർത്തി. പിതാവിന്റെ അധികാരത്തിൽ ഉണ്ടായിരുന്ന ബന്ദയെയും കൽപിയെയും ഷംഷേർ സ്വന്തമാക്കി. 1761-ൽ അദ്ദേഹം മൂന്നാം പാനിപ്പറ്റ് യുദ്ധത്തിൽ മറാത്തകൾക്കും അഫ്ഗാനികൾക്കും ഇടയിൽ പേഷ്വയോടൊപ്പം പോരാടി. ആ യുദ്ധത്തിൽ അദ്ദേഹം മുറിവേറ്റു. ഏതാനും ദിവസം കഴിഞ്ഞ് ഡീഗിൽ മരിക്കുകയും ചെയ്തു.[8]
മരണം
തിരുത്തുക1740-ൽ മസ്താനി മരിക്കുകയും ചെയ്തു. അവരുടെ മരണത്തിന്റെ കാരണം അജ്ഞാതമാണ്. ബാജിറാവുവിന്റെ മരണത്തിനു ശേഷം മസ്താനി വിഷം കഴിച്ച് ആത്മഹത്യ ചെയ്തതായി പറയപ്പെടുന്നു. ബാജിറാവുവിന്റെ മരണവിവരം അറിഞ്ഞ് ആ ആഘാതത്തിൽ അവർ മരിച്ചുപോയതായി ചിലർ പറയുന്നു. ബാജിറാവുവിന്റെ കുടുംബം ചാവേർ അയച്ചു കൊലപ്പെടുത്തിയതായും പറയുന്നുണ്ട്. ബാജിറാവുവിന്റെ ശവസംസ്കാര ചടങ്ങിൽ മസ്താനി സതി അനുഷ്ഠിച്ചുവെന്നും ഒരു കഥ സൂചിപ്പിക്കുന്നു. മസ്താനിയെ പബൽ ഗ്രാമത്തിൽ സംസ്കരിച്ചു. ഹിന്ദുമതം, ഇസ്ലാം എന്നീ സംസ്കാരങ്ങളുമായി ബന്ധപ്പെടുത്തി അവരുടെ ശവകുടീരം മസ്താനിയുടെ സമാധി, മസ്താനിസ് മസർ എന്നും വിളിക്കുന്നു.[5][9]
പിൻഗാമികൾ
തിരുത്തുകഷംഷർ ബഹാദൂറിന്റെ മകൻ നവാബ് അലി ബഹാദൂർ ഒന്നാമൻ മസ്താനിയുടെ സ്ത്രീധനമായി ഝാൻസി, സാഗർ, കൽപി തുടങ്ങിയ രജപുത്താന പ്രവിശ്യകൾ നൽകി. 1858-ൽ, 1857-ലെ ഇന്ത്യൻ കലാപസമയത്ത് അദ്ദേഹത്തിന്റെ മകൻ നവാബ് അലി ബഹാദൂർ രണ്ടാമൻ ഝാൻസിയിലെ റാണി ലക്ഷ്മിബായിൽ നിന്നുള്ള ഒരു രാഖിയോട് പ്രതികരിക്കുകയും ബ്രിട്ടീഷുകാർക്കെതിരെ പോരാടുകയും ചെയ്തു.[10][11]ഷംഷറിന്റെ പിൻഗാമിയായ അലി ബഹാദൂർ (കൃഷ്ണ സിംഗ്) ബുന്ദൽഖണ്ഡിന്റെ വലിയ ഭാഗങ്ങളിൽ അധികാരം സ്ഥാപിക്കുകയും ബന്ദയുടെ നവാബായി മാറുകയും ചെയ്തു. ഷംഷർ ബഹാദൂറിന്റെ പിൻഗാമികൾ മറാത്താ രാഷ്ട്രീയത്തോടുള്ള കൂറ് തുടർന്നു. അദ്ദേഹത്തിന്റെ ചെറുമകനായ ഷംഷർ ബഹാദൂർ രണ്ടാമൻ 1803-ലെ ആംഗ്ലോ-മറാത്ത യുദ്ധത്തിൽ ഇംഗ്ലീഷുകാരോട് യുദ്ധം ചെയ്തു. അദ്ദേഹത്തിന്റെ പിൻഗാമിയായ അലി ബഹാദൂർ 1857-ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ഒന്നാം യുദ്ധത്തിൽ റാണി ലക്ഷ്മിബായിക്കൊപ്പം യുദ്ധം ചെയ്തു. അദ്ദേഹത്തിന്റെ പിൻഗാമികൾ ബന്ദയിലെ നവാബ് എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ അലി ബഹാദൂറിന്റെ പരാജയത്തിനുശേഷം ബ്രിട്ടീഷുകാർ ബന്ദ ഭരണകൂടം നിർത്തലാക്കി. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പിൻഗാമികൾ ബന്ദയിൽ ലളിതമായ ജീവിതം നയിക്കുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 Chopra, Kusum. Mastani (in ഇംഗ്ലീഷ്). Rupa Publications. ISBN 9788129133304.
- ↑ 2.0 2.1 2.2 "How Bajirao and Mastani became a byword for doomed romance".
- ↑ Sen, Sailendra (2013). A Textbook of Medieval Indian History. Primus Books. pp. 187–188. ISBN 978-9-38060-734-4.
- ↑ 4.0 4.1 G.S.Chhabra (1 January 2005). Advance Study in the History of Modern India (Volume-1: 1707-1803). Lotus Press. pp. 19–28. ISBN 978-81-89093-06-8.
- ↑ 5.0 5.1 "How Bajirao's Mastani united Hindus and Muslims after her death" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-12-01.
- ↑ 6.0 6.1 Mehta, J. L. (2005). Advanced study in the history of modern India, 1707-1813. Slough: New Dawn Press, Inc. p. 124. ISBN 9781932705546.
- ↑ Rajakelkar Museum Archived 8 March 2005 at the Wayback Machine. accessed 3 March 2008
- ↑ Burn, Sir Richard (1964). The Cambridge History of India (in ഇംഗ്ലീഷ്). CUP Archive.
- ↑ Mishra, Garima (20 November 2015). "Grave of Mastani: Hindus call it samadhi :), Muslims mazaar". Indian Express. Retrieved 15 January 2016.
- ↑ "The Mastani Mystery - Ahmedabad Mirror". Ahmedabad Mirror. Archived from the original on 2016-08-05. Retrieved 2017-12-01.
- ↑ "नवाब बांदा को राखी भेजकर रानी लक्ष्मीबाई ने मांगी थी मदद- Amarujala". Amar Ujala (in ഇംഗ്ലീഷ്). Retrieved 2017-12-01.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Godse, D. G. Mastānī, Pôpyulara Prakāśana, 1989 (Marathi)
- Anne Feldhaus. Images of women in Maharashtrian society. SUNY Press (1998), p. 70.
- Stewart Gordon. The New Cambridge History of India vol. 2 part 4: The Marathas 1600-1818. Cambridge University Press (1993),p. 130.