പ്രധാന മെനു തുറക്കുക


ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മഴ. ബിജു മേനോൻ, സംയുക്ത വർമ്മ, ലാൽ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. മലയാളത്തിലെ നോവലിസ്റ്റ് മാധവികുട്ടി എഴുതിയ 'നഷ്ടപെട്ട നീലമ്പരി' എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.

മഴ
പ്രമാണം:Mazha poster.jpg
Theatrical release poster
സംവിധാനംലെനിൻ രാജേന്ദ്രൻ
നിർമ്മാണംജി. ഹരികുമാർ
അഭിനേതാക്കൾബിജു മേനോൻ
സംയുക്ത വർമ്മ
ലാൽ
തിലകൻ
സംഗീതംരവീന്ദ്രൻ
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംബീന പോൾ, ബി. അജിത്കുമാർ
റിലീസിങ് തീയതി
  • 2000 (2000)
രാജ്യംഇന്ത്യ
ഭാഷമലയാളം

പുരസ്കാരങ്ങൾതിരുത്തുക

  • മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് : യൂസുഫാലി കെച്ചേരി
  • മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് : സംയുക്ത വർമ്മ
  • മികച്ച ഗാനത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് : ഒ വി ഉഷ
  • മികച്ച പശ്ചാത്തല സംഗീതം : ബൈജു പി
  • മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് : ആശ ജി മേനോൻ
  • മികച്ച ശബ്ദ റെക്കോർഡിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് : എൻ.ഹാരി കുമാർ

അഭിനേതാക്കൾതിരുത്തുക

സംഗീത്മകമായ ഒരു പ്രണയകഥയായിരുന്നതിനാൽ ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധേയമായിരുന്നു.കെ.ജയകുമാർ, യൂസഫലി കേച്ചേരി ,ഒ.വി.ഉഷ, കൈതപ്രം ,തിരുവള്ളുവർ (തമിഴ് ഗാനം) എന്നിവരുടെ രചനകളെ രവീന്ദ്രൻ മാസ്റ്റർ തന്റെ തനതായ സംഗീതത്താൽ ദീപ്തമാക്കി. യേശുദാസ് ,നെയ്യാറ്റിൻകര വാസുദേവൻ, കെ.എസ് ചിത്ര ,ആശഎന്നിവരുടെ സ്വരമാധുരി കൂടി ചേർന്നപ്പോൾ ഗാനങ്ങൾ എക്കാലവും മറക്കാനാവാത്ത ഹിറ്റുകളായി.ഒ.വി.ഉഷ രചിച്ച ആരാദ്യം പറയും എന്ന ഗാനം ആലപിച്ച ആശഎന്ന പുതുഗായികക്ക് ആവർഷത്തെ ഏറ്റവും മികച്ച ഗായികക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം ലഭിച്ചു.

"https://ml.wikipedia.org/w/index.php?title=മഴ_(ചലച്ചിത്രം)&oldid=3210501" എന്ന താളിൽനിന്ന് ശേഖരിച്ചത്