ലൂസിയാനോ വിൻസെൻസോണിയുടെ മൂലകഥയെ അടിസ്ഥാനപ്പെടുത്തി ജുസെപ്പെ ടൊർനാട്ടോറെ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2000ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ ചലച്ചിത്രമാണ് മലേന (ഇറ്റാലിയൻ: Malèna). മൊണിക്കാ ബെലുചി, ലൂസിയാനോ വിൻസൺസോണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ ഇറ്റലിയിലെ സിസിലി എന്ന ഗ്രാമത്തെയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്. ഒരു പന്ത്രണ്ട് വയസുകാരന് ഒരു യുവതിയോടുണ്ടാകുന്ന പ്രണയവും തുടർന്ന് അവളുടെ ജീവതത്തിലുണ്ടാകുന്ന മുഹൂർത്തങ്ങളെ കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെ നോക്കിക്കാണുകയുമാണ് ചലച്ചിത്രത്തിൽ ചെയ്തിരിക്കുന്നത്. വളരെയധികം നിരൂപകപ്രശംസ നേടിയെടുത്ത ചിത്രം മികച്ച പശ്ചാത്തലസംഗീതം, ഛായാഗ്രഹണം എന്നിവയ്ക്കുള്ള ഓസ്‌കാർ നാമനിർദ്ദേശം നേടിയിരുന്നു.

മലേന
പോസ്റ്റർ
സംവിധാനംജുസെപ്പെ ടൊർനാട്ടോറെ
അഭിനേതാക്കൾമൊണിക്കാ ബെലുചി, ലൂസിയാനോ വിൻസൺസോണി
റിലീസിങ് തീയതി
  • ഒക്ടോബർ 27, 2000 (2000-10-27) (Italy)
രാജ്യംഇറ്റലി
ഭാഷഇറ്റാലിയൻ
സമയദൈർഘ്യം109 മിനിറ്റ്
ആകെ$14,493,284

പുരസ്കാരങ്ങൾ

തിരുത്തുക
ജേതാവ്
നാമനിർദ്ദേശം

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മലേന&oldid=3640519" എന്ന താളിൽനിന്ന് ശേഖരിച്ചത്