മലാവത്ത് പൂർണ്ണ
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് മലാവത്ത് പൂർണ്ണ (Malavath Purna) (ജനനം:2000 ജൂൺ 10). 2014 മേയ് 25-ന് എവറസ്റ്റ് കീഴടക്കുമ്പോൾ 13 വർഷവും 11 മാസവുമായിരുന്നു ഇവരുടെ പ്രായം. പതിനാറു വയസുള്ള സധാനപള്ളി ആനന്ദ് കുമാറിനൊപ്പമാണ് പൂർണ്ണ എവറസ്റ്റ് കയറിയത്. 52 ദിവസത്തെ പ്രയാണത്തിന് ശേഷമാണ് ഇവർ കൊടുമുടിക്കു മുകളിൽ എത്തിച്ചേർന്നത്.
Personal information | |
---|---|
പേര് | മലാവത്ത് പൂർണ്ണ |
ദേശീയത | ഇന്ത്യൻ |
ജനനം | പകാല ഗ്രാമം നിസാമാബാദ് ജില്ല തെലങ്കാന, ഇന്ത്യ |
Climbing Career | |
Known for | എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത. 2014 മേയ് 25-ന് രാവിലെ 6 മണിക്കായിരുന്നു ദൗത്യം പൂർത്തിയാക്കിയത്. |
പ്രധാന ആരോഹണം | എവറസ്റ്റ് കൊടുമുടി, റിനോക്ക് കൊടുമുടി |
തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലുള്ള പകാല എന്ന ഗ്രാമത്തിലാണ് മലാവത്ത് പൂർണ്ണ ജനിച്ചത്. തോട്ടം തൊഴിലാളികളായ ദേവിദാസും ലക്ഷ്മിയുമാണ് മാതാപിതാക്കൾ. തെലങ്കാന സോഷ്യൽ വെൽഫെയർ റെസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് പഠനത്തിനു ശേഷമാണ് എവറസ്റ്റ് കീഴടക്കൽ ദൗത്യത്തിനായി പുറപ്പെട്ടത്. ഇതിനായി ഡാർജിലിംഗിലെ മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു പ്രത്യേക പരിശീലനം നേടിയിരുന്നു. എവറസ്റ്റ് കീഴടക്കുന്നതിനുള്ള പരിശീലനത്തിനു മുന്നോടിയായി ലഡാക്കിലെയും ഡാർജിലിംഗിലെയും പർവ്വതങ്ങൾ ഇവർ കീഴടക്കിയിരുന്നു. [1][2]
കൂടുതൽ കാണാൻ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Deccan Chronicle
- ↑ "mail. Co. uk/news/article -2644688/I-looking-one-opportunity-I-prove-caliber-Girl-13-India's-lowest-casye-youngest-female-conquer-Everest -wants-inspire-poor-children.html Dailymail". Archived from the original on 2013-07-25. Retrieved 2021-08-16.