മലർന്നുനീന്തും മത്സ്യം
വയർ മുകളിലായും മുതുകുചിറകുകൾ താഴെയായും നീന്തുന്ന മത്സ്യമാണിത്.സൈനോഡോൺടിസ് നൈഗ്രിവെൻട്രിസ് (Synodontis nigriventris)എന്നാണ് ശാസ്ത്രനാമം.കോംഗോ താഴ്വരയിലും അനുബന്ധപ്രദേശങ്ങളിലുമാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്.[2].ഈ മത്സ്യത്തിനു 5 മുതൽ 10 സെ.മീറ്റർ വരെ നീളമുണ്ട്.[3] ഇവ ജലസസ്യങ്ങൾക്കിടയിൽ പലപ്പോഴും ചത്തുമലർന്നതുപോലെ കിടക്കും. വയർ ഭാഗത്തിനു പുറം ഭാഗത്തേക്കാൾ ഇരുണ്ട നിറമാണ്[4].പായൽ,ഒച്ച്,കക്ക,ലാർവ ഇവയൊക്കെയാണ് ഭക്ഷണം.ചില സമയങ്ങളിൽ നേരെയും നീന്താറുണ്ട്.കൂട്ടമായാണ് സഞ്ചരിക്കുക.
മലർന്നുനീന്തും മത്സ്യം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Siluriformes |
Family: | Mochokidae |
Genus: | Synodontis |
Species: | S. nigriventris
|
Binomial name | |
Synodontis nigriventris David, 1936
|
അവലംബം
തിരുത്തുക- ↑ Moelants, T. (2010). "Synodontis nigriventris". The IUCN Red List of Threatened Species. 2010. IUCN: e.T182250A7842677. doi:10.2305/IUCN.UK.2010-3.RLTS.T182250A7842677.en. Retrieved 15 January 2018.
- ↑ Froese, Rainer and Pauly, Daniel, eds. (2011). "Synodontis nigriventris" in FishBase. December 2011 version.
- ↑ Froese, Rainer and Pauly, Daniel, eds. (2011). "Synodontis nigriventris" in FishBase. December 2011 version.
- ↑ Axelrod, Herbert R. (1996). Exotic Tropical Fishes. T.F.H. Publications. ISBN 0-87666-543-1.